അഖില്‍-ഡല്‍ഹി
1857 – ഏപ്രില്‍ 18-ന് ഇറ്റിലിയിലെ വെനീസിലുള്ള തന്റെ വികാരി അച്ചന് ഡല്‍ഹിയില്‍ നിന്നും ഫാദര്‍ സഖാരി ഒരു കത്തയച്ചു, എനിക്ക് ഇവിടെ സുഖമാണ്, അച്ചോ, അറിയിക്കാന്‍ ഒരു നല്ല വാര്‍ത്തയുണ്ട്. ഞാന്‍ ഡല്‍ഹി റെയില്‍വെ സ്‌റ്റേഷന് സമീപം അല്‍പം സ്ഥലം വാങ്ങി. പുല്ലും മണ്ണും ഉപയോഗിച്ച് ഒരു ചെറിയ പള്ളി നിര്‍മ്മിച്ചു. ഈ കത്തയച്ച് ഒരുമാസം തികയുന്നതിന് മുന്നേ, 1857 മെയ് 10 ന് തന്റെ കൈകൊണ്ട് നിര്‍മ്മിച്ച പള്ളിഅള്‍ത്താരയ്ക്ക് മുന്നില്‍ വെടിയേറ്റ് ഫാദര്‍ സഖാരി കൊല്ലപ്പെട്ടു. അദ്ദേഹത്തിന്റെ ഛായാചിത്രങ്ങളോ മറ്റ് ജീവചരിത്ര രേഖകളോ ഇന്ന് ലഭ്യമല്ല.
1857-മെയ് 10 നാണ് ഉത്തര്‍ പ്രദേശിലെ മീററ്റില്‍ നിന്നും ഡല്‍ഹി പിടിക്കാനെത്തിയ ഇന്ത്യന്‍ സൈനീകരുടെ സംഘം പുരാണ ദില്ലിയിലെ കാശ്മീരി ഗേറ്റില്‍ നിന്നും മാര്‍ച്ച് ആരംഭിച്ചത്. ആദ്യം കൊല്ലപ്പെട്ടവരില്‍ ഇറ്റലിയില്‍ നിന്നുള്ള ഫാദര്‍ സഖാരിയും ഉള്‍പ്പെടുന്നു. 1857-ലെ ആദ്യത്തെ സ്വാതന്ത്ര്യ സമരം നടക്കുമ്പോള്‍, പുരാണ ദില്ലിയിലെ സെന്റ് മേരീസ് പള്ളിയിലെ ഇറ്റാലിയന്‍ വൈദീകനോട് സേവകന്‍ പറഞ്ഞു അച്ചോ കലാപം തുടങ്ങി, ഇന്ത്യന്‍ പട്ടാളക്കാര്‍ കണ്ണില്‍ കാണുന്ന വിദേശികളെയെല്ലാം കൊല്ലും താങ്കള്‍ എവിടേയ്‌ക്കെങ്കിലും ഓടി രക്ഷപ്പെട്ടുകൊള്ളുക. അച്ചന്‍ പറഞ്ഞു ഇന്ത്യന്‍ സൈനീകരുടെ ശത്രു ബ്രിട്ടീഷുകാരല്ലേ, ഞാന്‍ ഇറ്റലിക്കാരനാണ്, അവര്‍ എന്നെ കൊല്ലുകയില്ല. പരിചാരകന്‍ ഓടി രക്ഷപ്പെട്ടു. ഇരമ്പിയെത്തിയ ശിപ്പായികള്‍ കണ്ടത് പള്ളിയുടെ അള്‍ത്താരയ്ക്ക് മുന്നില്‍ കൈയ്യില്‍ കുരിശും പിടിച്ച് മുട്ടില്‍ നിന്നു പ്രാര്‍ത്ഥിക്കുന്ന വൈദീകനെയാണ്. അവര്‍ വെടിയുതിര്‍ത്തു, പള്ളിയില്‍ നിന്നും വലിച്ചിഴച്ച് വെളിയില്‍ കൊണ്ടുവന്ന് അദ്ദേഹത്തിന്റെ കൈകളും, കാലുകളും വെട്ടിമാറ്റി, ശിരസ്സ് ഖേദിച്ച്, പള്ളിക്ക് സമീപമുള്ള കിണറ്റിലിട്ടു. കലാപം നടക്കുമ്പോള്‍ ഉണ്ടാകുന്ന സാധാരണ സംഭവമാണ് കൊലപാതകങ്ങള്‍. പ്രത്യേകിച്ചും ബ്രിട്ടീഷ് ആധിപത്യത്തിനെതിരെ നടക്കുന്ന കലാപത്തില്‍ വിദേശികളെയാണ് ലക്ഷ്യം അവര്‍ ആരുതന്നെയായാകട്ടെ അവരുടെ നാടേതെന്ന് ആരും തിരക്കില്ല. പുരാണ ദില്ലിയിലെ സെന്റ് മേരീസ് പള്ളിക്ക് അങ്ങനെ ഒരു ചരിത്രം പറയാനുണ്ട്. മീററ്റില്‍ നിന്നും യമുന കടന്ന് ഡല്‍ഹി പിടിക്കാനെത്തിയ ഇന്ത്യന്‍ സൈനീകര്‍ തമ്പടിച്ചത് ഇന്നത്തെ വനപ്രദേശമായ ഹിന്ദു റാവു ആശുപത്രിക്ക് സമീപമാണ്. അക്കാലത്തെ ഏറ്റവും
