കുവൈത്തില്‍ നാല് ദിവസത്തിനുള്ളില്‍ 497 വിദേശികളെ നാടുകടത്തി

കുവൈത്ത്‌ സിറ്റി : ഈ മാസം 11 മുതല്‍  14 വരെയുള്ള ദിവസങ്ങളിൽ കുവൈത്തില്‍ നിന്ന് 497 വിദേശികളെ വിവിധ കാരണങ്ങളാല്‍ നാട് കടത്തിയെന്ന് ആഭ്യന്തര മന്ത്രാലയം. റസിഡന്‍സി-തൊഴില്‍ നിയമ ലംഘനങ്ങള്‍ കേസുകളില്‍ അകപ്പെട്ടവരാണ് അധികവും. നടപടിക്രമങ്ങള്‍ എല്ലാം പൂര്‍ത്തീകരിച്ചാണ് നാല് ദിവസം കൊണ്ട് ഇത്രയും പേരെ തിരിച്ചയച്ചത്. ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് യൂസഫ് സൗദ് അല്‍ സബായുടെ നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായി, എല്ലാ ഗവര്‍ണറേറ്റുകളിലും റസിഡന്‍സി-തൊഴില്‍ നിയമലംഘനങ്ങള്‍ക്കെതിരെ ശക്തമായ നടപടിയാണ് സ്വീകരിച്ച് വരുന്നത്.
റസിഡന്‍സി അഫയേഴ്‌സ് ഇന്‍വെസ്റ്റിഗേഷന്‍സ് ജനറല്‍ ഡിപ്പാര്‍ട്ട്‌മെന്റ് ഈ മാസം 11 മുതല്‍ 14 വരെ നിരവധി സുരക്ഷാ  പ്രചാരണങ്ങളും പരിശോധനകളും നടത്തി. ഈ ദിവസങ്ങളില്‍ നിയമ ലംഘകരായ 385 പ്രവാസികളെയും അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരെ നാടുകടത്താനുള്ള നടപടികള്‍ സ്വീകരിച്ച് വരുകയാണന്നും അധികൃതര്‍ അറിയിച്ചു. നിയമലംഘകര്‍ക്ക് ഒപ്പം അവരുടെ തൊഴിലുടമകളെയും ഉത്തരവാദികളാക്കാനുള്ള നീക്കം മന്ത്രാലയം തുടങ്ങിയിട്ടുണ്ട്.

The Gulf Indians

Recent Posts

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

7 months ago

This website uses cookies.