കുവൈത്ത് സിറ്റി : ഈ വര്‍ഷം ജനുവരി മുതല്‍ ജൂലൈ അവസാനം വരെ 12,045 ഗതാഗത നിയമ ലംഘന കേസുകളാണ് വിവിധ കോടതികളിലെത്തിയതെന്ന് നീതിന്യായ മന്ത്രാലയ റിപ്പോര്‍ട്ട്. പ്രസ്തുത കാലയളവില്‍ ആറ് ഗവര്‍ണറേറ്റുകളിലായി 145 പേര്‍ക്ക് ട്രാഫിക് കേസുകളിൽ ജയില്‍ ശിക്ഷ വിധിച്ചിട്ടുണ്ട്.
ഗവര്‍ണറേറ്റ് തിരിച്ചുള്ള കണക്ക്-
ഹവല്ലി- 30, അല്‍ ഫര്‍വാനിയ-29, അല്‍ ജഹ്റ- 26, അല്‍ അഹമദി-22, ക്യാപിറ്റല്‍ സിറ്റി- 22, മുബാറക് അല്‍ കബീര്‍ 16.
ഈക്കാലയളവില്‍ വാഹനാപകടങ്ങളില്‍ മരിച്ചവരുടെ എണ്ണം 119 ആണ്.
അല്‍-അഹമ്മദി ഗവര്‍ണറ്റേറിലാണ് കൂടതല്‍ 37 എണ്ണം, അല്‍-ജഹ്റ 33,അല്‍ ഫര്‍വാനിയ 19, ഹവല്ലി 12, ക്യാപിറ്റല്‍ ഗവര്‍ണറേറ്റ് 10, മുബാറക് അല്‍-കബീര്‍ 8 എണ്ണവുമാണ്.
രാജ്യത്ത് ഗതാഗത നിയമ ലംഘനങ്ങള്‍ ദിനംപ്രതി വര്‍ധിച്ച് വരുന്ന റിപ്പോര്‍ട്ടാണ് ആഭ്യന്തര മന്ത്രാലയം ആഴ്ച തോറും പുറത്ത് വിടുന്ന കണക്കിലുള്ളത്. കഴിഞ്ഞ ആഴ്ചയില്‍ 48,563 ഗതാഗത നിയമ ലംഘനങ്ങള്‍ റജിസ്റ്റർ ചെയ്തിട്ടുണ്ട്. കൂടാതെ, 78 വാഹനങ്ങളും 94 മോട്ടോര്‍സൈക്കിളുകളും അധികൃതര്‍ പിടിച്ചെടുത്തു. ലൈസന്‍സില്ലാതെ വാഹനമോടിച്ച 30 ‘കുട്ടി’ ഡ്രൈവറുമാരെ പബ്ലിക് പ്രോസിക്യൂഷന് റഫര്‍ ചെയ്തിട്ടുമുണ്ട്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.