Breaking News

സ്കൂളിലും വീടുകളിലും മികച്ച ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുക, എന്ന ലക്ഷ്യത്തോടെ പി.എച്ച്.സി.സി നേതൃത്വത്തിൽ ‘ബാക് ടു സ്കൂൾ’ കാമ്പയിൻ ഞായറാഴ്ച

ദോഹ: ഖത്തറിലെ മുഴുവൻ സ്കൂളുകളിൽ പ്രവൃത്തിദിനങ്ങൾ ആരംഭിച്ചതിനു പിന്നാലെ, വിദ്യാർഥികൾക്കിടയിൽ ആരോഗ്യ ബോധവത്കരണവുമായി പ്രാഥമികാരോഗ്യ കേന്ദ്രം. പി.എച്ച്.സി.സി നേതൃത്വത്തിൽ ‘ബാക് ടു സ്കൂൾ’ കാമ്പയിൻ ഞായറാഴ്ച ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.ഖത്തറിലെ സ്കൂളുകൾ, കിൻറർഗാർട്ടൻ, എജുക്കേഷൻ എബൗ ഓൾ സ്കൂളുകൾ എന്നിവ കേന്ദ്രീകരിച്ചാണ് പി.എച്ച്.സി.സി നേതൃത്വത്തിൽ ആരോഗ്യ ബോധവത്കരണവുമായി ബാക് സ്കൂൾ പ്രചാരണ പരിപാടികൾ നടത്തുന്നത്. വിദ്യാർഥികളിലും രക്ഷിതാക്കളിലും സ്കൂൾ ജീവനക്കാരിലും വിദ്യാർഥി കേന്ദ്രീകൃത ആരോഗ്യ ചിന്തകൾ വളർത്തുകയാണ് ലക്ഷ്യമിടുന്നത്.
സ്കൂൾ നഴ്സിങ് സർവിസ് വിഭാഗത്തിലൂടെ മുഴുവൻ ആളുകളിലേക്കും സന്ദേശമെത്തിക്കും. സ്കൂളിലും വീടുകളിലും മികച്ച ആരോഗ്യ സംവിധാനങ്ങൾ കെട്ടിപ്പടുക്കുക, ശുചിത്വ പാഠങ്ങൾ പകരുക, രോഗപ്രതിരോധങ്ങൾ, ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ തുടങ്ങിയവയെല്ലാം ഉൾപ്പെടും. രക്ഷിതാക്കൾക്കും വി ദ്യാർഥികൾക്കും ഹെൽത്ത് സർവിസ് വിഭാഗങ്ങളുമായി മികച്ച ആശയവിനിയമ സംവിധാനവും സൃഷ്ടിക്കും.
വിവിധ പരിപാടികളോടെയാണ് ബാക് ടു സ്കൂൾ കാമ്പയിൻ നടപ്പാക്കുന്നത്. പരിശീലനങ്ങൾ, ലഘുലേഖകൾ, ബുക് ലെറ്റ് വിതരണം, ആരോഗ്യ സന്ദേശങ്ങളുടെ പ്രചാരണം ഉൾപ്പെടെ വിവിധ തരത്തിൽ ബോധവത്കരണം നൽകും.
സ്കൂൾ കേന്ദ്രീകരിച്ചുള്ള ആരോഗ്യ ബോധവത്കരണത്തിലൂടെ ഈ സന്ദേശം ഖത്തറിലെ വലിയൊരു സമൂഹത്തിലെത്തിക്കാനും കഴിയും. അതേസമയം, സ്കൂളുകളിലെ പരമ്പരാഗത ക്ലിനിക്കുകളെ ആരോഗ്യ കേന്ദ്രങ്ങളിലെ ഹെൽത്ത് റെക്കോഡ് വകുപ്പുമായി ബന്ധിപ്പിച്ച് സ്മാർട്ട് ക്ലിനിക്കുകളാക്കി മാറ്റുകയാണ് പി.എച്ച്.സി.സി. ഇതുസംബന്ധിച്ച് കഴിഞ്ഞ വർഷം തന്നെ വിവിധ പദ്ധതികൾ നടപ്പാക്കിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.