Kerala

സേവനങ്ങള്‍ ഇനി വിരല്‍ത്തുമ്പില്‍; കെ സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ അവതരിപ്പിച്ചു

നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖലകളിലെ ഉന്ന മനത്തിനായി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് മുഖ്യമന്ത്രി പി ണറായി വിജയന്‍

കൊച്ചി : തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങള്‍ വഴിയുള്ള മുഴുവന്‍ സേവനങ്ങളും ഓണ്‍ലൈനായി ല ഭ്യമാക്കുന്ന സംസ്ഥാന സര്‍ക്കാരിന്റെ അഭിമാന പദ്ധതിയായ കെ-സ്മാ ര്‍ട്ട് സോഫ്റ്റ് വെയര്‍ ആപ്ലിക്കേ ഷന്റെ സംസ്ഥാനതല ഉദ്ഘാടനം കൊച്ചി ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ മുഖ്യമന്ത്രി പിണറാ യി വിജയന്‍ നിര്‍വഹിച്ചു. നൂതന സാങ്കേതിക വിദ്യയുടെ പുരോഗതി സമൂഹത്തിന്റെ വിവിധ മേഖ ലകളിലെ ഉന്നമനത്തിനായി പ്രയോജനപ്പെടുത്തുകയാണ് സര്‍ക്കാരിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറ ഞ്ഞു.       

ചടങ്ങില്‍ കെ-സ്മാര്‍ട്ട് മൊബൈല്‍ ആപ്പ് മന്ത്രി പി.രാജീവ് പുറത്തിറക്കി. മന്ത്രി എം.ബി. രാജേഷ് അ ധ്യക്ഷത വഹിച്ചു. പ്രിന്‍സിപ്പല്‍ സെക്രട്ടറിയും ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷന്‍ ഡയറക്ട ര്‍ ആന്‍ഡ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഡോ.സന്തോഷ് ബാബു റിപ്പോര്‍ട്ട് അവതരിപ്പിച്ചു. മേയര്‍ എം. അനില്‍കുമാര്‍ സ്വാഗതം ആശംസിച്ചു.

കെ സ്മാര്‍ട്ട് ലോഗോ പ്രകാശനം തദ്ദേശ സ്വയംഭരണ വകുപ്പ് പ്രിന്‍സിപ്പല്‍ സെക്രട്ടറി ഡോ. ശര്‍മ്മിള മേരി ജോസഫ് നിര്‍വഹിച്ചു. എറണാകുളം ജില്ല പ്രൊഡക്ട് ഇന്നൊവേഷന്‍ സെന്റര്‍ ഉദ്ഘാടനം ജി ല്ലാ പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ് നിര്‍വഹിച്ചു. 109 തദ്ദേശ സ്വയം ഭരണ സ്ഥാപനങ്ങളുടെ പുതുക്കിയ വെബ് സൈറ്റുകളുടെ ലോഞ്ചിംഗ് സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി. അലക്‌സ് നിര്‍വഹിച്ചു.

ഇന്‍ഫര്‍മേഷന്‍ കേരള മിഷനും കര്‍ണാടക മുനിസിപ്പല്‍ ഡേറ്റ സൊസൈറ്റിയും (കെ എം ഡി സി) തമ്മിലുള്ള ധാരണാപത്രം ഇന്‍ഫര്‍മേഷന്‍ കേരള മിഷന്‍ ചീഫ് മിഷ ന്‍ ഡയറക്ടര്‍ ആന്റ് എക്‌സി ക്യൂട്ടീവ് ഡയറക്ടര്‍ ഡോ. സന്തോഷ് ബാബു കെ എം ഡി സി ജോയിന്റ് ഡയറക്ടര്‍ പ്രീതി ഗെഹ് ലോട്ടി ന് കൈമാറി. കര്‍ണാടകയിലും കെ – സ്മാര്‍ട്ട് ആപ്ലിക്കേഷന്‍ നടപ്പാക്കുന്നതിന് ഇന്‍ഫര്‍മേഷന്‍ കേര ള മിഷനുമായാണ് ധാരണയിലെത്തിയിരിക്കുന്നത്.

