കെ.അരവിന്ദ്
ഇന്ത്യയില്‍ ഏകദേശം ഏഴ് കോടി പ്രമേഹ രോഗികളാണുള്ളതെന്നാണ് കണക്ക്. 2030 ഓടെ ഇന്ത്യയിലെ പ്രമേഹ രോഗികളുടെ എണ്ണത്തില്‍ 45 ശതമാനം വര്‍ധനയുണ്ടാകുമെന്നും 10.1 കോടി ജനങ്ങള്‍ പ്രമേഹബാധിതരാകുമെന്നും ലോകാരോഗ്യ സംഘടന പറയുന്നു. ജോലിയിലെ അധിക ഭാരവും വ്യായാമത്തിന്റെ അഭാവവും അനാരോഗ്യകരമായ ഭക്ഷണശീലങ്ങളുമൊക്കെയാണ് പ്രമേഹ രോഗികളുടെ എണ്ണം വര്‍ധിക്കുന്നതിനുള്ള കാരണങ്ങള്‍.
കാന്‍സറോ ഹൃദ്രോഗമോ പോലെ അപകടകാരിയല്ലെങ്കിലും പ്രമേഹ ചികിത്സ ഒട്ടും ചെലവ് കുറഞ്ഞതല്ല. എട്ട് ലക്ഷം കോര്‍പ്പറേറ്റ് ആരോഗ്യ ഇന്‍ഷുറന്‍സ് ഉപഭോക്താക്കള്‍ക്കിടയില്‍ നടത്തി യ ഒരു സര്‍വേ പ്രകാരം അഞ്ചിലൊന്ന് പേരും പ്രമേഹമോ അമിത മാനസികസമ്മര്‍ദമോ നേരിടുന്നവരാണ്. സ്ത്രീകളേക്കാള്‍ പുരുഷന്‍ മാരെയാണ് കൂടുതലായും പ്രമേഹരോഗം ബാധിക്കുന്നത്.
പ്രമേഹരോഗ ബാധിതരുടെ എണ്ണം കൂടുന്നതിനൊപ്പം പ്രമേഹ രോഗത്തിനുള്ള ക്ലെയിം വര്‍ധിക്കുന്നതാണ് കണ്ടുവരുന്നത്. മഹാരാഷ്ട്ര കഴിഞ്ഞാല്‍ കേരളമാണ് ക്ലെയിമുകളുടെ കാര്യത്തില്‍ മുന്നില്‍. പ്രമേഹം ദീര്‍ഘകാലം നിലനില്‍ക്കുന്നതിനാല്‍ മറ്റ് രോഗങ്ങളുമായി താരതമ്യം ചെയ്യു മ്പോള്‍ പ്രമേഹ രോഗികളുടെ ക്ലെയിമുകളുടെ എണ്ണം കൂടുതലാണ്. അതുകൊണ്ടുതന്നെ പ്രമേഹ രോഗ ബാധിതര്‍ക്ക് ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസിയെടുക്കുക എന്നത് ചെലവേറിയ ഏര്‍പ്പാടായി മാറുന്നു. ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുക്കുന്ന ആരോഗ്യവാനായ ഒരാള്‍ 7000 രൂപ മുതല്‍ 10,000 രൂപ വ രെ വാര്‍ഷിക പ്രീമിയം നല്‍കുന്ന സ്ഥാനത്ത് പ്രമേഹ രോഗബാധിതനായ ഒരാള്‍ 18,000 രൂപ മുതല്‍ 20,000 രൂപ വരെ പ്രീമിയം നല്‍കേണ്ടി വരും.
പ്രമേഹ രോഗത്തിന് പ്രത്യേക കവറേജ് നല്‍കുന്ന പോളിസികള്‍ നിലവിലുണ്ട്. അത്തരം പോളിസികളാണോ സാധാരണ ആരോഗ്യ ഇന്‍ഷുറന്‍ സ് പോളിസികളാണോയെടുക്കേണ്ടത് എന്ന് തീരുമാനിക്കേണ്ടത് നിങ്ങളുടെ ആരോഗ്യ നിലയെയും ആരോഗ്യ ഇന്‍ഷുറന്‍സ് ചെലവിനെയും എത്ര പേര്‍ക്ക് പരിരക്ഷ വേണമെന്നതിനെയും അടിസ്ഥാനമാക്കിയാണ്.
ഇടത്തരം പ്രമേഹ രോഗികള്‍ സാധാരണ ആരോഗ്യ ഇന്‍ഷുറന്‍സ് പോളിസി എടുത്താല്‍ മതിയാകുമെങ്കിലും ആരോഗ്യവാനായ ഒരാളേക്കാള്‍ 50 ശതമാനം അധിക കവറേജ് ഉണ്ടായിരിക്കണം. ഗുരുതരമായ രോഗമുള്ളവര്‍ പ്രമേഹ രോഗത്തിന് പ്രത്യേക കവറേജ് നല്‍കുന്ന പോളിസി എടുക്കുന്നതാകും ഉചിതം. സാധാരണ പോളിസികളേക്കാള്‍ ഇത്തരം പോളിസികള്‍ക്ക് 30-40 ശതമാനം പ്രീമിയം അധികം വരും.
പോളിസി എടുക്കുമ്പോള്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് മതിയായ പരിരക്ഷ ഉറപ്പുവരുത്തേണ്ടതുണ്ട്. ഉദാഹരണത്തിന് പ്രമേഹ രോഗിയായ ഒരാള്‍ക്ക് വ്യക്തിഗത പരിരക്ഷ നല്‍കുന്ന ഇന്‍ഡിവിഡ്വല്‍ പോളിസി എടുക്കുകയാണെങ്കില്‍ കുടുംബത്തിലെ മറ്റുള്ളവര്‍ക്ക് പരിരക്ഷ ലഭിക്കു ന്നതിന് മറ്റൊരു ഫാമിലി ഫ്ളോട്ടര്‍ പോളിസി എടുക്കേണ്ടി വരും. പ്രമേഹം ഗുരുതരമായാല്‍ മറ്റ് രോഗങ്ങള്‍ ക്കും കാരണമാകാമെന്നതിനാല്‍ സമഗ്രമായ പരിരക്ഷ ഉറപ്പുവരുത്താന്‍ ശ്രദ്ധിക്കേണ്ടതുണ്ട്
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.