Entertainment

‘നല്ല കഥാപാത്രങ്ങള്‍ തനിക്ക് ആത്മവിശ്വാസം’ ; പുതിയ ചിത്രം ‘രണ്ടാം മുഖ’വുമായി മറീന മൈക്കിള്‍

‘രണ്ടാം മുഖം’ എന്ന പുതിയ ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ  കഥാപാ ത്രമാ ണ് ‘സുനിത’യെന്നും മറീന പറഞ്ഞു. വളരെ അപ്രതീ ക്ഷിതമായാണ് രണ്ടാം മുഖത്തിലേക്കെത്തുന്നത്. ഇതുവരെ ചെയ്തതില്‍ നിന്ന് ഏറെ പുതുമയും വ്യ ത്യസ്തവുമാണ് രണ്ടാം മുഖത്തിലെ എന്റെ കഥാപാത്രം ‘സുനിത’.

പി.ആര്‍.സുമേരന്‍

കൊച്ചി: അഭിനയിക്കുന്ന ചിത്രങ്ങളിലെ കഥാപാത്രങ്ങളുടെ കരുത്ത് തനിക്ക് ആത്മവിശ്വാസം നല്‍കുകയാണെന്ന് നടിയും മോഡലുമായ മറീന മൈക്കിള്‍ കുരിശിങ്കല്‍. ത നി നാടന്‍ കഥാപാത്രമായി ചുരുക്കം ചില ചിത്രങ്ങളിലൂടെയാണ് ഞാന്‍ പ്രേക്ഷകരുടെ മുന്നില്‍ എത്തിയി ട്ടുള്ളത്. നല്ല കഥാപാത്രങ്ങള്‍ കിട്ടുന്നതിലൂടെ വ്യക്തിപരമായി ഏറെ സന്തോഷവും ആത്മവിശ്വാസവും ലഭിക്കുന്നുണ്ടെന്നും താരം പറഞ്ഞു.

‘രണ്ടാം മുഖം’ എന്ന പുതിയ ചിത്രത്തിലെ ഏറെ ശ്രദ്ധേയമായ ഒരു കഥാപാത്രമാണ് ‘സുനിത’യെന്നും മറീന പറഞ്ഞു. വളരെ അപ്രതീക്ഷിതമായാണ് രണ്ടാംമുഖത്തിലേക്കെത്തുന്നത്. ഇതുവരെ ചെയ്തതില്‍ നിന്ന് ഏറെ പുതുമയും വ്യത്യസ്തവുമാണ് രണ്ടാം മുഖത്തിലെ എന്റെ കഥാപാത്രം ‘സുനിത’. വളരെ സംഘ ര്‍ഷഭരിതമാണ് ആ ക ഥാപാത്രത്തിന്റെ ജീവിതം, ഒരു കരുത്തുറ്റ സ്ത്രീകഥാപാത്രം. അഭിനയ സാധ്യതകള്‍ പരമാവധി ഞാന്‍ പ്രയോജനപ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടുതന്നെ രണ്ടാംമുഖത്തിലെ കഥാപാത്രത്തി നെ പ്രേക്ഷകര്‍ സ്വീകരിക്കുമെന്ന് എനിക്ക് വിശ്വാസമുണ്ടെന്നും മറീന മൈക്കിള്‍ പറഞ്ഞു

യു കമ്പനിയുടെയും കണ്ടാ ഫിലിംസിന്റെയും ബാനറില്‍ കെ ടി രാജീവും കെ ശ്രീവര്‍മ്മയും സംയുക്ത മായി നിര്‍മ്മിക്കുന്ന ചിത്രമാണ് രണ്ടാംമുഖം. കെ.ശ്രീവര്‍ മ്മ തിരക്കഥ എഴുതി കൃഷ്ണജിത്ത് എസ് വിജയനാ ണ് ചിത്രം സംവിധാനം ചെയ്തി രിക്കുന്നത്. മണികണ്ഠന്‍ ആചാരിയാണ് കേന്ദ്ര കഥാപാത്രം. താരത്തിന്റ ഏറെ അഭിനയസാധ്യത യുള്ള ചിത്രംകൂടിയാണ് രണ്ടാം മുഖം. മറീന മൈക്കിളും അ ഞ്ജലി നായരുമാണ് ചി ത്രത്തിലെ മറ്റ് രണ്ട് കേന്ദ്ര കഥാപാത്രങ്ങളെയും അവതരി പ്പിക്കുന്നത്.

ഏറെ സാമൂഹ്യപ്രസക്തിയുള്ള പ്രമേയമാണ് രണ്ടമൂഴം ചര്‍ച്ച ചെയ്യുന്നത്. സോ ഷ്യല്‍ പൊളിറ്റിക്‌സ് വള രെ കത്യതയോടെ ആവിഷ്‌ക്കരിക്കുന്ന പുതുമ കൂടി ഈ ചിത്രത്തിനുണ്ട്. രണ്ട് വ്യക്തിത്വങ്ങളുടെ കഥയാ ണ് സിനിമയുടെ ഇതിവത്തം. നാട്ടിന്‍പുറത്തിന്റെ നന്മയും വിശുദ്ധിയുമൊക്കെ ഒപ്പിയെടുക്കുന്ന ഈ സി നിമ ഒരു സമ്പൂര്‍ണ്ണ റിയലിസ്റ്റിക് മൂവി തന്നെയാണ് സസ്‌പെന്‍സും ത്രില്ലുമൊക്കെ സിനിമയുടെ മറ്റൊരു പു തുമയാണ്. നിത്യജീവിതത്തിലെ വൈകാരിക മുഹൂര്‍ത്തങ്ങളിലൂടെ രണ്ടാം മുഖം പ്രക്ഷകരുടെ സ്വ ന്തം അനുഭവമായി മാറുകയാണ്.ചിത്രം ഉടനെ തിയേറ്ററിലെത്തും.

അഭിനേതാക്കള്‍ മണികണ്ഠന്‍ ആചാരി, മറീന മൈക്കിള്‍,അഞ്ജലി നായര്‍,ബിറ്റോ ഡേവിസ്, വിനോദ് തോമസ്, പരസ്പരം പ്രദീപ്, സൂഫി സുധീര്‍, കെ ടി രാജീവ്, അമൃത് രാജീവ്, ജിജ സുരേന്ദ്രന്‍, രേവതി ശാരി. ബാനര്‍ യു കമ്പനി/കണ്ടാ ഫിലിംസ്, നിര്‍മ്മാണം കെ ടി രാജീവ്, കെ ശ്രീവര്‍മ്മ,ക്യാമറ – അജയ് പി.പോള്‍, ഹുസൈന്‍ അബ്ദുള്‍ ഷുക്കൂര്‍,കഥ, തിരക്കഥ, സംഭാഷണം കെ ശ്രീവര്‍മ്മ., എഡിറ്റിംഗ് ഹരി മോഹന്‍ദാസ്.

പി.ആര്‍.ഒ : പി ആര്‍ സുമേരന്‍
9446190254

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

6 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.