Breaking News

‘ജയിലലടച്ച് നിശബ്ദനാക്കാനാവില്ല, അയോഗ്യതയ്ക്കും ഭീഷണിക്കും വഴങ്ങില്ല’ : രാഹുല്‍ ഗാന്ധി

അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഇരുപതിനായിരം കോടിയുടെ നിക്ഷേപം നടത്തി യത് ആരെന്ന ചോദ്യത്തെ ഭയന്നാണ് ഈ നാടകമെല്ലാം നടത്തുന്നതെന്ന് രാഹുല്‍ വാര്‍ ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരൊറ്റ ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. അദാനിയെ ര ക്ഷിക്കാന്‍ ഇരുപതിനായിരം കോടി രൂപയുടെ നിക്ഷേപമാണ് എത്തിയത്. ഇത് ആരു ടേതാണ്? എവിടെനിന്നാണ്? ഈ ചോദ്യത്തില്‍നിന്നു മറുപടി പറയാതിരിക്കാനാണ് അ വരുടെ ശ്രമം

ന്യൂഡല്‍ഹി: ജയിലലടച്ച്  നിശബ്ദനാക്കാനാവില്ലെന്നു കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. ഇന്ത്യയിലെ ജനാധിപത്യത്തിനായി താന്‍ ചോദ്യങ്ങള്‍ ചോദിക്കുകയും പോ രാട്ടം തുടരുകയും ചെയ്യുമെന്നും രാഹുല്‍ ഗാന്ധി പറഞ്ഞു. അദാനി-മോദി ബന്ധം പാര്‍ലമെന്റില്‍ ഉന്നയിച്ചതിന്റെ പേരിലാണ് തന്നെ എം.പി സ്ഥാ നാത്തുനിന്ന് അയോഗ്യ നാക്കിയെന്ന് രാഹുല്‍ഗാന്ധി ആരോപിച്ചു. അദാനിയുമായുള്ള ബന്ധത്തെക്കുറി ച്ച് ചോദ്യങ്ങള്‍ ഉന്നയിക്കുമ്പോള്‍ പ്രധാനമന്ത്രിയുടെ കണ്ണുകളില്‍ ഭയം കണ്ടതായും രാഹുല്‍ പറഞ്ഞു.

അദാനിയുടെ ഷെല്‍ കമ്പനികളില്‍ ഇരുപതിനായിരം കോടിയുടെ നിക്ഷേപം നടത്തിയത് ആരെന്ന ചോദ്യത്തെ ഭയന്നാണ് ഈ നാടകമെല്ലാം നടത്തുന്നതെന്ന് രാഹുല്‍ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞു. ഒരൊറ്റ ചോദ്യമാണ് ഞാന്‍ ഉന്നയിച്ചത്. അദാനിയെ രക്ഷിക്കാന്‍ ഇരുപതിനായിരം കോടി രൂപയുടെ നി ക്ഷേപമാണ് എത്തിയത്. ഇത് ആരുടേതാണ്? എവിടെനിന്നാണ്? ഈ ചോദ്യത്തില്‍നിന്നു മറുപടി പറയാ തിരിക്കാനാണ് അവരുടെ ശ്രമം.

സ്പീക്കറെ നേരിട്ടു കണ്ടിട്ടും പാര്‍ലിമെന്റില്‍ സംസാരിക്കാന്‍ തന്നെ അനുവദിച്ചില്ല. രാജ്യത്തു ജനാധിപത്യ ത്തിനു മേലാണ് അക്രമണം നടക്കുന്നത്.അദാനിയും മോദിയും തമ്മിലുള്ള ബന്ധം എന്താണ് എന്നു വ്യ ക്തമാക്കണം. അധികാര കേന്ദ്രങ്ങളൊന്നും ഈ ചോദ്യം ചോദിച്ചിട്ടില്ല. താന്‍ ആരെയും ഭയക്കുന്നില്ല. അ തിനാല്‍ ചോദ്യങ്ങള്‍ തുടര്‍ന്നുകൊണ്ടിരിക്കും. അയോഗ്യതക്കും ഭീഷണിക്കും തന്നെ നിശ്ശബ്ദനാക്കാനാവി ല്ല.

വയനാട്ടിലെ ജനങ്ങള്‍ തന്റെ കുടുംബമാണ്. നിയമത്തിന്റെ നിയമപരമായ കാര്യങ്ങളെക്കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നു.ജനാധിപത്യത്തിനായുള്ള പോരാട്ടമാണു നടക്കുന്നത്. ആപോരാട്ടം ശക്തമായി മുന്നോ ട്ടു കൊണ്ടുപോകുമെന്നും രാഹുല്‍ഗാന്ധി പറഞ്ഞു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.