Breaking News

പ്രവാസി ജീവനക്കാരുടെ ഗ്രാറ്റുവിറ്റി ആനുകൂല്യം; നിയമം പുതുക്കി ഒമാന്‍ തൊഴില്‍ മന്ത്രാലയം

മസ്‌കത്ത് : ഒമാനില്‍ ജോലിയില്‍ നിന്ന് പിരിഞ്ഞ്  പോവുമ്പോള്‍ പ്രവാസി ജീവനക്കാര്‍ക്ക് ലഭിക്കേണ്ട ഗ്രാറ്റുവിറ്റി  ആനുകൂല്യം പുതുക്കി തൊഴിൽ മന്ത്രാലയം . ഓരോ വര്‍ഷവും ഒരു മാസത്തെ മുഴുവന്‍ ശമ്പളവും ഗ്രാറ്റുവിറ്റി  ഇനത്തില്‍ ജീവനക്കാരന് അവകാശപ്പെട്ടതാണെന്ന് പുതിയ നിയമത്തില്‍ പറയുന്നു. പഴയ നിയമം അനുസരിച്ച് ആദ്യത്തെ മുന്ന് വര്‍ഷം 15 ദിവസത്തെ അതിസ്ഥാന ശമ്പളവും പിന്നീടുള്ള വര്‍ഷങ്ങളില്‍ ഒരു മാസത്തെ ശമ്പളവുമാണ് ഗ്രാറ്റുവിറ്റിയായി നല്‍കേണ്ടിയിരുന്നത്.
ഈ വര്‍ഷം ജൂലൈ 24ന് പുറത്തിറക്കിയ രാജകീയ ഉത്തരവിന്റെ അടിസ്ഥാനത്തിലാണ് തൊഴിൽ നിയമം പുതുക്കിയിരിക്കുന്നത്. സോഷ്യല്‍ പ്രൊട്ടക്ഷന്‍ നിയമത്തിന്റെ പരിധിയില്‍ വരാത്ത ജീവനക്കാര്‍ക്കാണ് മേല്‍ പറഞ്ഞ ഗ്രാറ്റുവിറ്റി ലഭിക്കുകയെന്നും പുതിയ തൊഴില്‍ നിയമത്തില്‍ പറയുന്നു. തൊഴില്‍ അവസാനിപ്പിച്ച് ജോലിയില്‍ നിന്ന് പിരിഞ്ഞു പോകുമ്പോള്‍ നല്‍കുന്ന ആനുകൂല്യത്തെ പറ്റിയുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളാണ് ഇതില്‍ വ്യക്തമാക്കുന്നത്.
അതേസമയം, പഴയ ഗ്രാറ്റുവിറ്റി നിമയം നിലവിലുള്ളപ്പോള്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് ഇതേ അതിസ്ഥാനത്തില്‍ തന്നെയായിരിക്കും ഗ്രാറ്റുവിറ്റി ലഭിക്കുക. എന്നാല്‍, പഴയ ഗ്രാറ്റുവിറ്റി നിയമവും പുതിയ ഗ്രാറ്റുവിറ്റി നിയമവും ബാധിക്കുന്ന കാലത്ത് ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പഴയ നിയമകലത്ത് പകുതി മാസ ശമ്പള ഗ്രാറ്റുവിറ്റി, പുതിയ നിയമം നടപ്പിലായത് മുതല്‍ ഒരു മാസ ശമ്പള ഗ്രാറ്റുവിറ്റിയുമാണ് ലഭിക്കുകയെന്നും തൊഴില്‍ മന്ത്രാലയം അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.