ദുബായ് : മധ്യപൂർവദേശത്തെ സംഘർഷാവസ്ഥ കണക്കിലെടുത്ത് താത്കാലികമായി നിർത്തലാക്കിയ ദുബായിൽ നിന്ന് ഇറാൻ, ഇറാഖ്, ഇസ്രായേൽ, ജോർദാൻ എന്നിവിടങ്ങളിലേയ്ക്കുള്ള ഫ്ലൈ ദുബായ് വിമാനങ്ങൾ നാളെ (വെള്ളി) പുനരാരംഭിക്കുമെന്ന് എയർലൈൻ വക്താവ് പറഞ്ഞു. സ്ഥിതിഗതികൾ സൂക്ഷ്മമായി നിരീക്ഷിച്ചു കൊണ്ടിരിക്കുകയാണെന്നും ആവശ്യമെങ്കിൽ ഫ്ലൈറ്റ് ഷെഡ്യൂൾ ഭേദഗതി ചെയ്യുമെന്നും അറിയിച്ചു.
റെഗുലേറ്റർ അംഗീകരിച്ച വിമാന പാതകളിൽ ഫ്ലൈ ദുബായ് സർവീസ് നടത്തുന്നു. യാത്രക്കാരുടെയും ജീവനക്കാരുടെയും സുരക്ഷയ്ക്ക് കമ്പനി മുൻഗണന നൽകുന്നുവെന്നും വ്യക്തമാക്കി. അതേസമയം, ദുബായുടെ മുൻനിര വിമാനക്കമ്പനിയായ എമിറേറ്റ്‌സ് ഇറാഖ് (ബസ്ര, ബാഗ്ദാദ്), ഇറാൻ (ടെഹ്‌റാൻ), ജോർദാൻ (അമ്മാൻ) എന്നിവിടങ്ങളിലേക്കുള്ള എല്ലാ പതിവ് വിമാനങ്ങളും ശനിയാഴ്ച( 5) വരെ റദ്ദാക്കിയിട്ടുണ്ട്.
ഇറാഖ്, ഇറാൻ, ജോർദാൻ എന്നിവിടങ്ങളിലേയ്ക്ക് ദുബായ് വഴി ട്രാൻസിറ്റ് ചെയ്യുന്ന ഉപയോക്താക്കൾക്ക് ഇനിയൊരു അറിയിപ്പ് ഉണ്ടാകുന്നതുവരെ യാത്രാ തുടരാനാകില്ലെന്ന് എമിറേറ്റ്സ് പറഞ്ഞു. ബാധിക്കപ്പെട്ട യാത്രക്കാർ മറ്റുവഴികൾക്കായി അവരുടെ ബുക്കിങ് ഏജന്റുമാരെ ബന്ധപ്പെടണം. എമിറേറ്റ്‌സിൽ നേരിട്ട് ബുക്ക് ചെയ്‌തിട്ടുണ്ടെങ്കിൽ കമ്പനിയെ ബന്ധപ്പെടണമെന്നും കൂട്ടിച്ചേർത്തു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.