News

കൊവിഡ് കാലത്ത് മനുഷ്യത്വം മറക്കരുത് : കർദ്ദിനാൾ ജോർജ് ആലഞ്ചേരി

കൊച്ചി: മനുഷ്യസമൂഹം നേരിടുന്ന ഭീകരമായ പകർച്ചവ്യാധികളിലൊന്നായ കൊവിഡ് വ്യാപനഭീതിയിൽ മനുഷ്യത്വം മറക്കുന്ന പ്രവർത്തനങ്ങൾ പൂർണ്ണമായും ഒഴിവാക്കണമെന്നു കർദിനാൾ സീറോ മലബാർസഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി. ഗുരുതരമായ സാഹചര്യത്തെ നേരിടുവാൻ സാഹോദര്യത്തിലും പരസ്പരമുള്ള കരുതലിലും സഹകരിച്ചു പ്രവർത്തിക്കണമെന്ന് പത്രക്കുറിപ്പിൽ അദ്ദേഹം അഭ്യർത്ഥിച്ചു.
രോഗബാധയിൽ നിന്ന് എങ്ങനെ രക്ഷനേടാമെന്നു ഓരോരുത്തരും ചിന്തിക്കുന്നതോടൊപ്പം മറ്റുള്ളവർക്കും  വരാതിരിക്കാനുള്ള കരുതൽ വേണം. വ്യക്തികളും കുടുംബങ്ങളും ജോലിക്കൂട്ടായ്മകളും ജാഗ്രതയോടെ പ്രവർത്തിച്ചാലേ മഹാമാരിയിൽ നിന്ന് സമൂഹം മുക്തി നേടുകയുള്ളു. അനാവശ്യമായ ഭയത്തിനടിമകളാകാതെ പ്രതിരോധമാർഗങ്ങൾ സ്വീകരിച്ചു ജീവിക്കാൻ പരിശീലിക്കണം.
കൊറോണ ബാധിച്ച് മരണമടഞ്ഞവരുടെ സംസ്‌കാരവുമായി ബന്ധപ്പെട്ട് അടിസ്ഥാനരഹിതമായ ഭയവും മനുഷ്യത്വരഹിതമായ പെരുമാറ്റവും  വേദനിപ്പിക്കുന്നതാണ്. മരിക്കുന്ന വ്യക്തികൾക്ക് അർഹിക്കുന്ന ബഹുമാനവും മാനുഷികമായ അംഗീകാരവും നിഷേധിക്കപ്പെടുന്നത് പരിഷ്‌കൃതസമൂഹത്തിനു ചേർന്നതല്ല. ഇത്തരം മരണ സാഹചര്യങ്ങളിൽ സമരങ്ങളിലേയ്ക്കും രാഷ്ട്രീയ മുതലെടുപ്പിലേക്കും നീങ്ങുന്നത് ആശാസ്യമല്ലെന്നും ആലഞ്ചേരി പറഞ്ഞു.
കൊറോണ വൈറസ് ബാധമൂലം മരണമടഞ്ഞ െ്രെകസ്തവരുടെ മൃതസംസ്‌കാരകർമ്മങ്ങൾ ക്രൈസ്തവവിധി പ്രകാരം നടത്തുന്നതിൽ വീഴ്ചകൾ സംഭവിച്ചിട്ടുണ്ട്. അത്തരം വീഴ്ചകൾ സംഭവിക്കാതിരിക്കാൻ സഭാശുശ്രൂഷകരും വിശ്വാസികളും ശ്രദ്ധിക്കണം. മഹാമാരിയ്‌ക്കെതിരായ പ്രതിരോധയജ്ഞത്തിൽ പങ്കുചേരാൻ എല്ലാവരും സഹകരിക്കണമെന്നും മേജർ ആർച്ചു ബിഷപ്പ് അഭ്യർത്ഥിച്ചു.
The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

15 hours ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.