Breaking News

കെഎംസിസി ഖത്തർ നവോത്സവിന് തിരശീല ഉയർന്നു

ദോഹ : കെഎംസിസി ഖത്തർ സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്ന 6 മാസക്കാലം നീണ്ട് നിൽക്കുന്ന സംസ്ഥാന തല കലാ, കായിക, സാഹിത്യ മത്സരങ്ങൾ, മറ്റു സാംസ്‌കാരിക പരിപാടികൾ എന്നിവ ഉൾകൊള്ളുന്ന ‘നവോത്സവ് 2K24’ ന് ഔദ്യോഗികമായ തുടക്കം കുറിച്ചു. ഐസിസി അശോക ഹാളിൽ നടന്ന കർട്ടൻ റൈസർ പരിപാടി  ഇന്ത്യൻ അംബാസഡർ വിപുൽ ഉദ്ഘാടനം ചെയ്തു. കെഎംസിസി സംസ്ഥാന പ്രസിഡന്‍റ് ഡോ. അബ്ദുൽ സമദ് അധ്യക്ഷത വഹിച്ചു.
നവോത്സവ് ലോഗോ റിവീൽ ഇന്ത്യൻ അംബാസഡറും, പ്രമോ വിഡിയോ ലോഞ്ചിങ് മുൻ ഐ എസ് സി പ്രസിഡന്‍റ് ഡോ. മോഹൻ തോമസ്, നവോത്സവ് തീം സോങ്ങ് ലോഞ്ചിങ് ഡോ .ഹസ്സൻ കുഞ്ഞി എന്നിവർ നിർവഹിച്ചു. കെഎംസിസി ഡിജി ആപ്പ് പ്രമോ പ്രസന്റേഷൻ ചടങ്ങിൽ നിർവഹിച്ചു. പ്രമുഖ മാപ്പിളപ്പാട്ട് ഗായകൻ കണ്ണൂർ മമ്മാലി, റിയാസ് കരിയാട് ശിവപ്രയ ഫിറോസ് നാദാപുരം എന്നിവർ അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിക്ക് മാറ്റ് കൂട്ടി. കെഎംസിസി ഉപദേശക സമിതി ആക്ടിങ് ചെയർമാൻ എസ് എ എം ബഷീർ, ഐ സി ബി എഫ് പ്രസിഡന്‍റ് ഷാനവാസ് ബാവ, ഡോ. മോഹൻ തോമസ്, ഡോ. ഹസ്സൻ കുഞ്ഞി, പി എൻ ബാബു രാജ്‌ ആശംസകൾ നേർന്ന് സംസാരിച്ചു.
സംസ്ഥാന ജനറൽ സെക്രട്ടറി സലീം നാലകത്ത് സ്വാഗതവും, വൈസ് പ്രസിഡന്‍റ് കെ മുഹമ്മദ് ഈസ നന്ദിയും പറഞ്ഞു. വിവിധ കൾച്ചറൽ പ്രോഗ്രാം, സംഘടനാ ശാക്തീകരണ പരിപാടികൾ, സംസ്ഥാന ഉപഘടകങ്ങളുടെ വ്യത്യസ്തമായ പരിപാടികൾ, സ്നേഹാർദ്രമായ ആദരവ്, മെഗാ ക്ലോസിങ് ഇവന്റ് തുടങ്ങി വിവിധ പരിപാടികൾ ഉൾപ്പെടുത്തിയാണ് നവോത്സവ് സംസ്ഥാന കമ്മിറ്റി സംഘടിപ്പിക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

4 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.