Breaking News

കുവൈത്തിൽ ശക്തമായ പൊടിക്കാറ്റ്; സ്കൂളുകൾ ഓണ്‍ലൈനിലേക്ക് മാറ്റാൻ നിർദേശം

കുവൈത്ത് സിറ്റി: കുവൈത്തിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പുകൾ നല്‍കിയ സാഹചര്യത്തിൽ പൊടിക്കാറ്റിന് മുന്നോടിയായി ആവശ്യമായ മുൻകരുതൽ നടപടികൾ സ്വീകരിക്കാൻ നിരവധി സ്വകാര്യ സ്കൂളുകൾ വിദ്യാഭ്യാസ, ഭരണ ജീവനക്കാർക്ക് അടിയന്തര നിർദ്ദേശം നൽകിയിരുന്നു. ഇന്നലത്തെ ശക്തമായ പൊടിക്കാറ്റിനെത്തുടർന്നാണ് ഇന്ന് നേരിട്ടുള്ള ക്ലാസുകൾ താൽക്കാലികമായി നിർത്തിവയ്ക്കാനും, ടീംസ് പ്ലാറ്റ്ഫോം വഴി ഇ-ലേണിംഗ് സജീവമാക്കാനുള്ള നിർദ്ദേശങ്ങളും നൽകിയത്. സ്കൂൾ കെട്ടിടങ്ങളിലെ ജനലുകളും വാതിലുകളും സുരക്ഷിതമായി അടച്ചിടേണ്ടതിൻ്റെ പ്രാധാന്യവും വിദ്യാഭ്യാസ മന്ത്രാലയം ഈ വിഷയത്തിൽ പുറപ്പെടുവിക്കുന്ന ഏതൊരു തീരുമാനത്തെക്കുറിച്ചും അപ്ഡേറ്റ് ആയിരിക്കേണ്ടതിൻ്റെ പ്രാധാന്യവും അധികൃതര്‍ ഓര്‍മ്മിപ്പിച്ചു.
രാജ്യത്ത് ഇടയ്ക്കിടെ പൊടിക്കാറ്റ് ഉണ്ടാകുന്ന സാഹചര്യത്തില്‍ മുൻകരുതലുകൾ പാലിക്കണമെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയവും മുന്നറിയിപ്പ് നൽകി. കാലാവസ്ഥാ മാറ്റങ്ങൾ അനുഭവിക്കുന്നതിനാൽ അത്യാവശ്യമില്ലെങ്കിൽ പുറത്തിറങ്ങുന്നത് ഒഴിവാക്കാൻ പൊതുജനങ്ങൾക്ക് നിര്‍ദേശം നൽകിയിട്ടുണ്ട്. തുറന്ന സ്ഥലങ്ങളിൽ മാസ്ക് ധരിക്കേണ്ടത് അത്യാവശ്യമാണ്. പ്രത്യേകിച്ചും ആസ്ത്മ, അലർജി അല്ലെങ്കിൽ ദുർബലമായ രോഗപ്രതിരോധ ശേഷി ഉള്ളവര്‍ ഇത് പ്രത്യേകം ശ്രദ്ധിക്കണമെന്നും മന്ത്രാലയം കൂട്ടിച്ചേർത്തു.
അതോടൊപ്പം ഇന്ന് മണിക്കൂറിൽ 8 മുതൽ 35 കിലോമീറ്റർ വേഗതയിൽ നേരിയതോ മിതമായതോ ആയ വടക്കുപടിഞ്ഞാറൻ കാറ്റിന്റെ സാന്നിധ്യത്താൽ താപനിലയിലും പൊടിയിലും ഗണ്യമായ കുറവ് പ്രതീക്ഷിക്കുന്നതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.