Business

കിറ്റെക്സിന്റെ ഓഹരി വിലയില്‍ ഇടിവ് ; പത്തു ശതമാനം കുറഞ്ഞു, വിപണിയിലെ സാങ്കേതിക വിലയിരുത്തല്‍ മാത്രമാണെന്ന് വിലയിരുത്തല്‍

വ്യാഴാഴ്ച രാവിലെ വ്യാപാരം തുടങ്ങി ആദ്യ മണിക്കൂറുകളില്‍ പത്തു ശതമാനം ഉയര്‍ച്ച രേഖ പ്പെടു ത്തിയ ശേഷമാണ് ഓഹരി വില കൂപ്പ് കുത്തിയത്. ഉച്ചവരെ പത്തു ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്

കൊച്ചി: തെലങ്കാനയില്‍ ആയിരം കോടിയുടെ നിക്ഷേപം ഇറക്കുമെന്നു പ്രഖ്യാപിച്ചതിനു പിന്നാലെ കുതിച്ചുയര്‍ന്ന കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് ഓ ഹരി വിലയില്‍ ഇടിവ്. വ്യാഴാഴ്ച രാവിലെ വ്യാപാരം തുട ങ്ങി ആദ്യ മണിക്കൂറുകളില്‍ പത്തു ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തിയ ശേഷമാണ് ഓഹരി വില കൂപ്പ് കുത്തിയത്. ഉച്ചവരെ പത്തു ശതമാനത്തിന്റെ ഇടിവാണ് ഓഹരി വിലയില്‍ ഉണ്ടായത്.

കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാള്‍ 20.40 രൂപ താഴെയാണ് കിറ്റെക്‌സിന്റെ ഓഹരി വ്യാപാ രം നടക്കുന്നത്. 183.65 രൂപയാണ് നിലവിലെ ഓഹരി വില. ഒരാഴ്ച മുമ്പ് 108 രൂപയ്ക്കു വാങ്ങിയ ഓഹരി 220 രൂപ പിന്നിടുമ്പോള്‍ ലാഭമെടുക്കാനുള്ള താല്‍പര്യം നിക്ഷേപകര്‍ക്കുണ്ടാകുക സ്വാഭാവികമാ ണെന്നാണ് വിലയരുത്തല്‍. വില്‍പന തുടങ്ങിയതിനു പിന്നാലെ കൂടുതല്‍ നിക്ഷേപകര്‍ ലാഭമെടു ക്കാന്‍ ശ്രമിച്ചതാണ് ഓഹരിക്കു തിരിച്ചടിയായത്. കഴിഞ്ഞ ദിവസത്തെ ക്ലോസിങ്ങിനേക്കാള്‍ 20.40 രൂപ താഴെയാണ് കിറ്റെക്‌സിന്റെ ഓഹരി വ്യാപാരം നടക്കുന്നത്. 183.65 രൂപയാ ണ് നിലവിലെ ഓഹ രി വില.

തെലങ്കാനയിലെ നിക്ഷേപം പ്രഖ്യാപിച്ച ശേഷം കിറ്റെക്‌സിന്റെ ഓഹരി വിലയില്‍ 44.26 ശതമാന ത്തിന്റെ വര്‍ധനയാണുണ്ടായത്. കേരളത്തില്‍ തുടങ്ങാന്‍ ഉദ്ദേശിച്ചിരുന്ന അപ്പാരല്‍ പാര്‍ക്ക് ഉപേ ക്ഷിച്ചാണ് സാബു തെലങ്കാനയിലേക്കു പോവുന്നത്. കേരളത്തില്‍ ഉദ്യോഗസ്ഥര്‍ ഉപദ്രവിക്കുകയാ ണെന്നും പരാതി ഉന്നയിച്ചപ്പോള്‍ സര്‍ക്കാരിന്റെ ഭാഗത്തുനിന്നു പ്രതികരണമുണ്ടായില്ലെന്നും ആ രോപിച്ചാണ് സാബു നിക്ഷേപത്തില്‍ നിന്നു പിന്‍മാറിയത്.

വ്യാഴാഴ്ച കൂടി 10 ശതമാനം ലാഭത്തില്‍ ക്ലോസ് ചെയ്തിരുന്നെങ്കില്‍ വെള്ളിയാഴ്ച മുതല്‍ അപ്പര്‍ സര്‍ ക്യൂട്ട് അഞ്ചു ശതമാനത്തിലേയ്ക്കു ചുരുങ്ങുമായിരുന്നു. ഇതിനിടെ ഓഹരിക്കു പെട്ടെന്നുണ്ടായ കു തിച്ചു കയറ്റം സെബിയുടെ ശ്രദ്ധയില്‍പ്പെടുന്നതിനും ഓഹരിയെ ജിഎസ്എം വിഭാഗത്തിലേയ്ക്കു ലിസ്റ്റു ചെയ്യുന്നതിനുമുള്ള സാധ്യത മുന്നില്‍ കാണുന്നുന്നുണ്ട്. ഇത് ദീര്‍ഘകാല നിക്ഷേപകരെ ബാധിക്കുന്നില്ലെങ്കിലും ഓരോ ദിവസവും വാങ്ങി അന്നു തന്നെ വില്‍ക്കുന്ന ട്രേഡേഴ്‌സ് ഇടപാട് നടക്കാതെ പോകും. ഇതോടെ ഇത്തരത്തിലുള്ള നിക്ഷേപകരെ ഓഹരിക്കു നഷ്ടമാകാനിടയുണ്ട്. ഇങ്ങനെ വന്നാല്‍ അത് ഓഹരിയുടെ ഇടിവിനു വഴിയൊരുക്കും.

വാഗ്ദാനങ്ങളുടെയും സൗജന്യങ്ങളുടെയും പെരുമഴയാണ് തെലങ്കാന നല്‍കുന്നത്. മറ്റു സംസ്ഥാന ങ്ങളും അങ്ങനെയാണ്. മുടക്കുമുതലിന്റെ 70 ശതമാനം മുതല്‍ 90 ശതമാനം വരെ സര്‍ക്കാര്‍ ഏഴെ ട്ടു വര്‍ഷത്തിനുള്ളില്‍ തിരിച്ചു നല്‍കുന്നു. 1000 കോടി മുടക്കുന്ന നിക്ഷേപകന് 700 കോടി മുതല്‍ 900 കോടിവരെ തിരിച്ചു തരുമെന്നും സാബു അവകാശപ്പെട്ടു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.