കുവൈത്ത് സിറ്റി : യൂണിവേഴ്സിറ്റി ബിരുദം ഇല്ലാത്ത 60 വയസ്സ് കഴിഞ്ഞ വിദേശികൾക്ക് വീസ പുതുക്കാൻ ഏർപ്പെടുത്തിയ നിയന്ത്രണം പിൻവലിച്ച് പബ്ലിക് അതോറിറ്റി ഫോർ മാൻപവർ (പിഎഎം). 2021 ജനുവരി ഒന്ന് മുതൽ ഏർപ്പെടുത്തിയ നിയന്ത്രണമാണ് ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അൽ സബാഹിന്‍റെ നിർദ്ദേശത്തെ തുടർന്ന് ഉപേക്ഷിച്ചത്.
പബ്ലിക് അതോറിറ്റി ഫോർ മാൻപവറിന്‍റെ ആർട്ടിക്കിൾ 1 പ്രകാരമുള്ള 294/2023 നമ്പർ തീരുമാനം റദ്ദാക്കാനുള്ള ഉത്തരവ് പുറപ്പെടുവിച്ചു. ഇതോടെ 2021 ജനുവരിക്ക് മുൻപുള്ള സ്ഥിതി നിലവിൽ വന്നു. നിയന്ത്രണ തീരുമാന പ്രകാരം വിദേശികൾക്ക് പ്രതിവർഷം 1000 ദിനാറോളം അധിക ചെലവ് വന്നിരുന്നു. വാർഷിക ആരോഗ്യ ഇൻഷുറൻസ് പോളിസിക്ക് 500 ദിനാർ, വർക്ക് പെർമിറ്റിന് 250 ദിനാർ, കൂടാതെ മറ്റ് അനുബന്ധ ചെലവുകളും ഇതിൽ ഉൾപ്പെട്ടിരുന്നു.
ഇത് കടുത്ത സാമ്പത്തിക ബാധ്യത വരുത്തിയിരുന്നതിനാൽ മലയാളികൾ അടക്കമുള്ള നിരവധി പരിചയസമ്പന്നർ ഈ കാലയളവിൽ രാജ്യം വിട്ടുപോകേണ്ട അവസ്ഥ വന്നിട്ടുണ്ട്. വിഷയം രാജ്യത്തിന്‍റെ സൽപ്പേരിന് കളങ്കം ഏൽപ്പിച്ചതായി കഴിഞ്ഞ ആഴ്ച ആക്ടിങ് പ്രധാനമന്ത്രി പറഞ്ഞിരുന്നു. തീരുമാനം പുനഃപരിശോധിക്കാൻ പബ്ലിക് അതോറിറ്റി ഫോർ മാൻപവറിനോട് നിർദ്ദേശിച്ചതിന് പിന്നാലെയാണ് പഴയ ഉത്തരവ് പിൻവലിച്ചിരിക്കുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.