Home

‘ജനയുഗത്തിന്റേത് ഗുരു നിന്ദ, സാമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശനം; കെ കെ ശിവരാമനെ പരസ്യ താക്കീത് നല്‍കാന്‍ സിപിഐ തീരുമാനം

പാര്‍ട്ടി മുഖപത്രത്തില്‍ ഗുരുനിന്ദ നടത്തിയെന്ന് സമൂഹിക മാധ്യമങ്ങളില്‍ വിമര്‍ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സിപിഐ അച്ചടക്ക നടപടി

തിരുവനന്തപുരം: പാര്‍ട്ടി മുഖപത്രത്തില്‍ ഗുരുനിന്ദ നടത്തിയെന്ന് സമൂഹിക മാധ്യമങ്ങളില്‍ വിമര്‍ ശിച്ച ഇടുക്കി ജില്ലാ സെക്രട്ടറി കെ കെ ശിവരാമനെതിരെ സിപിഐ അച്ചടക്ക നടപടി. പരസ്യ താ ക്കീത് നല്‍കാന്‍ സംസ്ഥാന കൗണ്‍സില്‍ തീരുമാനിച്ചു. ജനയുഗം ശ്രീനാരായണ ഗുരുവിനെ നിന്ദി ച്ചു എന്ന പരാമര്‍ശത്തിലാണ് നടപടി. ശിവരാമന് എതിരെ നടപടിയെടുക്കാനുള്ള സംസ്ഥാന എക്സി ക്യൂട്ടിവ് തീരുമാനം ഇന്നു ചേര്‍ന്ന സംസ്ഥാന കൗണ്‍സില്‍ യോഗം അംഗീകരിച്ചു.

ശ്രീനാരായണ ജയന്തി ദിനത്തില്‍ ഇറങ്ങിയ ജനയുഗത്തെ വിമര്‍ശിച്ചുകൊണ്ടാണ് ശിവരാമന്‍ ഫെ യ്സ്ബുക്കില്‍ പോസ്റ്റിട്ടത്. ഗുരുവിന്റെ ഒറ്റക്കോ ളം പടം മാത്രം നല്‍കിയതിന് എതിരെയായിരുന്നു വിമര്‍ശനം.

‘ഇന്ന് ശ്രീ നാരായണഗുരു ജയന്തി.രണ്ടു പത്രങ്ങളൊഴികെ മറ്റെല്ലാ മലയാള ദിനപത്രങ്ങളും അവരു ടെതായ കാഴ്ച്ചപ്പാടില്‍ ഗുരു ദര്‍ശനങ്ങളെ അവതരിപ്പിച്ചു. ലേഖനങ്ങള്‍ എഴുതി ജനയുഗം ഒന്നാം പേജില്‍ ഒരു ചെറിയ ചിത്രം കൊടുത്തു. ദീപിക അകം പേജിലും ഒരു ചെറിയ ചിത്രം കൊടുത്തു. ജനയുഗത്തിന്റേത് ഗുരു നിന്ദയായിരുന്നു. ഗുരുവിനെ അറിയാത്ത ഒരു എഡിറ്റോറിയല്‍ ബോര്‍ ഡും മാനേജ്മെന്റും ജനയുഗത്തിനു ഭൂഷണമല്ല’ എന്നായിരുന്നു ശിവരാമന്റെ പരാമര്‍ശം.

ശിവരാമനെ താക്കീതു ചെയ്യാനും നടപടി പരസ്യപ്പെടുത്താനുമാണ് സംസ്ഥാന കൗണ്‍സില്‍ യോഗ ത്തിന്റെ തീരുമാനം.പാര്‍ട്ടി പത്രത്തെ പരസ്യമായി വിമര്‍ശിച്ചതിന് ശിവരാമനോട് സംസ്ഥാന സെക്ര ട്ടറി കാനം രാജേന്ദ്രന്‍ വിശദീകരണം ആരാഞ്ഞിരുന്നു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.