Breaking News

പുതിയ കക്ഷികള്‍ മുന്നണിയില്‍ വന്നതുകൊണ്ട് ഗുണമുണ്ടായില്ല; കേരള കോണ്‍ഗ്രസിനെ തള്ളി കാനം രാജേന്ദ്രന്‍

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും താരതമ്യേന നാമമാത്രമായ വര്‍ധനവാണ് എല്‍ഡി എഫി നുണ്ടായിട്ടുള്ളത്. അത് പക്ഷേ പുതിയ കക്ഷികള്‍ വന്നതുകൊണ്ടല്ലെന്നും സര്‍ക്കാ രിന്റെ ജനപക്ഷ നിലപാടുകള്‍ കൊണ്ടാണെന്നും സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: കേരള കോണ്‍ഗ്രസ് ജോസ് കെ മാണി പക്ഷം മുന്നണിയില്‍ വന്നതുകൊണ്ട് ഗുണമുണ്ടായില്ലെന്ന് വിമര്‍ശിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. കഴിഞ്ഞത വണ എഴുപത് ശതമാനത്തില്‍ അധികം ജയിച്ചെങ്കിലും ഇപ്രാവശ്യം 68 ശതമാനമായി കുറഞ്ഞു. യുഡിഎഫ് ദുര്‍ബലപ്പെടാന്‍ ജോസ് കെ മാണി വിട്ടുപോയത് സഹായിച്ചിട്ടുണ്ട്. പക്ഷേ പ്രതീക്ഷി ച്ചതുപോലെ എല്‍ഡിഎഫ് ശക്തിപ്പെട്ടില്ലെന്നും അദ്ദേഹം വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു.

കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും താരതമ്യേന നാമമാത്രമായ വര്‍ധനവാണ് എല്‍ഡിഎഫി നുണ്ടായിട്ടുള്ളത്. അത് പക്ഷേ പുതിയ കക്ഷികള്‍ വന്നതുകൊണ്ടല്ലെന്നും സര്‍ക്കാരിന്റെ ജനപക്ഷ നിലപാടുകള്‍ കൊണ്ടാണെന്നും അദ്ദേഹം വ്യക്തമാക്കി.

കേരള പൊലീസില്‍ ആര്‍എസ്എസ് ഗ്യാങ്ങുണ്ടെന്ന ആനി രാജയുടെ പ്രസ്താവനയെ പിന്തുണച്ച സിപിഐ ജനറല്‍ സെക്രട്ടറി ഡി രാജയ്ക്ക് എതിരെ സംസ്ഥാന കൗണ്‍സിലില്‍ വിമര്‍ശനമുയര്‍ ന്നതും കാനം രാജേന്ദ്രന്‍ സ്ഥിരീകരിച്ചു. സംസ്ഥാന കൗണ്‍സിലിന്റെ എതിര്‍പ്പ് ജനറല്‍ സെ ക്രട്ട റിയെ നേരിട്ട് അറിയിക്കുമെന്ന് അദ്ദേഹം പറഞ്ഞു. ജനറല്‍ സെക്രട്ടറിയായാലും പാര്‍ട്ടി മാനദണ്ഡ ങ്ങള്‍ തെറ്റിച്ചാല്‍ വിമര്‍ശനമുണ്ടാകുമെന്നും കാനം പറഞ്ഞു. ഡാങ്കെയെ വിമര്‍ശിച്ച പാര്‍ട്ടിയാണ് ഞങ്ങളുടേത്. ജനറല്‍ സെക്രട്ടറിയുടെ ഭാഗത്ത് നിന്ന് തെറ്റുണ്ടായാല്‍ വിമര്‍ശിക്കും. ജനറല്‍ സെ ക്രട്ടറിയായാലും ചെയര്‍മാനായാലും സ്റ്റേറ്റ് സെക്രട്ടറി ആയാലും പാര്‍ട്ടിയുടെ മാനദണ്ഡങ്ങള്‍ ലംഘിക്കപ്പെടാന്‍ പാടില്ല. അത് അനുസരിക്കണം.-കാനം പറഞ്ഞു.

 

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.