അബുദാബി : കള്ളപ്പണം വെളുപ്പിക്കുന്നതും തീവ്രവാദത്തിന് ധനസഹായം നൽകുന്നതും തടയുന്നതിനുള്ള യുറേഷ്യൻ ഗ്രൂപ്പിൽ (ഇഎജി) യുഎഇയ്ക്ക് നിരീക്ഷക പദവി. സാമ്പത്തിക കുറ്റകൃത്യങ്ങളെ നേരിടാനുള്ള രാജ്യാന്തര ശ്രമങ്ങളിൽ യുഎഇയുടെ സജീവ പങ്ക് അടിവരയിടുന്നതാണിത്. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതു സംബന്ധിച്ച ഏഷ്യ-പസഫിക് ഗ്രൂപ്പിന്റെ (എപിജി) നിരീക്ഷക പദവിയും യുഎഇ വഹിക്കുന്നുണ്ട്.
കൂടാതെ മിഡിൽ ഈസ്റ്റ്, നോർത്ത് ആഫ്രിക്ക ഫിനാൻഷ്യൽ ആക്‌ഷൻ ടാസ്ക് ഫോഴ്സിലും (മേന എഫ്എടിഎഫ്) അംഗമാണ് യുഎഇ. കള്ളപ്പണം വെളുപ്പിക്കൽ, തീവ്രവാദ ധനസഹായം എന്നിവ തടയുന്നതിനുള്ള പ്രവർത്തനങ്ങൾ ഊർജിതമാക്കാൻ യുറേഷ്യൻ ഗ്രൂപ്പ് അംഗരാജ്യങ്ങളുമായി സഹകരിച്ച് പ്രവർത്തിക്കാൻ യുഎഇയ്ക്ക് നിരീക്ഷക പദവി സഹായകമാകും.
യുഎഇയ്ക്ക് ഈ പദവി നൽകാനുള്ള യുറേഷ്യൻ ഗ്രൂപ്പ് ജനറൽ പ്ലീനറിയുടെ തീരുമാനത്തെ യുഎഇ സെൻട്രൽ ബാങ്ക് ഗവർണർ ഖാലിദ് മുഹമ്മദ് ബലാമ സ്വാഗതം ചെയ്തു. സാമ്പത്തിക കുറ്റകൃത്യങ്ങൾ ചെറുക്കാനുള്ള നടപടികൾ രാജ്യാന്തര തലത്തിൽ ശക്തിപ്പെടുത്തുമെന്നും പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.