Breaking News

സംസ്ഥാനങ്ങള്‍ക്ക് ജിഎസ്ടി നഷ്ടപരിഹാരമായി 75,000 കോടി ; കേരളത്തിന് 4122 കോടി

കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശികയായ 4524 കോടി രൂപ അടിയന്ത രമായി നല്‍കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൂടിക്കാഴ്ചയില്‍ ആവശ്യപ്പെട്ടിരുന്നു

ന്യൂഡല്‍ഹി: ജിഎസ്ടി നഷ്ടപരിഹാരമായി കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് 75,000 കോടി രൂപ അനുവദിച്ചു കേന്ദ്രം. കേരളത്തിന് 4122 കോടി രൂപ ലഭിക്കും. കോവിഡ് വ്യാപനത്തെ തുടര്‍ന്ന് സാ മ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാനങ്ങള്‍ക്ക് ആശ്വാസമാകും.

നികുതി പിരിവില്‍ നിന്ന് സാധാരണയായി സംസ്ഥാനങ്ങള്‍ക്ക് അനുവദിക്കുന്ന ജിഎസ്ടി നഷ്ടപ രി ഹാരത്തിന് പുറമേയാണിത്. രണ്ടുമാസം കൂടു മ്പോഴാണ് ജിഎസ്ടി നഷ്ടപരിഹാരം പതിവായി അ നുവദിക്കുന്നത്. കേരളത്തിന് ലഭിക്കാനുള്ള ജിഎസ്ടി നഷ്ടപരിഹാര കുടിശികയായ 4524 കോടി രൂപ അടിയന്തരമായി നല്‍കണമെന്ന് ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ കൂടിക്കാഴ്ചയില്‍ ആവ ശ്യപ്പെട്ടിരുന്നു. കോവിഡ് മഹാമാരി മൂലം കടുത്ത സാമ്പത്തിക പ്രതിസന്ധി നേരിടുന്ന സംസ്ഥാന ത്തിന് പിടിച്ചുനില്‍ക്കാന്‍ ഈ തുക അടിയന്തരമായി ലഭിക്കണമെന്നും നഷ്ടപരിഹാര കാലയളവ് അഞ്ചു വര്‍ഷത്തേയ്ക്കു കൂടി നീട്ടണമെന്നും ബാലഗോപാല്‍ ആവശ്യപ്പെട്ടു.

കോവിഡ് സാഹചര്യത്തില്‍ സംസ്ഥാനങ്ങളെല്ലാം സാമ്പത്തിക പ്രതിസന്ധിയിലാണെന്ന് മനസിലാ ക്കുന്നതായും ഇതു പരിഹരിക്കാനുള്ള അടിയന്തര നടപടിയുണ്ടാകുമെന്നും നിര്‍മല സീതാരാമന്‍ അറിയിച്ചു.

സംസ്ഥാനങ്ങളുടെ വാര്‍ഷിക വായ്പാ പരിധി ഉപാധികളില്ലാതെ ജിഡിപിയുടെ അഞ്ചു ശതമാനമാ യി ഉയര്‍ത്തണമെന്നതാണ് ബാലഗോപാല്‍ ഉന്നയിച്ച മറ്റൊരു ആവശ്യം. കോവിഡ് സാഹചര്യത്തി ല്‍ ചെറുകിട കച്ചവടക്കാരും കര്‍ഷകരും തൊഴിലാളികളും കടുത്ത പ്രതിസന്ധിയിലാണ്. പ്രതിസ ന്ധി നേരിടുന്ന കശുവണ്ടിത്തൊഴിലാളികള്‍, കയര്‍, കൈത്തറി തുടങ്ങിയ പരമ്പതാഗത വ്യവസായ ങ്ങളിലും ഏറിയ പങ്കും വനിതകളാണ്. കുടുംബശ്രീ പ്രവര്‍ത്തകരും റബര്‍ തുടങ്ങിയ പ്ലാന്റേഷന്‍ വ്യവസായങ്ങളും കടുത്ത പ്രതിസന്ധിയിലാണ്. ഈ മേഖലകളില്‍ തൊഴിലില്ലായ്മ അതിരൂക്ഷമാണ്. റബറിന്റെ ഡിമാന്‍ഡ് വര്‍ധിപ്പിക്കാന്‍ റബറൈസ്ഡ് റോഡുകളുടെ നിര്‍മാണം പോത്സാഹിപ്പി ക്കു ന്നതിന് ഇടപെടല്‍ ഉണ്ടാകണം. ചെറുകിട വ്യാപാരികളും ഉപഭോക്താക്കളും വായ്പ തിരിച്ചടവിന് കഴിവില്ലാത്ത അവസ്ഥയിലാണ്. വായ്പകള്‍ക്കു മോറട്ടോറിയം പ്രഖ്യാപിക്കണമെന്നതും സംസ്ഥാന സര്‍ക്കാരിന്റെ ശക്തമായ ആവശ്യമാണ്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

10 hours ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

5 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.