Breaking News

റമസാൻ വിഭവങ്ങൾ: പാചക എണ്ണ വിൽപനയിൽ കുതിപ്പ്; 60 ശതമാനം വരെ വിലക്കുറവുമായി ബ്രാൻഡുകൾ

ദുബായ് : റമസാൻ വിഭവങ്ങളിൽ എണ്ണപ്പലഹാരങ്ങൾ കൂടിയതോടെ എണ്ണ വിൽപന 50 ശതമാനം ഉയർന്നു. പ്രധാനമായും 64 ബ്രാൻഡുകളാണ് വിൽപനയിലുള്ളത്. ഇവയിൽ പലതിനും റമസാനിൽ വില കുറച്ചു. ചില ബ്രാൻഡുകൾ 60 ശതമാനം വരെ വിലക്കുറവ് നൽകുന്നു. തവിട് എണ്ണ, ഒലീവ്, കോൺ, സൺഫ്ലവർ, മിശ്രിത ഇനം, കടുക് എണ്ണ, പാം ഓയിൽ, വെളിച്ചെണ്ണ എന്നിങ്ങനെ പല തരം ഭക്ഷ്യ എണ്ണയ്ക്ക് ആവശ്യക്കാരുണ്ട്. യുഎഇയിൽ തന്നെയാണ് മിക്ക ബ്രാൻഡുകളുടെയും ഫാക്ടറികൾ. സൗദി, ജോർദാൻ, പലസ്തീൻ, ലബനൻ, ടുനീസ്യ, തുർക്കി, സ്പെയിൻ, ഇറ്റലി തുടങ്ങിയ രാജ്യങ്ങളിൽ നിന്ന് എണ്ണ എത്തുന്നുണ്ട്. 
എണ്ണ ഉപയോഗം കൂടിയാൽ ഹൃദ്രോഗം, അർബുദം തുടങ്ങിയവയക്ക് കാരണമാകും. കരൾ, വൃക്ക പ്രവർത്തനങ്ങളെയും ഇത് ബാധിക്കും. രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂട്ടും. കൊഴുപ്പ് ശരീരത്തിൽ കൂടുന്നതിനു വഴിവയ്ക്കുന്നതിനാൽ അമിതവണ്ണത്തിനും എണ്ണ കാരണമാകുമെന്ന് ആരോഗ്യ വിദഗ്ധർ മുന്നറിയിപ്പ് നൽകി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.