Breaking News

സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹായം നൽകാൻ അമേരിക്ക

സൗദി അറേബ്യ : സൗദി അറേബ്യയുടെ ആണവോർജ്ജ പദ്ധതികൾക്ക് സഹകരിക്കാൻ അമേരിക്കയുമായി ധാരണയിലെത്തി. ഇതിനുള്ള അന്തിമ കരാർ രൂപീകരിച്ച് ഈ വർഷം തന്നെ ഒപ്പുവെക്കും. സൗദി യുഎസ് ഊർജവകുപ്പ് മന്ത്രിമാരാണ് വിഷയത്തിൽ ധാരണയിലെത്തിയത്. സൗദി ഊർജ്ജ മന്ത്രി അബ്ദുൾ അസീസ് ബിൻ സൽമാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്ക് ശേഷമാണ് യുഎസ് ഊർജ്ജ സെക്രട്ടറി ക്രിസ് റൈറ്റ് തീരുമാനം അറിയിച്ചത്. സമാധാന ശ്രമത്തിന് ആണവോർജം എന്ന ആശയത്തിന്റെ ഭാഗമായാണ് യുഎസ് സൗദിക്ക് സഹായം നൽകുക. വൺ ടൂ ത്രീ മോഡലിൽ മൂന്ന് ഘട്ടമായാകും ഇവ നടപ്പാക്കുക. ആണവോർജം സൗദിക്ക് വിവിധ രംഗങ്ങളിൽ ഗുണം ചെയ്യും. വൈദ്യുതി ഉത്പാദനം, വൈദ്യശാസ്ത്രം, ഗവേഷണം, കൃഷി എന്നിവയിൽ ഇവയുടെ നേട്ടമുണ്ടാകും. ആണയാവുധ നിർമാണത്തിന് ഉപയോഗിക്കില്ലെന്ന് സൗദി നേരത്തെ വ്യക്തമാക്കിയിരുന്നു. ട്രംപിന്റെ സൗദി സന്ദർശനത്തിൽ ഇത് സംബന്ധിച്ച കൂടുതൽ ധാരണകളിലേക്ക് ഇരു രാജ്യങ്ങളുമെത്തും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.