ജനസാന്ദ്രതയേറിയ കാഷ്മീരി ഗേറ്റിന് സമീപം ഉണ്ടായ യുദ്ധത്തിലാണ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ ബംഗാള്‍ റെജിമെന്റ് തലവന്‍ ബ്രിഗേഡിയര്‍ ജോണ്‍ നിക്കോള്‍സണ്‍ കൊല്ലപ്പെടുന്നത്. യുദ്ധത്തില്‍ ആസാധാരണ ശൗര്യം കാണിച്ച നിക്കോള്‍സനെ വീഴ്ത്തിയത് കൗശലക്കാരനായ ഒരു ശിപായിയുടെ തന്ത്രമാണ്. അടുത്തുള്ള കെട്ടിയത്തിന്റെ ജനാലിലൂടെ തന്റെ നെഞ്ചിനെ ലക്ഷ്യം വയ്ക്കുന്ന സൈനീകനെ ബ്രിട്ടീഷ് പട്ടാളക്കാര്‍ കണ്ടില്ല. ബ്രിട്ടീഷ് സൈന്യത്തിന്റെ ശക്തിയായിരുന്ന പഠാണ്‍ സൈനീകര്‍. വാരിയെല്ലിന് വെടിയേറ്റനിക്കോള്‍സന്‍ മരണം ഉറപ്പായപ്പോള്‍ തന്റെ സൈനീകര്‍ക്ക് നിര്‍ദേശം കൊടുത്തു ‘നിങ്ങള്‍ വീറോടെ പൊതുതണം ജയിക്കണം, നാളത്തെ പ്രഭാതം കാണാന്‍ ഞാനുണ്ടാകില്ല.’ ആ വാക്കുകള്‍ അറം പറ്റി നിക്കോള്‍സന്‍ മരിച്ചു. എന്നാല്‍ ഇന്ത്യന്‍ സൈനീകരെ
അടിച്ചമര്‍ത്തുന്നതില്‍ കമ്പനി പട്ടാളം ജയിച്ചു. പട ജയിച്ചെങ്കിലും പടനായകന്‍ കൊല്ലപ്പെട്ട വിചിത്രയുദ്ധമായിരുന്നു 1857-ലെ ആദ്യ സ്വാതന്ത്ര്യ സമരം. നിക്കോള്‍സന് കാശ്മീരി ഗേറ്റില്‍ തന്നെ അന്ത്യ വിശ്രമം ഒരുക്കി, അദ്ദേഹത്തിന്റെ പേരില്‍ തന്നെ ആ സെമിത്തേരിയും അറിയപ്പെട്ടു. നിക്കോള്‍സന്‍ ഡല്‍ഹിയിലെ പഴയ സെമിത്തേരികളില്‍ ഒന്നാണ്. സ്വാതന്ത്ര്യം നേടിയശേഷമാണ് ഇവിടെ ഇന്ത്യക്കാരുടെ ശവസംസ്‌കരാവും അനുവദിക്കപ്പെട്ടത്, മരണത്തില്‍പ്പോലും വംശീയതയും മേല്‍ക്കോയ്മയും പാലിക്കപ്പെട്ടിരുന്നു.
1857-ലെ ആദ്യത്തെ സ്വാതന്ത്ര്യയമരം പരാജയപ്പെട്ടശേഷം ഡല്‍ഹി കണ്ടത് നരനയാട്ട് തന്നെയായിരുന്നു. തങ്ങളുടെ പടത്തവലനെയും സൈനീകരെയും കൊന്നതിന് പകരം ബ്രിട്ടീഷുകാര്‍ ഡല്‍ഹിയിലും ഉത്തരേന്ത്യന്‍ പ്രദേശങ്ങളിലും ചോരപ്പുഴയൊഴുക്കി. കൊല്ലപ്പെട്ടവരില്‍ രണ്ടായിരത്തിലധികം ഇന്ത്യന്‍സൈനീകര്‍ മാത്രം ഉണ്ടാകും. ദേശസ്‌നേഹികളായ മംഗള്‍ പാണ്ഡേയും സഹസൈനീകരും പ്രയാണം ആരംഭിച്ച ഉത്തര്‍ പ്രദേശിലെ മീററ്റില്‍ ഏതാനും ഗ്രാമങ്ങള്‍ തന്നെ ചുട്ടെരിച്ച് ചാമ്പലാക്കി. ഡല്‍ഹിയിലാകട്ടെ പിടികൂടിയ ഇന്ത്യന്‍ പട്ടാലക്കാരുടെ നെഞ്ചിലേക്ക് പീരങ്കി നിറയൊഴിച്ചാണ് വധിച്ചത്. അക്കാലത്തെ ബ്രിട്ടീഷ് കേന്ദ്രങ്ങളായ ദരിയാ ഗഞ്ച്, റെഡ് ഫോര്‍ട്ട്, പുരാണ ദില്ലി റെയില്‍വെ സ്റ്റേഷന്‍ പരിസരം എന്നിവിടങ്ങളിലെ ബ്രിട്ടീഷ് പൗരന്മാരായിരുന്നു ശിപായിമാര്‍ വധിച്ചത്. വെള്ളക്കാരാകട്ടെ കണ്ണില്‍ കണ്ട എല്ലാ ഇന്ത്യക്കാരനെയും വധിച്ചു, ഭവനങ്ങള്‍ക്ക് തീവെച്ചും പകവീട്ടി. 1857-ലെ ശിപിയി ലഹളയ്ക്ക് ശേഷമാണ് ഇന്ത്യയുടെ ഭരണം ഈസ്റ്റ് ഇന്ത്യ കമ്പനിയില്‍ നിന്നും ബ്രിട്ടീഷ് രാജ്ഞി നേരിട്ട് ഏറ്റെടുക്കുന്നത്. ശിപായി ലഹള എന്ന് വെള്ളക്കാരായ ചരിത്രകാരന്മാര്‍ പരിഹസിച്ച ആദ്യത്തെ സ്വാതന്ത്ര്യ സമരം വിജയിച്ചിരുന്നുവെങ്കില്‍ ഇന്ത്യയ്ക്ക് രണ്ട് നൂറ്റാണ്ടിന്റെ വൈദേശിക അടിമത്തം പേറേണ്ടി വരില്ലായിരുന്നു.
