ദോഹ: ഖത്തറിന്റെ വ്യോമയാന മേഖലയുടെ രണ്ടാംഘട്ട വികസനത്തിന് അന്താരാഷ്ട്ര സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ (ICAO) അനുമതി നൽകി. വ്യോമയാന സെക്ടറിൽ നിയന്ത്രണ ചുമതലയുള്ള നിർദ്ദിഷ്ട മേഖലയായ ഫ്‌ലൈറ്റ് ഇൻഫർമേഷൻ റീജിയണിന്റെ (FIR) വികസനത്തിനാണ് അനുമതി ലഭിച്ചത്. ഏറെക്കാലത്തെ പരിശ്രമത്തിനൊടുവിൽ 2022-ലാണ് ദോഹ ഫ്‌ലൈറ്റ് ഇൻഫർമേഷൻ സെന്റർ നിലവിൽ വന്നത്. എല്ലാ സുരക്ഷാഘടകങ്ങളും ഖത്തർ പാലിച്ചതോടെ രണ്ടാംഘട്ട വികസനത്തിനും സിവിൽ ഏവിയേഷൻ ഓർഗനൈസേഷൻ അനുമതി നൽകി.
സുരക്ഷ ശക്തമാക്കുക, മികവ് കൂട്ടുക, മേഖലയിലെയും അന്താരാഷ്ട്ര തലത്തിലെയും കണക്ടിവിറ്റി കൂട്ടുക എന്നിവയ്‌ക്കൊപ്പം കാർബൺ പുറന്തള്ളൽ കുറയ്ക്കുക എന്നിവയാണ് രണ്ടാംഘട്ട വികസനത്തിന്റെ പ്രധാന ലക്ഷ്യങ്ങൾ. നേരത്തെ ബഹ്റൈൻ FIR-ന്റെ ഭാഗമായിരുന്ന ഖത്തറിന്റെ പരിധിയെ വേർതിരിച്ചാണ് ദോഹ FIR രൂപീകരിച്ചത്. ഇറാൻ, യു.എ.ഇ FIR-കളുമായാണ് ആകാശ പരിധി പങ്കിടുന്നത്. രണ്ടു ഘട്ടങ്ങളിലായാണ് ദോഹ FIR പൂർണമായും പ്രവർത്തനക്ഷമമാകുകയെന്ന് നേരത്തെ പ്രഖ്യാപിച്ചിരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.