ദുബായ് : ദുബായ് ഇമിഗ്രേഷൻ ഡിപാർട്മെന്റ് ക്രിയേറ്റീവ് കെയർ ഡിപ്ലോമയുടെ ഏഴാമത് പതിപ്പ് ആരംഭിച്ചു. സർഗാത്മക വ്യക്തിത്വ വിശകലന പരീക്ഷയിൽ വിജയിച്ച 45 ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ചുകൊണ്ട് അബുദാബി പൊലീസുമായി സഹകരിച്ചും യൂണിവേഴ്സിറ്റി വിദ്യാർത്ഥികളുടെ പങ്കാളിത്തത്തോടെയുമാണ് കോഴ്സ്. യോഗ്യത, സ്ഥാപനം, പ്രോജക്ടുകൾ എന്നീ മൂന്ന് ഘട്ടങ്ങളായാണ് പരിപാടി.
ഉദ്യോഗസ്ഥരുടെ കഴിവുകൾ വർദ്ധിപ്പിച്ചു നവീകരണത്തിലും വികസനത്തിലും അവരുടെ ശ്രദ്ധ കൂടുതൽ പതിപ്പിക്കുക എന്നതാണ് ഡിപ്ലോമയുടെ പ്രധാനലക്ഷ്യം. ഇമിഗ്രേഷൻ വകുപ്പിൽ സർഗാത്മകതയും നൂതനത്വവുമുള്ള തൊഴിൽ സംസ്‌കാരം വളർത്തിയെടുക്കാനുള്ള പ്രതിബദ്ധതയുടെ ഭാഗമായാണ് ഈ ഡിപ്ലോമ നടപ്പിലാക്കുന്നതെന്ന് ഇൻസ്റ്റിറ്റിറ്റ്യൂഷണൽ സപ്പോർട്ട് സെക്‌ടറിന്റെ അസിസ്റ്റന്റ് ഡയറക്ടർ ജനറൽ ബ്രി. അബ്ദുസമദ് ഹസ്സൻ സുലൈമാൻ പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.