ദുബായ് : ദുബായ് ആസ്ഥാനമായുള്ള പ്രമുഖ റീട്ടെയിലർ ‘യൂണിയൻ കോപ്’ കഴിഞ്ഞ സാമ്പത്തിക വർഷം വരുമാന വർധനവും പ്രവർത്തന മികവും കാണിച്ചതായി അധികൃതർ പറഞ്ഞു. ചില്ലറ വ്യാപാര പ്രവർത്തനങ്ങളിൽ നിന്ന് 1,854 ദശലക്ഷം ദിർഹവും മറ്റ് പ്രവർത്തനങ്ങളിൽ നിന്ന് 637 ദശലക്ഷം ദിർഹവും സഹിതം 2,491 ദശലക്ഷം ദിർഹത്തിന്റെ മൊത്ത വരുമാനം സഹകരണസംഘം രേഖപ്പെടുത്തി. ഇത് പ്രതിവർഷം 5% വർധനവ് പ്രതിഫലിപ്പിക്കുന്നു.
കൂടാതെ, നികുതിക്ക് മുൻപുള്ള ലാഭം 348 ദശലക്ഷം ദിർഹമായി ഉയർന്നതായും 2023-ലെ 297 ദശലക്ഷം ദിർഹവുമായി താരതമ്യം ചെയ്യുമ്പോൾ ഇത് 18% വർധനവാണെന്നും അറിയിച്ചു. ഈ സാമ്പത്തിക വളർച്ച യൂണിയൻ കോപ്പിന്റെ തന്ത്രപരമായ പ്രവർത്തനത്തെ ശക്തിപ്പെടുത്തുകയും സുസ്ഥിര വളർച്ചയ്ക്കും വിപുലീകരണത്തിനുമുള്ള ശ്രമത്തെ ഉത്തേജിപ്പിക്കുകയും ചെയ്യും. അതുവഴി ഈ മേഖലയിലെ മുൻനരക്കാരെന്ന നിലയിലുള്ള സ്ഥാനം വീണ്ടും ഉറപ്പിക്കുകയും ചെയ്യുന്നു.
2024-ൽ റീട്ടെയിൽ നവീകരണവും ഡിജിറ്റൽ സംവിധാനത്തിലേക്കുള്ള മാറ്റവും യൂണിയൻ കോപ്പ് ഇരട്ടിയാക്കി. തമയസ് ലോയൽറ്റി പ്രോഗ്രാം ആകെ 1,029,881 കാർഡ് ഹോൾഡർമാരിലേക്ക് വ്യാപിപ്പിക്കുകയും ചെയ്തു. കോർപറേറ്റ് സോഷ്യൽ റെസ്പോൺസിറ്റി (സിഎസ് ആർ) പദ്ധതികളും സജീവമാണ്. ദുബായിലെ സാമൂഹിക, വിദ്യാഭ്യാസ, സുരക്ഷ, ജീവകാരുണ്യ സംരംഭങ്ങൾക്കായി 19.5 ദശലക്ഷം ദിർഹം അനുവദിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.