ബർലിൻ : ജർമൻ സമ്പദ്‌വ്യവസ്ഥ കടുത്ത പ്രതിസന്ധിയിൽ. ഉൽപാദനം കുത്തനെ കുറയുകയും കയറ്റുമതി മന്ദഗതിയിലാവുകയും ചെയ്യുന്നത് സമ്പദ്‌വ്യവസ്ഥയെ തളർത്തുന്നു. പ്രത്യേകിച്ച്, വാഹന വ്യവസായം ഗുരുതരമായ പ്രതിസന്ധിയിലാണ്. ജൂലൈയിൽ വാഹന ഉൽപാദനം 8.1 ശതമാനം കുറഞ്ഞു, ഇത് മൊത്തത്തിലുള്ള ഉൽപാദനത്തെ പ്രതികൂലമായി ബാധിച്ചു.
കയറ്റുമതിയിൽ ചെറിയ വർധനവുണ്ടായെങ്കിലും, മറ്റ് യൂറോപ്യൻ രാജ്യങ്ങളിലെ സാമ്പത്തിക പ്രശ്നങ്ങൾ ജർമനിക്ക് തിരിച്ചടിയായി. ഉപഭോക്തൃ വിശ്വാസം കുറയുന്നതോടെ മാന്ദ്യത്തിന്റെ സാധ്യത വർധിച്ചു. വിദഗ്ധർ പറയുന്നത്, ജർമനിയിലെ വ്യവസായം കഴിഞ്ഞ പതിനാല് പാദങ്ങളിൽ പത്തിലും കുറഞ്ഞു എന്നാണ്. ഫെഡറൽ ഓഫിസ് ജൂലൈയിൽ 5.3 ശതമാനം വാർഷിക ഇടിവ് രേഖപ്പെടുത്തി. വാഹന വ്യവസായത്തിൽ മുൻ മാസത്തെ അപേക്ഷിച്ച് 8.1 ശതമാനം ഇടിവ് മൊത്തത്തിലുള്ള ഫലത്തെ പ്രതികൂലമായി ബാധിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.