നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതിയായ വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. ഇതോടെ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒഴികെ മറ്റെ ല്ലാവര്‍ക്കും ജാമ്യം ലഭിച്ചു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ സുനിയോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ആളാണ് വിജീഷ്. ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഇപ്പോഴും ജയിലി ലാണ്
കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ നാലാം പ്രതിയായ വിജീഷിന് ജാമ്യം. ഹൈക്കോടതിയാണ് ജാമ്യം നല്‍കിയത്. കേസില്‍ വിചാരണ അനന്തമായി നീണ്ടുപോകുന്ന സാഹചര്യത്തില്‍ ജാമ്യം അനുവദിക്കാ തെ ജയിലില്‍ പാര്‍പ്പിക്കുന്നത് മനുഷ്യാവകാശ ലംഘനമാണ്. അതിനാല്‍ ജാമ്യം നല്‍കണമെന്നായി രുന്നു ഹര്‍ജിക്കാരന്റെ വാദം.
മറ്റ് പ്രതികള്‍ക്ക് ജാമ്യം നല്‍കിയതും വീജീഷ് ചൂണ്ടിക്കാട്ടി. ഇതോടെ കേസില്‍ ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഒഴികെ മറ്റെല്ലാവര്‍ക്കും ജാമ്യം ലഭിച്ചു. നടി ആക്രമിക്കപ്പെട്ടപ്പോള്‍ സുനിയോടൊപ്പം വാഹനത്തില്‍ ഉണ്ടായിരുന്ന ആളാണ് വിജീഷ്. ഒന്നാം പ്രതിയായ പള്‍സര്‍ സുനി ഇപ്പോഴും ജയിലിലാണ്.
അതേസമയം അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈഎസ്പി ബൈജു പൗലോസ് ഭീഷണിപ്പെടുത്തി യെ ന്ന് കാണിച്ച് നടിയെ ആക്രമിച്ച കേസിലെ സാക്ഷി നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. സാക്ഷിയായ സാഗര്‍ വിന്‍സെന്റാണ് ഹര്‍ജി നല്‍കിയത്. കള്ള തെളിവുകള്‍ ഉണ്ടാക്കാന്‍ ഭീഷണിപ്പെടുത്തിയെന്നാണ് ആരോപണം. എന്നാല്‍ വാദങ്ങള്‍ അടിസ്ഥാനരഹിതമാണെന്ന് അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചിരുന്നു.
തുടരന്വേഷണത്തിന്റെ ഭാഗമായി ചോദ്യം ചെയ്യലിന് ഹാജരാകാന്‍ വ്യക്തമാക്കി അന്വേഷണ സംഘം നല്‍കിയ നോട്ടീസ് റദ്ദാക്കണമെന്ന സാഗര്‍ വിന്‍സെന്റിന്റെ ആവശ്യ വും കോടതി അംഗീകരിച്ചില്ല. ചോ ദ്യം ചെയ്യാന്‍ സാഗറിന് മുന്‍കൂര്‍ നോട്ടീസ് നല്‍കണമെന്നും, ഉപദ്രവിക്കരുതെന്നും പൊലീസിന് കോടതി നിര്‍ദ്ദേശം നല്‍കി.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.