ദോഹ: സെപ്റ്റംബർ പത്തിന് കതാറയിൽ ആരംഭിക്കുന്ന ‘സുഹൈൽ’ അന്താരാഷ്ട്ര ഫാൽക്കൺ ആൻഡ് ഹണ്ടിങ് എക്സിബിഷന് പിന്തുണയുമായി സോഷ്യൽ ആൻഡ് സ്പോർട്സ് കോൺട്രിബ്യൂഷൻ ഫണ്ട് (ഡി.എ.എ.എം). ഖത്തറിലെ സാംസ്കാരിക, സാമൂഹിക, കായിക പദ്ധതികൾക്ക് പിന്തുണ നൽകുന്ന ‘ഡാം’ തുടർച്ചയായ ഏഴാം വർഷമാണ് സുഹൈൽ ഫാൽക്കൺ പ്രദർശനവുമായും കൈകോർക്കുന്നത്. ഇതുസംബന്ധിച്ച കരാറിൽ ഡാമും കതാറ കൾചറൽ വില്ലേജും ഒപ്പുവെച്ചു.
സെപ്റ്റംബർ 10 മുതൽ 14 വരെ കതാറയിൽ നടക്കുന്ന സുഹൈൽ 2024ൽ 19 രാജ്യങ്ങളിൽ നിന്നായി 166 കമ്പനികളാണ് പങ്കെടുക്കുന്നത്. മികച്ച ഇനം ഫാൽക്കൺ പക്ഷികൾക്കൊപ്പം, വൈവിധ്യമാർന്ന വേട്ടയാടൽ ഉപകരണങ്ങളും വേട്ടയാടുന്നതിലെ പുതുമകളും പ്രദർശനത്തിൽ ഇവർ അവതരിപ്പിക്കും. ഖത്തരി സമൂഹത്തിലെ വേട്ടയാടലിലും ഫാൽക്കൺ പക്ഷികളുടെ സംരക്ഷണത്തിലുമുള്ള താൽപര്യത്തിനുള്ള പിന്തുണയായാണ് ‘ഡാം’ ധനസഹായ പങ്കാളിത്ത കരാറിൽ ഒപ്പുവെക്കുന്നത്.
വേട്ടയാടൽ, ഫാൽക്കൺ രംഗത്ത് വാണിജ്യ, സാംസ്കാരിക, കായിക പ്രവർത്തനങ്ങൾ മുന്നോട്ട്കൊണ്ടു പോകുന്നതിൽ സുഹൈൽ പ്രദർശനം വലിയ പങ്കുവഹിക്കുന്നതായി വിലയിരുത്തി.പോയ വർഷങ്ങളിലെല്ലാം പ്രദർശനത്തിന്റെ വിജയത്തിൽ ഇരുവരും തമ്മിലുള്ള സഹകരണ കരാർ നിർണായക ഘടകമായിരുന്നു. ഫാൽക്കൺ ഉടമകൾക്കും വേട്ടയാടൽ, മരുഭൂമി യാത്രകൾ എന്നിവയെ ഇഷ്ടപ്പെടുന്നവർക്കും ആഗോള ലക്ഷ്യസ്ഥാനമായി സുഹൈലിനെ മുൻനിര സ്ഥാനത്ത് എത്തിക്കുന്നതിനും കാരണമായി.2010ൽ സ്ഥാപിതമായത് മുതൽ സാമൂഹിക, കായിക, സാംസ്കാരിക മേഖലകളിലായി നിരവധി സുപ്രധാ ന പരിപാടികളും സംരംഭങ്ങളും പദ്ധതികളും ‘ഡി.എ.എ.എം’ ആരംഭിച്ചിട്ടുണ്ട്. ഖത്തർ സ്റ്റോക്ക് എക് സ്ചേഞ്ചിൽ പട്ടികപ്പെടുത്തിയിട്ടുള്ള ഷെയർ ഹോൾഡിങ് കമ്പനികളിൽനിന്നുള്ള സംഭാവനകളാണ് ഡി. എ.എ.എമ്മിന്റെ സാമ്പത്തിക സ്രോതസ്സുകളിൽ പ്രധാനം.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.