Breaking News

ജോലി നഷ്ടപ്പെട്ട രതീഷിനും കൂട്ടര്‍ക്കും ബിഗ് ടിക്കറ്റിലൂടെ ലഭിച്ചത് 31 കോടി രൂപയുടെ ജാക്‌പോട്ട്

ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നോട്ടീസ് പിരീഡിലുള്ള രതീഷിന് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചെന്ന വാര്‍ത്ത എത്തിയത് വലിയ ആശ്വാസമായി

ബുദാബി :  ബിഗ് ടിക്കറ്റ് മില്യയണറായി വീണ്ടും മലയാളിക്ക് . കുവൈത്തില്‍ ജോലി ചെയ്യുന്ന രതീഷിനാണ് ഗ്രാന്‍ഡ് പ്രൈസായ പതിനഞ്ചു മില്യണ്‍ ദിര്‍ഹം (ഏകദേശം 31 കോടി രൂപ)
സമ്മാനം ലഭിച്ചത്.

ജോലി നഷ്ടപ്പെടുന്ന സാഹചര്യത്തില്‍ നോട്ടീസ് പിരീയഡില്‍ കഴിയുന്ന രതീഷിന് ബിഗ് ടിക്കറ്റ് സമ്മാനം ലഭിച്ചെന്ന വാര്‍ത്ത എത്തിയത് വലിയ ആശ്വാസമായി.

രതീഷും മറ്റ് 11 പേരും ചേര്‍ന്നാണ് ബിഗ് ടിക്കറ്റ് എടുത്തത്. ഏപ്രില്‍ 30 ന് ജോലിയില്‍ നിന്നും പിരിച്ചു വിടുമെന്ന നോട്ടീസ് ലഭിച്ച് കഴിയവയെയാണ് 42 കാരനും നാലു കുട്ടികളുടെ പിതാവുമായ രതീഷിന് സമ്മാനം ലഭിച്ചിരിക്കുന്നത്.

കുവൈത്തിലെ കൊറിയന്‍ കണ്‍സ്ട്രക്ഷന്‍ കമ്പനിയില്‍ പ്രൊക്യര്‍മെന്റ് വിഭാഗത്തില്‍ ജോലി ചെയ്യുകയാണ് രതീഷ്.

കമ്പനിയുടെ കരാര്‍ കഴിഞ്ഞതോടെയാണ് രതീഷ് ഉള്‍പ്പെടുന്നവരുടെ ജോലി നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായത്. കമ്പനിയില്‍ അവശേഷിക്കുന്ന പന്ത്രണ്ട് പേര്‍ക്കും നോട്ടീസ് ലഭിച്ചുകഴിഞ്ഞു.

എപ്രില്‍ 30 ആണ് എല്ലാവരുടേയും അവസാന ജോലി തീയതി. ഇതു കഴിഞ്ഞാല്‍ എന്തു ചെയ്യുമെന്ന ആശങ്കയിലായിരുന്നു രതീഷും സഹപ്രവര്‍ത്തകരും.

വര്‍ഷങ്ങളായി ബിഗ് ടിക്കറ്റ് എടുക്കുന്നവരാണ് രതീഷും കൂട്ടുകാരും. ഇക്കുറി ടിക്കറ്റ് എടുക്കുമ്പോള്‍ ഇത് തങ്ങളുടെ അവസാനത്തെ അവസരമാണെന്ന് തങ്ങള്‍ പരസ്പരം പറഞ്ഞിരുന്നു. അടുത്ത മാസം വീണ്ടും ടിക്കറ്റ് എടുക്കാന്‍ ഒരുമിച്ച് ഉണ്ടാവില്ലെന്നും ഇനിയും എടുക്കാന്‍ പണവും കാണില്ലെന്നും സഹപ്രവര്‍ത്തകര്‍ സങ്കടത്തോടെ പറഞ്ഞിരുന്നു.

ഴിഞ്ഞ ദിവസം നടന്ന പ്രതിവാര നറുക്കെടുപ്പിലെങ്കിലും സമ്മാനം കിട്ടിയാല്‍ മതിയെന്നായിരുന്നു. എന്നാല്‍, അതും കഴിഞ്ഞു പോയി. പക്ഷേ, ഞായറാഴ്ച നടന്ന നറുക്കെടുപ്പില്‍ ഗ്രാന്‍ഡ് സമ്മാനം ലഭിച്ചതോടെ സങ്കടങ്ങള്‍ ആഹ്‌ളാദത്തിന് വഴിമാറി. രതീഷ് പറയുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.