Breaking News

സാമ്പത്തിക സംവരണം പരിഷ്‌കൃത സമൂഹത്തിന് ഉചിതം : സുപ്രീം കോടതി

ജാതി സംവരണങ്ങള്‍ അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നിലനിര്‍ത്തുകയാണ് പരിഷ്‌കൃത സമൂഹത്തിന് ഉചിതമെന്ന് സുപ്രീം കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി

ന്യൂഡല്‍ഹി: ജാതി സംവരണങ്ങള്‍ അവസാനിപ്പിച്ച് സാമ്പത്തിക സംവരണം നിലനിര്‍ത്തുകയാണ് പരിഷ്‌കൃത സമൂഹത്തിന് ഉചിതമെന്ന് സുപ്രീം കോടതിയുടെ പരാമര്‍ശം. ഇക്കാര്യത്തില്‍ അന്തിമ തീരുമാനമെടുക്കേണ്ടത് പാര്‍ലമെന്റ് ആണെന്നും കോടതി വ്യക്തമാക്കി. പരിഷ്‌കൃത സമൂഹത്തില്‍ ജാതി സംവരണത്തെക്കാള്‍ സാമ്പത്തിക സംവരണം എന്ന വാദങ്ങള്‍ സ്വീകരിക്കാവുന്ന താണെ ന്നും  കോടതി അഭിപ്രായപ്പെട്ടു. മണ്ഡല്‍ കേസിലെ വിധി പരിഷ്‌കരിക്കണമെന്ന് ആവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വാദം കേള്‍ക്കവെ ജസ്റ്റിസ് അശോക് ഭൂഷണ്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബഞ്ചിന്റേതാണ് നിരീക്ഷണം.

സംവരണ പരിധി മറികടന്നുള്ള മറാത്ത സംവരണം ചോദ്യം ചെയ്തുള്ള ഹര്‍ജിയില്‍ 1992 ലെ മണ്ഡ ല്‍  കമ്മീഷന്‍ വിധി പുനഃപരിശോധിക്കണോ എന്നതില്‍ സുപ്രീംകോടതി അഞ്ചംഗ ഭരണഘടന ബെ ഞ്ച് വാദം പൂര്‍ത്തിയാക്കി. സംവരണ പരിധി 50 ശതമാനം കടക്കാന്‍ പാടില്ലെന്നാണ് ഇന്ദിരാസാ ഹിനി കേസിലെ വിധി. ആ തീരുമാനം പുന:പരിശോധിക്കണമെന്നായിരുന്നു കേരളമടക്കമുള്ള സംസ്ഥാ നങ്ങളുടെ വാദം.

എസ്.സി.ബി.സി വെല്‍ഫെയര്‍ അസോസിയേഷനു വേണ്ടി ഹാജരായ അഭിഭാഷകന്‍ ശ്രീറാം പി പിന്‍ഗ്ലയാണ് സംവരണ വാദം കോടതിയില്‍ ഉന്നയിച്ചത്. ഈ സാഹചര്യത്തില്‍ പാര്‍ലമെന്റാണ് ഇക്കാര്യം പരിഗണിക്കേണ്ടതെന്നും ശ്രീറാം പി പിന്‍ഗ്ലയുടെ നിരീക്ഷണം സ്വാഗതാര്‍ഹമാണെന്നും കോടതി അഭിപ്രായപ്പെട്ടു. ജാതിരഹിത സമത്വപൂര്‍ണ സമൂഹമാണ് ഭരണഘടനയുടെ ലക്ഷ്യം. ശ്രീറാം പി പിന്‍ഗ്ലയുടെ ചിന്തകള്‍ മൗലി കവും മികച്ചതുമാണെന്നും എന്നാല്‍ ജാതി സംവരണം ഇല്ലാതാക്കണോ നിലനിര്‍ത്തേണാ എന്ന കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത് സര്‍ക്കാരണാണെന്ന് കോടതി മറുപടി നല്‍കി.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.