Home

ജനാധിപത്യത്തെ അട്ടിമറിക്കുന്ന കള്ളവോട്ട് സംഘം ; നടപടിയെടുക്കാതെ തെരഞ്ഞെടുപ്പ് കമ്മിഷന്‍ കാഴ്ചക്കാരാവരുത്

 

എഡിറ്റോറിയല്‍

കാസര്‍കോട് ജില്ലയിലെ കാസര്‍കോട് ജില്ലയിലെ പാര്‍ക്കം ചെര്‍ക്കപ്പാറ ജിഎല്‍പി സ്‌കൂളിലെ ബൂത്തില്‍ തദ്ദേശസ്വയംഭരണ തിരഞ്ഞെടുപ്പ് നടക്കുന്നതിനിടെ കള്ളവോട്ട് തടയാന്‍ ശ്രമിച്ചതിന് എംഎല്‍എ ഉള്‍പ്പെടെയുള്ള ജനപ്രതിനിധികള്‍ ഭീഷണിപ്പെടുത്തുകയും കൊലവിളി നടത്തുകയും ചെയ്തുവെന്ന പ്രിസൈഡിംഗ് ഓഫീസറുടെ പരാതി തിരഞ്ഞെടുപ്പ് കമ്മിഷന്റെ മുന്നിലെത്തിയത് രണ്ട് മാസങ്ങള്‍ക്കു മുമ്പാണ്. കാര്‍ഷിക സര്‍വകാശാല പീലിക്കോട് കേന്ദ്രത്തിലെ പ്രൊഫസറായ കെ.എം.ശ്രീകുമാര്‍ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതല നിര്‍വഹിക്കുന്നതിനിടെ നേരിട്ട അനുഭവത്തിന്റെ അടിസ്ഥാനത്തിലുള്ള പരാതിയിന്മേല്‍ തിരഞ്ഞെടുപ്പ് കമ്മിഷന്‍ എന്തു നടപടിയാണ് സ്വീകരിച്ചതെന്ന് ഇതുവരെ അറിവായിട്ടില്ല. അതെന്തായാലും അടുത്ത മാസം നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിലും പലയിടങ്ങളിലും സമാനമാം വിധം കള്ളവോട്ട് ആവര്‍ത്തി ക്കാനുള്ള സാഹചര്യമാണ് നിലനില്‍ക്കുന്നതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിനുള്ള വോട്ടര്‍ പട്ടികയില്‍ അഞ്ച് മണ്ഡലങ്ങളില്‍ മാത്രം പതിനാലായിരത്തിലേറെ വോട്ടുകള്‍ ഇരട്ടിച്ചതായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസര്‍ക്കു നല്‍കിയ പരാതി അതീവ ഗൗരവമുള്ളതാണ്. ഉദുമ മണ്ഡലത്തിലെ ഒരു വോട്ടറുടെ പേരില്‍ അഞ്ച് തിരിച്ചറിയല്‍ കാര്‍ഡുകളുണ്ടെന്ന വെളിപ്പെടുത്തലും ഞെട്ടിപ്പിക്കുന്നതാണ്. തന്റെ കൈയില്‍ ഒരു കാര്‍ഡ് മാത്രമേയുള്ളൂവെന്ന് പ്രസ്തുത വോട്ടര്‍ പറയുമ്പോള്‍ മറ്റ് നാല് കാര്‍ഡുകള്‍ ആരുടെ കൈയിലാണെന്ന ചോദ്യമുയരുന്നു.

വോട്ടെടുപ്പ് സുതാര്യമായും തട്ടിപ്പ് കൂടാതെയും നടത്താനാണ് തിരിച്ചറിയല്‍ രേഖ നിര്‍ബന്ധമാക്കിയിരിക്കുന്നത്. എന്നാല്‍ ഒരാളുടെ പേരില്‍ പല തിരിച്ചറിയല്‍ കാര്‍ഡുകള്‍ പോലും സാധ്യമാകുന്ന ഒരു നാട്ടില്‍ എങ്ങനെയാണ് നീതിപൂര്‍വകമായി തിരഞ്ഞെടുപ്പ് നടത്താന്‍ സാധിക്കുക? തിരിച്ചറിയല്‍ കാര്‍ഡ് അനുവദിക്കുന്നതും വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതും സാങ്കേതികമായ നടപടി ക്രമങ്ങളിലൂടെ മാത്രം പൂര്‍ത്തിയാക്കാനാ കൂവെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ഇത്തരം നടപടി ക്രമങ്ങള്‍ കാറ്റില്‍ പറത്തി കള്ളവോട്ട് പെരുകും വിധം വോട്ടര്‍ പട്ടികയില്‍ ഉപജാപം ചെയ്യുകയും കള്ളവോട്ടിനുള്ള എല്ലാ സാധ്യതകളും ഒരുക്കുകയും ചെയ്യുമ്പോള്‍ തോല്‍പ്പിക്കപ്പെടുന്നത് ജനാധിപത്യമാണ്.

വോട്ടര്‍ പട്ടിക തയാറാക്കാന്‍ നിയോഗിക്കപ്പെടുന്ന ഉദ്യോഗസ്ഥര്‍ അത് പിശകില്ലാതെ പൂര്‍ത്തിയാക്കാന്‍ ഉത്തരവാദിത്തപ്പെട്ടവരാണ്. ഒരു വോട്ടറുടെ പേര് പട്ടികയില്‍ അഞ്ച് തവണ ആവര്‍ത്തിക്കപ്പെടുന്നതു പോലുള്ള പിശകുകള്‍ എത്ര മാത്രം ഉത്തരവാദിത്ത രഹിതമായാണ് പട്ടിക തയാറാക്കിയിരിക്കുന്നതെന്നതിന് ഉദാഹരണമാണ്. ഇത്തരം നീതികേടുകള്‍ ചെയ്യുന്ന ഉദ്യോഗസ്ഥര്‍ക്കെതിരെ കടുത്ത നടപടികള്‍ സ്വീകരിക്കേണ്ടതുണ്ട്.

കള്ളവോട്ട് ഏറ്റവും കൂടുതല്‍ നടക്കുന്നത് വടക്കന്‍ ജില്ലകളിലാണ്. ഇവിടെ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും കാലങ്ങളായി തുടരുന്ന ഈ മാമൂലിന് കൂട്ടുനില്‍ക്കുന്നു. പ്രതികരിക്കാന്‍ ശ്രീകുമാറിനെ പോലെ ചങ്കൂറ്റം കാണിക്കുന്നവര്‍ വിരളമായതു കൊണ്ടാണ് ജനാധിപത്യത്തെ അട്ടിമറിക്കുന്ന ഈ കൊടിയ അനീതി രാഷ്ട്രീയ പാര്‍ട്ടികള്‍ തുടരുന്നത്. എതിര്‍ക്കാന്‍ മുതിരുന്നവര്‍ക്ക് എന്തൊക്കെ കൊടിയ അനുഭവങ്ങളാണ് നേരിടേണ്ടി വരി കയെന്ന് തന്റെ പരാതിയില്‍ ശ്രീകുമാര്‍ വ്യക്തമാക്കിയിട്ടുണ്ട്. പ്രബുദ്ധ കേരളത്തില്‍ നടക്കുന്ന ഈ ജനാധിപത്യ ധ്വസനം തടയപ്പെടാതിരി ക്കുന്നിടത്തോളം നമ്മുടെ തിരഞ്ഞെടുപ്പ് പ്രക്രിയയാണ് അവഹേളിക്കപ്പെടുന്നത്.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.