Breaking News

കോവിഡ് മരണങ്ങള്‍ പുനപരിശോധിക്കണം ; കുടുംബങ്ങള്‍ക്ക് നഷ്ടപരിഹാരം നിഷേധിക്കരുതെന്ന് പ്രതിപക്ഷം

കോവിഡ് മരണത്തിന് നഷ്ടപരിഹാരം കൊടുക്കണമെന്ന സുപ്രീംകോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ എല്ലാ മരണങ്ങളും വിദഗ്ധ സമിതി യെ വച്ച് പരിശോധിച്ച് പട്ടികയില്‍ പ്പെടുത്തണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍

തിരുവനന്തപുരം : സംസ്ഥാനത്തെ കോവിഡ് മരണങ്ങളില്‍ പുനപരിശോധന വേണമെന്ന് പ്രതിപ ക്ഷ നേതാവ് വി ഡി സതീശന്‍ ആവശ്യപ്പെട്ടു. കോവിഡ് മരണത്തിന് നഷ്ടപരിഹാരം കൊടുക്കണ മെന്ന സുപ്രീംകോടതി ഉത്തരവുണ്ടായ സാഹചര്യത്തില്‍ എല്ലാ മരണങ്ങളും വിദഗ്ധ സമിതിയെ വച്ച് പരിശോധിച്ച് പട്ടികയില്‍പ്പെടുത്തണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.

ഒന്നാം തരംഗത്തിലും രണ്ടാം തരംഗത്തിലുമുണ്ടായ എല്ലാ മരണങ്ങളും വിദഗ്ധ സമിതി പരിശോ ധിക്കണം. ഇന്നലെ വരെയുള്ള കണക്കുകള്‍ പ്രകാരം 13235 പേര്‍ കോവിഡ് ബാധിച്ച് മരിച്ചെന്നാണ് ഔദ്യോഗിക വിശദീകരണം. എന്നാല്‍ കോവിഡ് ബാധിച്ച് ഗുരുതരാവസ്ഥയിലാവുകയും ചികിത്സ യ്ക്കിടെ നെഗറ്റീവ് ആകുകയും ചെയ്തവരുണ്ട്. ഇത്തരം കുടുംബങ്ങള്‍ക്ക് സഹായം കിട്ടുന്നതിനുള്ള സാധ്യതയാണ് സര്‍ക്കാര്‍ ഇല്ലാതാക്കുന്നതെന്നും സതീശന്‍ പറഞ്ഞു.

കോവിഡ് മരണങ്ങള്‍ സ്ഥിരീകരിക്കുന്നതില്‍ കൃതൃമായ പ്രോട്ടോക്കോള്‍ ലോകാരോഗ്യ സംഘടന യും ഐസിഎംആറും നിഷ്‌കര്‍ഷിച്ചിട്ടുണ്ട്. കോവിഡ് പൊസീറ്റിവായ ഒരാള്‍ ആത്മഹത്യ ചെയ്താ ലോ, വാഹനാപകടത്തില്‍ മരിച്ചാലോ, കൊല്ലപ്പെട്ടാലോ അതൊന്നും കൊവിഡ് മരണമായി പരിഗ ണിക്കില്ല.

എന്നാല്‍ കേരളത്തില്‍ ഐസിയുവിലും ആശുപത്രിവാര്‍ഡിലും ഒരു മാസം കിടന്നിട്ടും മരിച്ചു പോയവര്‍ കോവിഡല്ല എന്നാണ് പറയുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.