Breaking News

കിഫ്ബിയെ ഓലപാമ്പ് കാട്ടി ഭയപ്പെടുത്താന്‍ നോക്കേണ്ട ; അന്വേഷണ ഏജന്‍സികള്‍ക്ക് മുഖ്യമന്ത്രിയുടെ മുന്നറിയിപ്പ്

കിഫ്ബിയെ അപമാനിച്ചു കളയാം എന്നു കരുതുകയാണെങ്കില്‍ അപമാനിക്കപ്പെടുക അന്വേഷണ ഏജന്‍സികള്‍ തന്നെയാകും. സംസ്ഥാനത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമായാണ് കിഫ്ബി. കിഫ്ബിക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം : എല്ലാ മാനദണ്ഡവും പാലിച്ചു പ്രവര്‍ത്തിക്കുന്ന കിഫ്ബിയെ കേന്ദ്ര ഏജന്‍സികള്‍ക്ക് ഒരു ചുക്കും ചെയ്യാനാകില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. എല്ലാ മാനദണ്ഡവും ലംഘിച്ചുള്ള ഇടപെടലാണ് അന്വേഷണ ഏജന്‍സികളുടെ ഭാഗത്ത് നിന്നുണ്ടായത്.കിഫ്ബിയെ അപമാനിച്ചു കളയാം എന്നു കരുതുകയാണെങ്കില്‍ അപമാനിക്കപ്പെടുക അന്വേഷണ ഏജന്‍സികള്‍ തന്നെയാകും. സംസ്ഥാനത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമായാണ് കിഫ്ബി. കിഫ്ബിക്ക് ഒന്നിനെയും ഭയപ്പെടേണ്ടതില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ഇതിനെ തകര്‍ക്കാനാണ് കേന്ദ്ര ഏജന്‍സികള്‍ എത്തിയത്. സംസ്ഥാനവും കേന്ദ്രവും തമ്മില്‍ പാലിക്കേണ്ട മര്യാദകളുണ്ട്. അധികാരം ഉണ്ടെന്ന് വച്ച് എവിടെയും ചെന്നുകയറലല്ല വേണ്ടതെന്ന് മുഖ്യമന്ത്രി മുന്നറിയിപ്പ് നല്‍കി.

കേരളത്തിന്റെ വികസന മുരടിപ്പിനെ എങ്ങനെ മാറ്റാം എന്നതിന് ഉത്തരമായാണ് കിഫ്ബി രൂപികരിച്ചത്. എല്ലാവര്‍ക്കും മാറ്റത്തിന്റെ രുചിയറിയാന്‍ സാധിക്കുന്നു. കിഫ്ബിയിലൂടെ വലിയ മാറ്റം ഉണ്ടാക്കാന്‍ സാധിച്ചു. എന്നാല്‍, കോണ്‍ഗ്രസിനും ബിജെപിക്കും ഇതിനോട് അപ്രിയമാണ്. നാട്ടില്‍ വികസനം നടക്കരുത് എന്നതാണ് ഇവരുടെ ലക്ഷ്യം. അതിന്റെ ഫലമായാണ് കിഫ്ബിയെ തകര്‍ക്കാനുള്ള നീക്കം. ഒരു ദിവസം പെട്ടെന്ന് ഉണ്ടായ തല്ല കിഫ്ബി; നിയമസഭയുടെ ഉല്‍പന്നമാണ്. ഇത്തരത്തിലെ ഒരു പ്രൊഫഷണല്‍ സ്ഥാപനത്തെ ഓലപാമ്പ് കാട്ടി ഭയപ്പെടുത്താന്‍ വരേണ്ട. കിഫ്ബി ആര്‍ബിഐ അനുമതിയോടെയാണ് പ്രവര്‍ത്തിക്കുന്നതെന്ന് കേന്ദ്ര സര്‍ക്കാരിനും സമ്മതിക്കേണ്ടി വന്നു.

കിഫ്‌ക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ ചീട്ടുക്കൊട്ടാരം പോലെ തകരുന്നതാണ് കാണാന്‍ സാധിച്ചത്. ഇപ്പോള്‍ ബാക്കിയുള്ളവര്‍ ക്ഷീണിച്ചപ്പോള്‍ ആദായ നികുതി വകുപ്പ് എത്തി. അവര്‍ അറിയേണ്ട കാര്യങ്ങള്‍ ചോദിക്കാം. അതിന് കിഫ്ബി മറുപടിയും നല്‍കി. പിന്നെ എന്തിനാണ് ഈ ഓഫീസില്‍ പോയി അവര്‍ കയറിയത്. ഫെഡറല്‍ തത്വം പാലിക്കുന്നവരാണെങ്കില്‍ ഇങ്ങനെ ചെയ്യില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.