ദുബായ് : തൊഴിലുടമകൾക്കും തൊഴിലാളികൾക്കും ടെലിഫോൺ വഴി സേവനങ്ങൾ നൽകാൻ മാനവ വിഭവശേഷി സ്വദേശിവത്കരണ മന്ത്രാലയം സൗകര്യമൊരുക്കി. 600590000 നമ്പറിൽ വിളിക്കുന്നവർക്കാണ് സേവനം. 18 സേവനങ്ങളാണ് ഫോൺവിളി സേവനത്തിൽ ഉൾപ്പെടുത്തിയത്. സ്വദേശി ജീവനക്കാരുടെ ലേബർ കാർഡ് പട്ടിക, സ്ഥാപനങ്ങൾ ബാങ്ക് അടച്ചതിൽ ശേഷിക്കുന്ന സംഖ്യ, സ്ഥാപന ആക്ടിവിറ്റികൾ റദ്ദാക്കൽ, സ്വദേശികളെ നിയമിച്ചതിന്റെ വിശദാംശങ്ങൾ, തൊഴിൽ കരാർ പകർപ്പ് ലഭ്യമാക്കുക, കമ്പനിയുടെ സമഗ്ര റിപ്പോർട്ട് എന്നിവ തൊഴിലുടമകൾക്ക് ടെലിഫോൺ വഴി ലഭിക്കും.
തൊഴിലാളികൾക്ക് ആവശ്യമായ നിരാക്ഷേപ സർട്ടിഫിക്കറ്റിനും ടെലിഫോൺ വഴി അപേക്ഷിക്കാം. വീട്ടുജോലിക്കാരുടെ വേതന സുരക്ഷ പദ്ധതിയനുസരിച്ചുള്ള ശമ്പള റിപ്പോർട്ടും സ്പോൺസർക്ക് ഇതുവഴി നൽകും. വീട്ടുജോലിക്കാർ വിളിച്ച് വിശദാംശങ്ങൾ നൽകിയാൽ തൊഴിൽ കരാർ പകർപ്പും കൊടുക്കും. തൊഴിലാളികളുടെ പ്രാഥമിക വർക് പെർമിറ്റ് അനുമതിക്കുള്ള നിരക്കും, പിഴയും ഇതുവഴിയുള്ള നിർദേശങ്ങൾക്ക് അനുസരിച്ച് ഫോൺ വഴി അടയ്ക്കാം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.