Music

കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം കോവളത്ത്

കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോവളത്ത് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കും. ഇന്ത്യയ്ക്കു പുറത്തു നിന്നുള്ള ഏഴു പ്രമുഖ ബാന്‍ഡുകള്‍ക്കും ഗായകര്‍ക്കും ഒപ്പം ഇന്ത്യയിലെ 14 പ്രമുഖ ബാന്‍ഡുകളും സംഗീതപരിപാടികള്‍ അവതരിപ്പിക്കും.

കൊച്ചി: കേരളത്തിന്റെ ആദ്യ രാജ്യാന്തര ഇന്‍ഡീ സംഗീതോത്സവം നവംബര്‍ 9 മുതല്‍ 13 വരെ കോ വളത്ത് കേരള ആര്‍ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജില്‍ നടക്കും. ഇന്ത്യ യ്ക്കു പുറത്തുനിന്നുള്ള ഏഴു പ്രമുഖ ബാന്‍ഡുകള്‍ക്കും ഗായകര്‍ക്കും ഒപ്പം ഇന്ത്യയിലെ 14 പ്രമുഖ ബാന്‍ഡുകളും സംഗീത പരി പാടികള്‍ അവതരിപ്പിക്കും. ഇന്‍ഡീ സംഗീതത്തിന്റെ രാജ്യാന്തരജിഹ്വയായ ലേസീ ഇന്‍ഡീ മാഗസീ നിന്റെ സഹകരണത്തോടെയാണ് ഇന്റര്‍നാഷണല്‍ ഇന്‍ഡീ മൂസിക് ഫെസ്റ്റിവല്‍ സംഘടിപ്പിക്കു ന്നത്.

മ്യൂസിക് ബാന്‍ഡുകള്‍ സ്വന്തമായി ഗാനങ്ങള്‍ രചിച്ചു സംഗീതം പകര്‍ന്ന് സുസജ്ജമായ വാദ്യോപക രണ, ശബ്ദപ്രകാശവിതാന സംവിധാനങ്ങളോടെ അവതരിപ്പിക്കുന്ന സംഗീതമാണ് ഇന്‍ഡീ മ്യൂസിക്. രാജ്യത്തുതന്നെ ആദ്യത്തെതും പ്രമുഖവുമായ മേളയാണ് ഐ.ഐ.എം.എഫെന്ന് സംഘാടകര്‍ പറഞ്ഞു.

റോക് സംഗീതേതിഹാസം എറിക് ക്ലാപ്ണിന്റെ അനന്തരവന്‍ യു.കെയിലെ വിഖ്യാതനായ വില്‍ ജോണ്‍സ്, അമേരിക്കയിലെ ജനപ്രിയ ഹാര്‍ഡ് റോക്ക് ഗായകന്‍ സാമി ഷോഫി, ബ്രിട്ടിഷ് ബാന്‍ഡാ യ റെയ്ന്‍, മലേഷ്യയില്‍നിന്നു ലീയ മീറ്റ, പാപ്പുവ ന്യൂ ഗിനിയില്‍നിന്ന് ആന്‍സ്ലോം സിംഗപ്പൂരി ലെ രുദ്ര, ഇറ്റലിയില്‍നിന്ന് റോക് ഫ്ലവേഴ്സ എന്നീ ബാന്‍ഡുകളും ഗായകരുമാണ് എത്തുന്നത്. അന്താ രാഷ്ട്രപുരസ്‌ക്കാരങ്ങള്‍ നേടിയ ഏറെ ആസ്വാദകരുള്ള ഗായകരാണിവര്‍.

ഇന്ത്യന്‍ ബാന്‍ഡുകളായ മുംബൈയിലെ ഷെറീസ് ആര്‍ക്ലിഫ്, വെന്‍ ചായ് മെറ്റ് ടോസ്റ്റ്, ഹരീഷ് ശിവ രാമകൃഷ്ണന്റെ അഗം സ്‌ക്രീന്‍ 6, സിത്താര കൃഷ്ണകുമാറിന്റെ പ്രൊ ജക്ട് മലബാറിക്കസ, ഊരാളി, ജോ ബ് കുര്യന്‍, കെയോസ്, ലേസീ ജേ, ചന്ദന രാജേഷ്, താമരശേരി ചുരം, ഇന്നര്‍ സാന്ദ്രം, ദേവന്‍ ഏകാം ബരം എന്നിവയാണ് പങ്കെടുക്കുന്നത്.

ആകെ 21 ബാന്‍ഡ്. ദിവസം നാലും അഞ്ചും അവതരണങ്ങള്‍. വിദേശീയഗായകരുടെയും ഇന്‍ഡീ മ്യൂസിക്കിന്റെയും ധാരാളം ആരാധകരും പുറത്തുനിന്നു വരുന്നുണ്ട്. എല്ലാ ദിവസവും വൈകിട്ട് 6 മു തല്‍ 10 വരെയാണു സംഗീതോത്സവം. വൈകിട്ട് 5 മുതല്‍ പ്രവേശിക്കാം. ബുക്ക് മൈഷോയിലൂടെ ടിക്കറ്റ് ബുക്ക് ചെയ്യാം. കേരള ആര്‍ട്ട്സ് ആന്‍ഡ് ക്രാഫ്റ്റ്സ് വില്ലേജുമായി ബന്ധപ്പെട്ടും ടിക്കറ്റ് വാ ങ്ങാം. ബുക്കിങ് നവംബര്‍ 6ന് അവസാനിക്കുമെന്ന് സംഘാടകര്‍ അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.