കുവൈത്ത്‌സിറ്റി : സെന്‍ട്രല്‍ ജയിലുകളിലെ തടവുകാർക്കു കുടുംബത്തോടൊപ്പം സമയം ചെലവഴിക്കാന്‍ ‘ഫാമിലി ഹൗസ്’ പദ്ധതി നടപ്പാക്കുമെന്ന് ആഭ്യന്തര മന്ത്രാലയത്തിന്റെ (Correctional Institutions and Enforcement of Sentences) അസിസ്റ്റന്റ് അണ്ടര്‍ സെക്രട്ടറി ബ്രിഗേഡിയര്‍ ജനറല്‍ ഫഹദ് അല്‍-ഒബൈദ്. സെന്‍ട്രല്‍ ജയില്‍ വളപ്പിനുള്ളില്‍ തന്നെ പ്രത്യേക സ്ഥലത്താവും ഫാമിലി ഹൗസ് നടപ്പക്കുക. നാഷണല്‍ ബ്യൂറോ ഫോര്‍ ഹ്യൂമന്‍ റൈറ്റ്സ്, ബില്‍ഡിംഗ് സൊസൈറ്റി എന്നിവരുടെ സഹകരണത്തോടെയാണ് പദ്ധതി.
ശിക്ഷിക്കപ്പെട്ട് ദീര്‍ഘകാലം തടവില്‍ കഴിയുന്നവര്‍ക്ക് കുടുംബാംഗങ്ങള്‍ക്ക് ഒപ്പം ഒത്ത് ചേരാന്‍ സമയം അനുവദിക്കുന്നതാണ് പ്രസ്തുത പദ്ധതി. ജയില്‍ സമുച്ചയത്തിനുള്ളില്‍ ടെലിഫോണ്‍ അടക്കമുള്ളവയുടെ ദുരുപയോഗം തടയാനായി വിവിധ-സര്‍ക്കാര്‍ എജന്‍സികളുമായി ചര്‍ച്ച നടത്തിയിട്ടുണ്ട്. ആരോഗ്യ മന്ത്രാലയത്തിന്റെ നടപടികളും,ചട്ടങ്ങളും പാലിച്ച് എത്രയും വേഗം അവ നടപ്പാക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സെന്‍ട്രല്‍-വനിത ജയിലുകളില്‍ പുതിയ അധ്യായന വര്‍ഷാരംഭത്തോടെ അനുബന്ധിച്ച് നടത്തിയ സന്ദര്‍ശന വേളയിലാണ് അസിസ്റ്റന്റ് അണ്ടര്‍സെക്രട്ടറിയുടെ പ്രഖ്യാപനം. തടവുകാര്‍ക്ക്, അറിവും നൈപുണ്യവും നേടിയെടുക്കാനുതകുന്ന വിദ്യാഭ്യാസ അന്തരീക്ഷം ജയിലുണ്ടന്ന് വിദ്യാഭ്യാസ മന്ത്രാലയം ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി മറിയം അല്‍ എന്‍സി അറിയിച്ചു. സ്ത്രീകളായ 40 പേര്‍ ഈ വര്‍ഷം വിദ്യാഭ്യാസ സൗകര്യം ഉപയോഗപ്പെടുത്തുന്നുണ്ട്. ഇവര്‍ക്ക് വിതരണം ചെയ്യുന്ന സര്‍ട്ടിഫിക്കറ്റുകള്‍ പൊതു വിദ്യാഭ്യാസ മന്ത്രാലയം നല്‍കുന്ന തരത്തിലുള്ളതാണന്നും ആക്ടിംഗ് അണ്ടര്‍ സെക്രട്ടറി വ്യക്തമാക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.