മുഗള്‍ ചക്രവര്‍ത്തി നാദിര്‍ ഷായുടെ ഭരണകാലത്ത് പുരാണ ദില്ലിയിലെ പള്ളികളും മറ്റ് സ്ഥാപനങ്ങളും നശിപ്പിക്കപ്പെട്ടിരുന്നു. ചാന്ദിനി ചൗക്ക് കലാപം എന്നു ചരിത്രത്തില്‍ രേഖപ്പെടുത്തപ്പെട്ടതാണ് നദിര്‍ഷായുടെ വംശഹത്യ.
ആദ്യകാലത്ത് മണ്‍ഭിത്തിയും കുഴച്ച മണ്ണും പുല്ലും ഉപോയോഗിച്ച് നിര്‍മ്മിച്ച പള്ളി ഇപ്പോള്‍ കാണുന്ന പോലെ ഗോഥിക് ശൈലിയില്‍ നിര്‍മ്മിച്ചത് 1865-ല്‍ ഫാദര്‍ വില്യം കീഗന്‍ എന്ന ഇറ്റാലിയന്‍ വൈദീകനാണ്.
അടുത്തുള്ള ബ്രിട്ടീഷ് സൈന്യ കേന്ദ്രമായ ചെങ്കോട്ടയ്ക്ക് സമീപമായിരുന്നതിനാല്‍ ആദ്യകാലത്ത് പള്ളിയിലെത്തിയിരുന്നത് ഈസ്റ്റ് ഇന്ത്യ കമ്പനിയിലെ ഐറീഷ് സൈനീകരായിരുന്നു. 1914 വരെ പള്ളിക്ക് ഉള്ളില്‍ ഇരിപ്പിടത്തോട് ചേര്‍ന്ന് തോക്കുകള്‍ തലകീഴായി സൂക്ഷിക്കാന്‍ തടികൊണ്ട് നിര്‍മ്മിച്ച സ്റ്റാന്റുകളും ഉണ്ടായിരുന്നു. 1917-ല്‍ കോലമെങ്ങുമുള്ള കത്തോലിക്ക ദേവാലയങ്ങളില്‍ ആയുധങ്ങളും, തോക്കുകളും കൊണ്ടുവരുന്നത് വത്തിക്കാന്‍ ഔദ്യോഗീകമായി നിരോധിക്കുന്നത് വരെ ഇവിടെയും പള്ളിയിലെത്തിയിരുന്ന സൈനീകര്‍ തോക്ക് കൈവശം വച്ചിരുന്നു. കാലപ്രവാഹത്തില്‍ അസ്തമിച്ച ബിംബങ്ങളില്‍ ഇവയും ഉള്‍പ്പെടുന്നു. സമീപത്തെ വൈദികര്‍ക്കുള്ള ഭവനവും പൈരാണീക നിര്‍മ്മിതിയാണ്.
കാലപ്രവാഹത്തിന്റെ സാക്ഷിയാണ് ഈ പള്ളി, മുഗള്‍ സാമ്രാട്ടുകളുടെ പടയോട്ടങ്ങളും, വംശീയ കലാപങ്ങളും, ഇന്ത്യയുടെ ആദ്യത്തെ സ്വാതന്ത്ര്യ സമരവും, 1947-ലെ സ്വതന്ത്ര്യ പുലരിയും, ജനാധിപത്യത്തിന്റെ വളര്‍ച്ചയുമെല്ലാം സാക്ഷിയായി നഗരത്തിന്റെ ഭ്രാന്തമായ തിരക്കുകളൊന്നും ബാധിക്കാതെ ഒരു ദേവാലയം.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.