സലാല: ഖരീഫ് സീസണിൽ ദോഫാറിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി റോയല്‍ ഒമാന്‍ പൊലീസ് (ROP)യും സിവില്‍ ഡിഫന്‍സ് ആൻഡ് ആംബുലന്‍സ് അതോറിറ്റിയും വിപുലമായ സുരക്ഷാ നടപടികൾ കൃത്യമായി നടപ്പിലാക്കുന്നു.
പ്രധാന പ്രദേശങ്ങളിൽ സ്റ്റേഷന്‍ പോയിന്റുകൾ സ്ഥാപിച്ചിരിക്കുന്നതോടൊപ്പം, അതത് സ്റ്റേഷനുകൾക്കായി സിവിൽ ഡിഫൻസ്, ആംബുലൻസ് വിഭാഗങ്ങളുടെയും കാൾ സെന്റർ നമ്പറുകളും പുറത്ത് വിട്ടിട്ടുണ്ട്.
ഏത് അടിയന്തര സാഹചര്യത്തിലും സഹായത്തിനായി ഈ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്. കൂടാതെ, സ്റ്റേഷനുകൾക്കിടയിലെ യാത്രാ ദൂരം ഉൾപ്പെടെ വിവരങ്ങൾ പോസ്റ്ററുകൾ വഴിയും പ്രദർശിപ്പിച്ചിട്ടുണ്ട്.
ഈ നമ്പറുകൾ ലഭ്യമല്ലാത്ത സാഹചര്യത്തിൽ, 9999 എന്ന ടോൾ ഫ്രീ നമ്പറിൽ 24 മണിക്കൂറും ബന്ധപ്പെടാനാകും. അതുപോലെ, ക്യൂആർ കോഡ് സ്കാൻ ചെയ്ത് നമ്പറുകൾ ലഭ്യമാക്കാനും ആവശ്യമായ സേവനങ്ങൾ ഉപയോഗിക്കാനുമുള്ള സൗകര്യവുമുണ്ട്.
ഖരീഫ് സീസണിൽ സഞ്ചാരികളില്‍ അധികവും റോഡ് മാര്‍ഗം യാത്ര ചെയ്യാനാണ് ഇഷ്ടപ്പെടുന്നതെന്ന് ദേശിയ സ്ഥിതിവിവര കേന്ദ്രത്തിന്റെ ഏറ്റവും പുതിയ കണക്കുകള്‍ പറയുന്നു. ദോഫാറിലേക്കുള്ള യാത്രയിലും ഗവര്‍ണറേറ്റിനകത്തും വാഹനമോടിക്കുന്നവര്‍ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പാലിക്കണമെന്ന് റോയല്‍ ഒമാന്‍ പൊലീസ് ആവശ്യപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.