Breaking News

പ്രവാസിഭാരതി കര്‍മ്മശ്രേയസ് പുരസ്കാരം കെ.എന്‍. റിദമോള്‍ക്ക്.

കൊച്ചി : 23ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തോട് അനുബന്ധിച്ച് ഏര്‍പ്പെടുത്തിയ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്കാരത്തിന് തെന്നിന്ത്യയിലെ പ്രമുഖ സര്‍വ്വകലാശാലയായ സംസ്കൃത സര്‍വ്വകലാശാല മുഖ്യകേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാര്‍ഥിനി കെ.എന്‍. റിദമോള്‍ അര്‍ഹയായി. രാജ്യസഭാ മുന്‍ ഡെപ്യൂട്ടി ചെയര്‍മാന്‍ പ്രഫ. പി.ജെ.കുര്യന്‍ ചെയര്‍മാനായ അവാര്‍ഡ് നിര്‍ണായസമിതിയാണ് കെ.എന്‍. റിദമോളെ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്കാരത്തിന് തിരഞ്ഞെടുത്തത്.
പരിമിതികളെ കരുത്താക്കി വിദ്യാഭ്യാസ സംഗീത കലാരംഗത്ത് അനുകരണീയമായ വ്യക്തിത്വമായി മുന്നേറുന്ന സംസ്കൃതസര്‍വ്വകലാശാല മുഖ്യകേന്ദ്രത്തിലെ സംഗീത വിഭാഗം വിദ്യാര്‍ഥിനി കെ.എന്‍. റിദമോള്‍ സംസ്ഥാന സര്‍ക്കാരിന്‍റെ ഔദ്യോഗിക കലാഗ്രൂപ്പായ  ‘അനുയാത്ര റിഥം’ അംഗവും നിരവധി സംസ്ഥാന ദേശീയ പുരസ്ക്കാരവും ലഭിച്ചിട്ടുള്ള വ്യക്തിത്വമാണ്. തീവ്ര ഭിന്നശേഷി വെല്ലുവിളിയെ അതിജീവിച്ചാണ് സംസ്ഥാന സര്‍ക്കാരിന്റെ ഔദ്യോഗിക കലാഗ്രൂപ്പില്‍ ഇടം നേടി റിദമോള്‍ നാടിന് അഭിമാനമായത്.
എറണാകുളം ജില്ലയിലെ പെരുമ്പാവൂര്‍ മുടിക്കല്‍ കുമ്പശ്ശേരി വീട്ടില്‍ കെ.എം.നാസറിന്റെയും ലൈലാബീവിയുടേയും ഇളയമകളാണ്. സഹോദരി റീമ മോള്‍ ഭാരത സര്‍ക്കാരിന്റെ കരസേന വിഭാഗത്തിലെ എം.എന്‍.എസ്. വിദ്യാര്‍ഥിനിയാണ്. ഭാരതത്തിലെ 23ാമത് പ്രവാസി ഭാരതീയ ദിനാഘോഷത്തോട് അനുബന്ധിച്ച് എന്‍.ആര്‍.ഐ. കൗണ്‍സില്‍ ഓഫ് ഇന്ത്യയും പ്രവാസി ഭാരതി കേരളയും വര്‍ഷംതോറും നല്‍കിവരുന്ന പുരസ്കാര സമര്‍പ്പണം ജനുവരി 9ന് തിരുവനന്തപുരം മസ്ക്കത്ത് ഹോട്ടല്‍ സിംഫണി കണ്‍വന്‍ഷന്‍ സെന്ററിൽ നടക്കുന്ന സമ്മേളനത്തില്‍ കര്‍ണ്ണാടക നിയമസഭാസ്പീക്കര്‍ യു.ടി.ഖാദര്‍ പ്രശസ്തിപത്രവും ശില്പവും സ്മൃതിമെഡലും അടങ്ങുന്ന പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്കാരം സമ്മാനിക്കും.
പുതുച്ചേരി ആഭ്യന്തരവകുപ്പ്മന്ത്രി എ.നമശിവായം, സംസ്ഥാന ഭക്ഷ്യവകുപ്പ് മന്ത്രി  അഡ്വ.ജി.ആര്‍. അനില്‍, മൃഗസംരക്ഷണവകുപ്പ് മന്ത്രി ജെ.ചിഞ്ചുറാണി, മുന്‍ കേന്ദ്രമന്തി ഒ.രാജഗോപാല്‍, മുന്‍ പ്രവാസി കേരള വകുപ്പ്മന്ത്രി എം.എം.ഹസന്‍,  എന്‍.കെ.പ്രേമചന്ദ്രന്‍ എം.പി,  സംസ്ഥാന സര്‍ക്കാരിന്‍റെ നോര്‍ക്ക റൂട്ട്സ് വൈസ് ചെയര്‍മാന്‍  പി.ശ്രീരാമകൃഷ്ണന്‍ തുടങ്ങിയ സാമൂഹിക സാംസ്കാരിക പ്രവാസലോകത്തെ പ്രമുഖര്‍ പ്രവാസി ഭാരതി (കേരള) കര്‍മ്മശ്രേയസ് പുരസ്കാര സമര്‍പ്പണ ചടങ്ങില്‍ സംബന്ധിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.