വികേന്ദ്രീകൃത ആസൂത്രണവും ഇ-ഗവേണന്‍സും എന്ന വിഷയത്തില്‍ സംസ്ഥാന ആസൂത്രണ ബോര്‍ഡ് അംഗം പ്രൊഫ. ജിജു പി. അലക്‌സ് മുഖ്യപ്രഭാഷണം നടത്തി. ഇ- ഗവേണന്‍സിലെ വകു പ്പുതല ഉദ്യമങ്ങള്‍ എന്ന വിഷയത്തില്‍ ഡോ.ശര്‍മ്മിള മേരി ജോസഫ് പ്രഭാഷണം നടത്തി. കലക്ടര്‍ എന്‍.എസ്.കെ. ഉമേഷ്, കൊച്ചി സ്മാര്‍ട്ട് മിഷ ന്‍ ലിമിറ്റഡ് സി ഇ ഒ ഷാജി വി.നായര്‍,കേരള സ്റ്റേറ്റ് ഐ ടി മിഷന്‍ ഡയറക്ടര്‍ അനുകുമാരി, മുനിസിപ്പല്‍ ചെയര്‍മാന്‍ ചേംബര്‍ ചെയര്‍മാന്‍ എം. കൃഷ്ണദാസ്,ജി.സി. ഡി. എ. ചെയര്‍മാന്‍ കെ. ചന്ദ്രന്‍ പിള്ള, കില ഡയറക്ടര്‍ ഡോ. ജോയ് ഇളമണ്‍, കെ എം കണ്‍ട്രോളര്‍ ഓഫ് അഡ്മിനിസ്‌ട്രേഷന്‍ ടിമ്പിള്‍ മാഗി തുടങ്ങിയവര്‍ പങ്കെടുത്തു.

The Gulf Indians

Recent Posts

രാഹുല്‍ ഗാന്ധിയുടെ തെരഞ്ഞെടുപ്പ് റാലിയില്‍ ബിജെപി സ്ഥാനാര്‍ഥിയുടെ ഫോട്ടോ

മധ്യപ്രദേശിലെ മാണ്ഡ്ല മണ്ഡലത്തില്‍ കേന്ദ്രമന്ത്രി യും ബിജെപി സ്ഥാനാര്‍ഥിയു മായ ഫഗ്ഗന്‍ സിങ് കുലസ്തേയുടെ ചിത്രമാണ് കോണ്‍ഗ്രസ് ബോര്‍ഡില്‍ പ്രത്യക്ഷ…

1 month ago

ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്ക പ്രതിനിധികൾ ന്യൂയോർക്കിലെ കോൺസൽ ജനറൽ ബിനയ പ്രധാനുമായി ചർച്ച നടത്തി

ന്യൂ യോർക്ക്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രവർത്തനോദ്ഘാടനത്തിലേക്ക് ക്ഷണിക്കാൻ വന്ന പ്രതിനിധികളുമായി ന്യൂയോർക്കിലെ ഇന്ത്യൻ കോൺസൽ…

2 months ago

സ്ഥാനാര്‍ഥികള്‍ ഒരാഴ്ചയ്ക്കകം; കെ റെയില്‍ ഉപേക്ഷിച്ചിട്ടില്ലെന്ന് എംവി ഗോവിന്ദന്‍

കെ റെയില്‍ കേരളത്തിന്റെ അഭിമാനപദ്ധതിയാണ്. ഏത് നിമിഷവും കെ റെയില്‍ പദ്ധതി നടപ്പിക്കാന്‍ തയ്യാറാവുന്ന സര്‍ക്കാരാണ് എല്‍ഡിഎഫിന്റെത്. ആ പദ്ധതി…

3 months ago

ഗവര്‍ണര്‍ക്ക് ഇനി കേന്ദ്രസുരക്ഷ ; വലയം തീര്‍ക്കാന്‍ സിആര്‍പിഎഫ്

കേരള ഗവര്‍ണര്‍ക്കും രാജ് ഭവനും ഇസെഡ് കാറ്റഗറിയിലുള്ള സുരക്ഷ നല്‍കാന്‍ കേ ന്ദ്ര ആഭ്യന്തരമന്ത്രാലയം നിര്‍ദേശം നല്‍കിയതായി ഗവര്‍ണര്‍ പറഞ്ഞു.…

4 months ago

കുസാറ്റ് അപകടം: മരിച്ചവരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ നഷ്ടപരിഹാരം

ടെക് ഫെസ്റ്റിനിടെ ഉണ്ടായ അപകടത്തില്‍ മരിച്ച നാല് പേരുടെ കുടുംബങ്ങള്‍ക്ക് അഞ്ച് ലക്ഷം രൂപ വീതം മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയില്‍…

4 months ago

തക്കാക്കോ അന്തരിച്ചു; വിടവാങ്ങിയത് ‘ചെമ്മീന്‍’ വിവര്‍ത്തക

1976 ല്‍ തകഴിയുടെ വിശ്വപ്രസിദ്ധ നോവല്‍ ചെമ്മീന്‍ ജപ്പാനീസ് ഭാഷയിലേയ്ക്ക് വിവര്‍ ത്തനം ചെയ്യുക വഴി മലയാളത്തിന് പ്രിയങ്കരിയായ തക്കാക്കോ…

4 months ago

This website uses cookies.