ദോഹ : ഖത്തർ ദേശീയ കായികദിനത്തിൽ പങ്കെടുക്കുന്നവർ തങ്ങളുടെ പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ എൻഎസ്ഡിയുടെ ഔദ്യോഗിക വെബ്സൈറ്റിൽ റജിസ്റ്റർ ചെയ്യണമെന്ന് നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി അറിയിച്ചു. www.msy.gov.qa എന്ന വെബ്സൈറ്റിലാണ് റജിസ്റ്റർ ചെയ്യേണ്ടത്. ഫെബ്രുവരി 11നാണ് ഈ വർഷത്തെ ദേശീയ കായികദിനം.
ശാരീരിക ക്ഷമതയിൽ അധിഷ്ഠിതമായ കായിക പരിപാടികളിൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന് കമ്മിറ്റി ആവശ്യപ്പെട്ടു. പൊതു സ്ഥലങ്ങൾ, പാർക്കുകൾ, സ്റ്റേഡിയങ്ങൾ, മൈതാനങ്ങൾ എന്നിവ പരിപാടികൾക്കായി ഉപയോഗപ്പെടുത്താം. മത്സരങ്ങളുടെ സമ്മർദ്ദമോ മാനസിക പിരിമുറുക്കമോ ഇല്ലാതെ മത്സരങ്ങൾ സംഘടിപ്പിക്കണം. പരിപാടികളുടെ ഭാഗമായി ഫാസ്റ്റ് ഫുഡ് ഒഴിവാക്കണം.
പരിപാടികൾ സംബന്ധിച്ച വിവരങ്ങൾ നേരത്തെ അറിയിക്കുന്നതിലൂടെ പൊതുജനങ്ങളിലേക്ക് വിവരങ്ങൾ എത്തിക്കാനും ഏകോപനം നടത്താനും സാധിക്കുമെന്ന് എൻഎസ്ഡി കമ്മിറ്റി മേധാവി അബ്ദുൽറഹ്മാൻ ബിൻ മുസല്ലം അൽ ദോസരി പറഞ്ഞു. ദേശീയ കായികദിനാഘോഷങ്ങളുടെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിക്കുന്നവർക്കായി കായിക മന്ത്രാലയം പുരസ്കാരം ഏർപ്പെടുത്തിയിട്ടുണ്ട്. ഖത്തർ ദേശീയ കായികദിനത്തിൽ പങ്കെടുക്കുന്നവർക്കായി നാഷനൽ സ്പോർട്സ് ഡേ കമ്മിറ്റി പുറത്തിറക്കിയ മാർഗനിർദേശത്തിലാണ് ഇക്കാര്യങ്ങൾ ഉള്ളത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.