മസ്കത്ത് : നെസ്റ്റോ ഹൈപ്പർമാർക്കറ്റിന്റെ ഒമാനിലെ 17-ാമത്തെയും ആഗോളതലത്തിൽ 135-ാമത്തെയും ഔട്ട്‌ലെറ്റ് മസ്‌കത്തിലെ അൽ അൻസബിൽ നാളെ (വ്യാഴം) പ്രവർത്തനം ആരംഭിക്കും. രാവിലെ 10.30ന് നടക്കുന്ന ചടങ്ങിൽ മജ്‌ലിസ് ശൂറ സെക്രട്ടറി ജനറൽ ഷെയ്ഖ് അഹമദ് ബിൻ മുഹമ്മദ് ബിൻ നാസർ അൽ നദബി ഉദ്ഘാടനം നിർവഹിക്കും. ഉച്ചക്ക് 12 മണിക്ക് പൊതുജനങ്ങൾക്കായി സ്റ്റോർ തുറന്നു നൽകുമെന്നും മാനേജ്‌മെന്റ് പ്രതിനിധികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
മൂന്ന് നിലകളിലായി വ്യാപിച്ചുകിടക്കുന്ന പുതിയ സ്റ്റോറിൽ ഫ്രഷ് ഗ്രോസറി മുതൽ ഇലക്ട്രോണിക്‌സ് , ലൈഫ്‌സ്‌റ്റൈൽ കളക്ഷനുകൾ വരെയുള്ള ഉത്പന്നങ്ങളുടെ വൈവിധ്യമാർന്ന ശേഖരമാണ് ലഭ്യമാക്കിയിരിക്കുന്നത്. ഉപഭോക്താക്കൾക്ക് അതുല്യമായ ഷോപ്പിങ് അനുഭവം സമ്മാനിക്കുന്ന നിലയിലാണ് സ്റ്റോർ ഒരുക്കിയിരിക്കുന്നതെന്നും വിശാലമായ പാർക്കിങ് സൗകര്യം ഒരുക്കിയിട്ടുള്ളതെന്നും മാനേജ്‌മെന്റ് അറിയിച്ചു.
നെസ്റ്റോ ഗ്രൂപ്പ് കൊമേഴ്ഷ്യൽ ഹെഡ് മുസാവിർ മുസ്തഫ, കൺട്രി ഹെഡ് ഷഹൽ ഷൗക്കത്ത്, ഫിനാൻസ് മാനേജർമാരായ കരീം, സമീർ, റീജിയണൽ ഓപ്പറേഷൻസ് മാനേജർ ഷാജി, എഫ്എംസിജി ബയിങ് ഹെഡ് നൗഷാദ്, എച്ച്ആർ ഡയറക്ടർ ഹമീദ് ഖൽഫാൻ അബ്ദുല്ല അൽ വഹൈബി, ഓപ്പറേഷൻസ് മാനേജർ മുഹമ്മദ് ഹരീബ് അമുർ അൽ മസ്‌കരി, എച്ച്ആർ മാനേജർ സയ്യിദ് അൽ ബറാ അൽ ബുസൈദി എന്നിവർ പങ്കെടുത്തു.
“അൽ അൻസബിന് പുതിയ ഷോപ്പിങ് അനുഭവം നൽകുന്നതിൽ ഞങ്ങൾ സന്തുഷ്ടരാണ്. ഗുണനിലവാരത്തിനും ഉപഭോക്തൃ സംതൃപ്തിക്കുമുള്ള ഞങ്ങളുടെ പ്രതിബദ്ധതയെ പ്രതിഫലപ്പിക്കുന്നതാണ് പുതിയ സ്റ്റോർ. ഒമാനിലും ആഗോള തലത്തിലും നെസ്റ്റോ ഗ്രൂപ്പിന്റെ സാന്നിധ്യം വിപുലീകരിക്കുന്നതിൽ അഭിമാനിക്കുന്നു” ഗ്രൂപ്പ് കൊമേഴ്ഷ്യൽ ഹെഡ് മുസാവിർ മുസ്തഫ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.