കുവൈത്ത് സിറ്റി : കുവൈത്തിൽ സേവനങ്ങൾ മെച്ചപ്പെടുത്തുന്നതിനായി സർക്കാർ-പൊതുമേഖല സ്ഥാപനങ്ങളിൽ സായാഹ്ന ഷിഫ്റ്റ് ആരംഭിച്ചു. ഘട്ടം ഘട്ടമായിട്ടാണ് ഇവ നടപ്പാക്കുന്നത്. ആദ്യ ഘട്ടം സിവിൽ സർവീസ് കമ്മീഷന് (സിഎസ്സി) സമർപ്പിച്ച് അംഗീകാരം നേടിയ സ്ഥാപനങ്ങളിൽ ഇന്നലെ മുതൽ സായാഹ്ന സേവന സമ്പ്രദായം തുടങ്ങി.
സായാഹ്ന സേവന സമ്പ്രദായത്തിന് കഴിഞ്ഞ ഒക്ടോബറിൽ മന്ത്രിസഭ അംഗീകാരം നൽകിയിരുന്നു. ആദ്യ ഘട്ടം ഈ വർഷം തുടക്കത്തിൽ നടപ്പാക്കുമെന്ന് ഉപപ്രധാനമന്ത്രിയും കാബിനറ്റ് കാര്യ സഹമന്ത്രിയുമായ ഷെരീദ അൽ മൗഷർജി വ്യക്തമാക്കിയിരുന്നു. മൂന്ന് ഘട്ടങ്ങളായിട്ടാണ് പദ്ധതി നടപ്പാക്കുന്നത്.
ആദ്യ ഘട്ടത്തിൽ 20 മുതൽ 30 ശതമാനം ജീവനക്കാരെ ഉൾപ്പെടുത്തിയിട്ടുണ്ട്. ജോലി സമയം നാലര മണിക്കൂറായി നിജപ്പെടുത്തിയിട്ടുണ്ട്. സായാഹ്ന ഷിഫ്റ്റ് വൈകിട്ട് 3.30നു ശേഷമാണ്. ജീവനക്കാർക്ക് അനുയോജ്യമായ ഷിഫ്റ്റ് തിരഞ്ഞെടുക്കാം.സായാഹ്ന സേവനം വകുപ്പുകളിലെ തൊഴിൽ അന്തരീക്ഷം മെച്ചപ്പെടുത്തുന്നതിനൊപ്പം രാജ്യത്തെ ഗതാഗതക്കുരുക്ക് കുറയ്ക്കുമെന്നാണ് വിലയിരുത്തൽ.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.