കൊച്ചി: ലോക്ക് ഡൗണിൽ വിപണികൾ അടഞ്ഞുകിടന്നതും ചരക്കുനീക്കം തടസപ്പെട്ടതും
പ്രമുഖ കൺസ്യൂമർ ഇലക്ടിക്കൽ, ഇലക്ടോണിക്‌സ് കമ്പനിയായ വി ഗാർഡ് ഇൻഡസ്ട്രീസ് ലിമിറ്റഡിന്റെ ജൂൺ30 ന് അവസാനിച്ച 2019-20 വർഷം രണ്ടാം പാദത്തിലെ പ്രവർത്തനഫലത്തെ ബാധിച്ചു.
ഏപ്രിൽ – ജൂൺ പാദത്തിലെ മൊത്തം പ്രവർത്തന വരുമാനം 408 കോടി രൂപയാണ്. മുൻ വർഷം ഇതേ കാലയളവിലെ വരുമാനത്തിൽ നിന്ന് (706.65 കോടി) 42 ശതമാനം കുറവ്.
നികുതിക്കു ശേഷമുള്ള മൊത്ത ലാഭം 3.64 കോടി രൂപയാണ്. മുൻ വർഷം ഇതേ പാദത്തിലെ വരുമാനത്തെ (53.03 കോടി) അപേക്ഷിച്ച് ഇടിവ് 93 ശതമാനമാണ്.
ലോക്ഡൗൺ മൂലം ഏപ്രിലിൽ വിറ്റുവരവ് നിലച്ചു. മേയ് ആദ്യവാരം പ്രവർത്തനങ്ങൾ ഘട്ടങ്ങളായി പുനരാരംഭിച്ചു. മേയിൽ വിറ്റുവരവ് മുൻവർഷം മേയിലേതിന്റെ 70 ശതമാനം നേടി. ജൂണിൽ മുൻവർഷത്തെ വിറ്റുവരവിന്റെ 90ശതമാനവും നേടി.
കോവിഡ് മൂലം ഫാക്ടറികൾ പൂർണമായി ഉപയോഗപ്പെടുത്താനോ ഉൽപന്നശ്രേണി നിശ്ചയിക്കാനും കഴിയാത്തത് പ്രവർത്തനലാഭത്തെ ബാധിച്ചു.
ജീവനക്കാരെ പിരിച്ചുവിടലോ ശമ്പളം വെട്ടിക്കുറയ്ക്കലോ നടപ്പാക്കാതെ ചെലവുകൾ ചുരുക്കി. പ്രവർത്തനമൂലധന മാനേജ്‌മെന്റ് ഉപയോഗിച്ച് ക്യാഷ് ഫ്‌ളോ ശക്തമായി തുടർന്നു.
വെല്ലുവിളിയുയർത്തിയ സാഹചര്യം നേരിടുന്നതിൽ കരുത്തു കാട്ടിയെന്ന് വി ഗാർഡ് മാനേജിംഗ് ഡയറക്ടർ മിഥുൻ കെ. ചിറ്റിലപ്പിള്ളി പറഞ്ഞു. മേയിലും ജൂണിലും തിരിച്ചുവരവിന് കഴിഞ്ഞെങ്കിലും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ വിപണികൾ അടച്ചിട്ടതും പ്രാദേശിക ലോക്ഡൗണുകളും വിൽപനയെ ബാധിച്ചു. സാഹചര്യം മാറിവരുന്നതനുസരിച്ച് ബിസിനസ് വർദ്ധിപ്പിക്കാൻ നടപടികൾ സ്വീകരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.