Breaking News

ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് സ്പിരിറ്റ് കടത്ത് ; മൂന്ന് ഉദ്യോഗസ്ഥര്‍ പ്രതികള്‍, ജീവനക്കാരനടക്കം മൂന്ന് പേര്‍ അറസ്റ്റില്‍

ജനറല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേഘ മുരളി എന്നിവരുടെ അറിവോടെയായി രുന്നു സ്പിരിറ്റ് കടത്തെന്നാണ് അറ സ്റ്റിലായവരുടെ മൊഴി

തിരുവല്ല : ട്രാവന്‍കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സില്‍ സ്പിരിറ്റ് വെട്ടിപ്പ് കണ്ടെത്തിയ സംഭവ ത്തില്‍ സ്ഥാപനത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ ക്ക് നേരിട്ട് പങ്കെന്ന് അറസ്റ്റിലായവരുടെ മൊഴി. ജനറ ല്‍ മാനേജര്‍ അലക്‌സ് പി എബ്രഹാം, പേഴ്‌സണല്‍ മാനേജര്‍ ഷഹിം, പ്രൊഡക്ഷന്‍ മാനേജര്‍ മേ ഘ മുരളി എന്നിവരുടെ അറിവോടെയായിരുന്നു സ്പിരിറ്റ് കടത്തെന്നാണ് അറസ്റ്റിലായവര്‍ പറയുന്ന ത്. തെളിവുകളുടെ അടിസ്ഥാനത്തില്‍ മൂന്ന് ഉദ്യോഗസ്ഥരെയും പ്രതിചേര്‍ത്തു. സ്പിരിറ്റ് വാങ്ങിയ മധ്യപ്രദേശ് ബൈടുള്‍ സ്വദേശി അബുവിനെയും പ്രതി പട്ടികയിലുള്‍പ്പെടുത്തി. ഇതോടെ ആകെ ഏഴ് പേരെയാണ് പ്രതി ചേര്‍ത്ത് എഫ്‌ഐആര്‍ തയ്യാറാക്കിയത്.

തിരുവല്ലയിലെ വളഞ്ഞവട്ടത്ത് പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിലേക്ക് മധ്യപ്രദേശില്‍ നിന്ന് കൊണ്ടു വന്ന സ്പിരിറ്റില്‍ 20,000 ലിറ്ററിന്റെ തട്ടിപ്പ് കണ്ടെ ത്തിയതിനെ തുടര്‍ന്ന് മൂന്ന് ജീവനക്കാരെ നേരത്തെ അറസ്റ്റ് ചെയ്തിരുന്നു. ജീവനക്കാരനായ അരുണ്‍ കുമാര്‍, രണ്ട് ടാങ്കര്‍ ലോറി ഡ്രൈവര്‍മാര്‍ എന്നിവ രാണ് അറസ്റ്റിലായത്.

ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ നേതൃത്വത്തില്‍ ടാങ്കറുകളുടെ ഭാരപരിശോധന നടത്തിയപ്പോ ഴാണ് വെട്ടിപ്പ് കണ്ടത്തിയത്. സംസ്ഥാന സര്‍ക്കാ റിന് കീഴിലുള്ള തിരുവല്ല വളഞ്ഞവട്ടത്തെ ട്രാവന്‍ കൂര്‍ ഷുഗേഴ്‌സ് ആന്‍ഡ് കെമിക്കല്‍സ് ബിവറേജസ് കോര്‍പ്പറേഷന്‍ വേണ്ടി ജവാന്‍ റമ്മാണ് നി ര്‍ മ്മിക്കുന്നത്. മഹാരാഷ്ട്രയില്‍ നിന്ന് 1,15,000 ലിറ്റര്‍ സ്പിരിറ്റ് എത്തിക്കുവാനുള്ള കരാര്‍ എടുത്തിരുന്ന ത് എറണാകുളത്തെ വിതരണ കമ്പനിയാണ്.

ഇന്നലെ രാവിലെ ഫാക്ടറിയില്‍ എത്തിയ രണ്ട് ടാങ്കറുകളില്‍ സ്പിരിറ്റിന്റെ അളവില്‍ കുറവുണ്ട് എ ന്നതായിരുന്നു എക്‌സൈസ് എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് ലഭിച്ച വിവരം. തുടര്‍ന്ന് 40000 ലിറ്റ റിന്റെ 2 ടാങ്കറിലും 35000 ലിറ്ററിന്റെ ഒരു ടാങ്കറും ഉദ്യോഗസ്ഥ സംഘം വിശദമായ പരിശോധന നട ത്തി. പരിശോധനയില്‍ 20,000 ലിറ്റര്‍ സ്പിരിറ്റില്‍ ക്രമക്കേട് നടന്നതായി കണ്ടെത്തി. കേരളത്തില്‍ എത്തും മുന്‍പേ ചോര്‍ത്തി വിറ്റുവെന്നാണ് നിഗ മനം. ടാങ്കറുകളില്‍ നിന്നായി 10 ലക്ഷം രൂപയും കണ്ടെടുത്തു. ഫാക്ടറിയിലെ സ്പിരിറ്റിന്റെ കണക്ക് സൂക്ഷിക്കുന്ന അരുണ്‍ കുമാര്‍ എന്ന ജീവന ക്കാരന് നല്‍കാനുള്ള പണം എന്നാണ് ആണ് ടാങ്കര്‍ ഡ്രൈവര്‍മാരുടെ മൊഴി. ലീഗല്‍ മെട്രോളജി വിഭാഗത്തിന്റെ മേല്‍നോട്ടത്തില്‍ ടാങ്കറില്‍ ഭാര പരിശോധന നടത്തി.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.