Breaking News

നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ കനത്ത പിഴ

ദുബായ് : നിയമലംഘകരായ വീട്ടുജോലിക്കാരെ നിയമിച്ചാൽ 2 ലക്ഷം ദിർഹം വരെ പിഴ നൽകേണ്ടി വരുമെന്ന് മാനവവിഭവശേഷി സ്വദേശിവൽക്കരണ മന്ത്രാലയം. വീട്ടുജോലിക്കാരെ അംഗീകൃത റിക്രൂട്ടിങ് ഏജൻസികൾ വഴിയാണ് നിയമിക്കേണ്ടത്. നിയമം ലംഘിച്ച് രാജ്യത്ത് തങ്ങുന്ന ഒരാൾക്ക് പുതിയ വീസ നൽകാൻ ലക്ഷ്യമിട്ട് വീടുകളിൽ ജോലിക്ക് വയ്ക്കുന്നത് നിയമലംഘനമാണ്. എന്നാൽ ഇത്തരം താൽക്കാലിക നിയമനങ്ങൾക്ക് നിയമസാധുതയില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. തൊഴിലാളിയെ മറ്റിടങ്ങളിൽ ജോലിക്ക് വിട്ട തൊഴിലുടമയും ഇത്തരക്കാരെ ജോലിക്കു നിയമിക്കുന്നവരും പിഴയൊടുക്കേണ്ടി വരും. 
മുന്നറിയിപ്പില്ലാതെ ജോലി  ഉപേക്ഷിക്കാവുന്ന സാഹചര്യങ്ങൾ
∙ കരാറിൽ വ്യക്തമാക്കിയ വേതനം തൊഴിലുടമ വെട്ടിക്കുറച്ചാൽ തൊഴിലാളികൾക്കു ജോലി ഉപേക്ഷിക്കാൻ അവകാശമുണ്ട്.
∙ ജോലിക്കാരിയെ തൊഴിലുടമ കയ്യേറ്റം ചെയ്താൽ മുന്നറിയിപ്പില്ലാതെ ജോലി ഉപേക്ഷിക്കാമെന്നും മന്ത്രാലയം വ്യക്തമാക്കി. എല്ലാത്തരം ഉപദ്രവങ്ങളും ഇതിൽ ഉൾപ്പെടും. 
∙ ഏതെങ്കിലും തരത്തിലുള്ള പീഡനത്തിന് ഇരയായാൽ ഉടൻ മന്ത്രാലയത്തിൽ പരാതിപ്പെടണം.  ഇത്തരം കാരണങ്ങളാൽ തൊഴിൽ ഉപേക്ഷിച്ചിട്ടുണ്ടെങ്കിൽ മൂന്ന് ദിവസത്തിനകം മന്ത്രാലയത്തിൽ പരാതിപ്പെടണമെന്നാണ് നിയമം. ജോലി ഒഴിവാക്കിയാൽ റിക്രൂട്ടിങ് ഏജൻസിയിൽ ഹാജരാകണം. ‌‌‌മറ്റൊരു ജോലി കണ്ടെത്താൻ സാധിക്കുന്നതു വരെ റിക്രൂട്ടിങ് ഏജൻസിക്ക് കീഴിൽ കഴിയാം. കാര്യങ്ങൾ തീർപ്പായാൽ  രാജ്യം വിടുകയോ പുതിയ തൊഴിൽ കണ്ടെത്തുകയോ ചെയ്യാം.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.