പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്കിനായി വോട്ട് തേടിയെന്ന് കാട്ടി മന്നം യുവജന വേദിയാണ് പരാതി നല്‍കിയത്
കോട്ടയം : പുതുപ്പള്ളിയിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി ജെയ്ക്ക് സി തോമസിനും മണര്‍കാട് പള്ളിയിലെ വൈദികനുമെതിരെ തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി. മതചിഹ്നങ്ങള്‍ ഉപയോഗിച്ച് ജെയ്ക്കിനായി വോട്ട് തേടിയെന്ന് കാട്ടി മന്നം യുവജന വേദിയാണ് പരാതി നല്‍കിയത്.
പോളിങ് ദിവസത്തിന് തൊട്ടു മുന്‍പ് യാക്കോബായ സഭയിലെ മെത്രാപ്പൊലീത്തമാരുടെ ചിത്രങ്ങ ളോടൊപ്പം ജയ്ക്കിന്റെ ചിത്രങ്ങള്‍ വച്ചുകൊണ്ടുള്ള പോസ്റ്ററുകളും ജയ്ക്കിന് വോട്ട് തേടിയുള്ള വൈദി കന്റെ ശബ്ദ സന്ദേശവും സമൂഹ മാധ്യമങ്ങളില്‍ വ്യാപകമായിരുന്നു. ഇത് തെരെഞ്ഞെടുപ്പ് ചട്ടങ്ങ ളുടെ ലംഘനമാണെന്ന് കാട്ടിയാണ് മന്നം യുവജന വേദി കമ്മീഷന് പരാതി നല്‍കിയത്.
ഉമ്മന്‍ ചാണ്ടിയുടെ പ്രചാരണത്തിനായി രാഹുല്‍ ഗാന്ധി എത്തിയപ്പോള്‍ മണര്‍കാട് പള്ളി മൈതാനം പരിപാടിക്കായി വിട്ടുനല്‍കാതിരുന്നത് വിവാദമായിരുന്നു. യുഡിഎഫിനെതിരായി ഇത്തവണ യാക്കോബായ സഭ വിശ്വാസികള്‍ നിലപാടെടുത്തു എന്ന സൂചനകളാണ് പുറത്തുവരുന്നത്. ഇതിനിടെയാണ് പ്രചാരണത്തിനായി മതത്തെ ഉപയോഗിച്ചുവെന്ന പരാതി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.