Home

തരൂരും കെ വി തോമസും പാര്‍ട്ടി സെമിനാറില്‍ പങ്കെടുക്കുമെന്നാണ് പ്രതീക്ഷയെന്ന് സിപിഎം ; അനുമതി തേടി സോണിയക്ക് കത്തയച്ചെന്ന് തോമസ്

സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടു ക്കില്ലെന്ന് ശശി തരൂരും കെ വി തോമസും അറിയിച്ചിട്ടില്ലെന്ന് സിപിഎം. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസിന്റെ സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്നാണ് പ്രതീ ക്ഷിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ടറി എം വി ജയരാജന്‍ പറഞ്ഞു.

കണ്ണൂര്‍: സിപിഎം പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഭാഗമായി സംഘടിപ്പിക്കുന്ന സെമിനാറില്‍ പങ്കെടുക്കില്ലെന്ന് ശശി തരൂരും കെ വി തോമസും അറിയിച്ചിട്ടില്ലെന്ന് സിപിഎം. കണ്ണൂരില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസി ന്റെ സെമിനാറില്‍ തോമസ് പങ്കെടുക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് സിപിഎം കണ്ണൂര്‍ ജില്ലാ സെക്രട്ട റി എം വി ജയരാജന്‍ പറഞ്ഞു. എല്ലാം എതിര്‍ക്കലല്ല പ്രതിപക്ഷത്തിന്റെ ദൗത്യമെന്ന കെ വി തോമസി ന്റെ നിലപാടാണ് ശരിയെന്നും ജയരാജന്‍ പറഞ്ഞു.

പരിപാടിയില്‍ പങ്കെടുക്കുന്നതിന് വിലക്കുണ്ടെന്ന് തരൂരിന്റെ ഓഫീസില്‍ നിന്ന് അറിയിച്ചിരുന്നുവെന്നും എം വി ജയരാജന്‍ പറഞ്ഞു.സിപിഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെ ടുക്കാന്‍ അനുമതി തേടിയിട്ടുണ്ടെ ന്ന് കെ വി തോമസ് പറഞ്ഞു. എഐസിസി ജനറല്‍ സെക്രട്ടറി കെ സി വേണുഗോപാലുമായി സംസാരി ച്ചിരുന്നു. എഐസിസി ഇതു വരെ തീരുമാനം പറഞ്ഞിട്ടില്ല. ഒന്‍പതാം തിയതി വരെ സമയമുണ്ടല്ലോയെ ന്നും തോമസ് കൂട്ടിച്ചേര്‍ത്തു.

അതേസമയം പാര്‍ട്ടി കോണ്‍ഗ്രസ് സെമിനാറില്‍ പങ്കെടുക്കുന്നതില്‍ കെപിസിസിയുടെ വിലക്കുണ്ടെന്ന് ശശി തരൂര്‍ അറിയിച്ചിട്ടുണ്ടെന്നും ജയരാജന്‍ പറഞ്ഞു. സര്‍ക്കാരി ന്റെ വാര്‍ഷികാഘോഷത്തിന് കെ സു ധാകരന്‍ എംപിയെ ക്ഷണിച്ചില്ലെന്ന ആക്ഷേപത്തിനും ജയരാജന്‍ മറുപടി നല്‍കി. വിളിച്ചാലും വരില്ലെ ന്ന് അറിയാവുന്നതു കൊണ്ടാ ണ് ക്ഷണിക്കാതിരുന്നതെന്നാണ് വിശദീകരണം.

സെമിനാറില്‍ പങ്കെടുക്കുന്നതിന് തരൂരിന് ഹൈക്കമാന്‍ഡ് അനുമതി നിഷേധിച്ചിരുന്നു. തരൂര്‍ സെമിനാ റില്‍ പങ്കെടുക്കരുതെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ അഭിപ്രായപ്പെട്ടിരുന്നു. വിലക്ക് ലംഘി ച്ച് സെമിനാറില്‍ പങ്കെടുത്താല്‍ തരൂരിനെതിരെ നടപടി എടുക്കുമെന്നും സുധാകരന്‍ മുന്നറിയിപ്പ് നല്‍ കിയിരുന്നു. എന്നാല്‍ ഈ കാര്യത്തില്‍ എ.ഐ.സി.സി ആണ് തീരുമാനമെടുക്കേണ്ടതെന്നായിരുന്നു തരൂ രിന്റെ നിലപാട്.

സെമിനാറില്‍ പങ്കെടുക്കുന്നതിന് അനുവാദം തേടി തരൂരും കെ.വി തോമസും ദേശീയ നേതൃത്വത്തെ കണ്ടിരുന്നു. കെ റെയില്‍ വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിനെതി രെ കോണ്‍ഗ്രസ് സമരം ശക്തമാ ക്കുന്നതിനിടെയാണ് പാര്‍ട്ടി കോണ്‍ഗ്രസിലെ സെമിനാറില്‍ തരൂര്‍ പങ്കെടുക്കുന്നതില്‍ കോണ്‍ഗ്രസ് സം സ്ഥാന ഘടകം എതിര്‍പ്പ് അറിയി ച്ചത്. നിലവിലെ സാഹചര്യത്തില്‍ സി.പി.എം പരിപാടിയില്‍ കോണ്‍ഗ്ര സ് നേതാക്കള്‍ പങ്കെടുക്കരുതെന്നതായിരുന്നു പാര്‍ട്ടി ആവശ്യപ്പെട്ടത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.