Breaking News

ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണം ; വിവാദ പ്രസംഗവുമായി പി.സി ജോര്‍ജ്

സ്വന്തം താല്പര്യ ങ്ങള്‍ക്ക് അനുസരിച്ച് ഇടത് – വലത് മുന്നണികള്‍ തീവ്രവാദികളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമിക്കുകയാണെന്ന് പി.സി ജോര്‍ജ്

തൊടുപുഴ : തീവ്രവാദം തടയാന്‍ ഇന്ത്യയെ ഇന്ത്യയെ ഹിന്ദു രാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന് പി.സി ജോര്‍ജ് എംഎല്‍എ. സ്വന്തം താല്പര്യ ങ്ങള്‍ക്ക് അനുസരിച്ച് ഇടത് – വലത് മുന്നണികള്‍ തീവ്രവാദി കളുമായി ചേര്‍ന്ന് 2030 ഓടെ ഇന്ത്യയെ ഇസ്ലാമിക രാജ്യമാക്കി മാറ്റുവാന്‍ ശ്രമി ക്കുകയാണെന്നും പി.സി ജോര്‍ജ് പറഞ്ഞു. തൊടുപുഴയില്‍ എച്ച്ആര്‍ഡിഎസ് സ്വാതന്ത്ര്യദിന അനുസ്മരണ പരിപാ ടിയില്‍ സംസാരിക്കുക യായിരുന്നു അദ്ദേഹം.

ലൗജിഹാദിനെക്കുറിച്ച് സംസാരിക്കുന്നതിനിടെയായിരുന്നു അദ്ദേഹത്തിന്റെ പരാമര്‍ശം. ലൗജി ഹാദില്ലെന്ന് സുപ്രീംകോടതി പറഞ്ഞെങ്കിലും ഉണ്ട്. ഇത് തടയാന്‍ മഹത്വ ഭാരതത്തെ ഹിന്ദു രാഷ്ട്ര മായി പ്രഖ്യാപിക്കണം. ഇതിന് കെ.ജി വേണുഗോപാലിനെ പോലുള്ള ആളുകള്‍ നേതൃത്വം നല്‍ക ണമെന്നും പി.സി ജോര്‍ജ് പറഞ്ഞു.

മതേതര ജനാധിപത്യ സോഷ്യലിസ്റ്റ് രാഷ്ട്രമാണ് ഇന്ത്യ. രാജ്യത്ത് രാഷ്ട്രീയത്തിനപ്പുറം ലൗജിഹാ ദുപോലുള്ള കാര്യങ്ങള്‍ നടക്കുന്നുണ്ട്. ഇത് കേരളത്തില്‍ കൂടുതലാണ്. ജനാധിപത്യരാജ്യമെന്ന നിലയില്‍ ഇന്ത്യയോട് ആര്‍ക്കും പരാതിയില്ല. ലോക രാജ്യങ്ങള്‍, പ്രധാനമായും അറബ് രാജ്യങ്ങ ളുമായി വലിയ സൗഹൃദമാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി ഉണ്ടാക്കിയെടുത്തിരിക്കുന്നതെന്നും പി.സി ജോര്‍ജ് പറഞ്ഞു.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.