Breaking News

ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടുന്നു ; കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം

വികസന പദ്ധതികള്‍ തടസപ്പെടുത്തുകയും ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴിതിരിച്ചു വിടുകയും ചെയ്യുന്നുവെന്ന് ആരോപണത്തിലും കേന്ദ്ര അന്വേഷണ ഏജന്‍സികള്‍ക്കെതിരെ കമ്മീഷന്‍ അന്വേഷണം നടത്തും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ (ഇഡി) ആരോപണങ്ങള്‍ പരിശോധിക്കുകയാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പ്രാധന ലക്ഷ്യം

തിരുവനന്തപുരം : മുഖ്യമന്ത്രിക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രതികളുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയോ എന്നതടക്കമുള്ള വിവാദ വിഷയങ്ങളില്‍ കേന്ദ്ര അന്വേഷണ ഏജന്‍ സികള്‍ക്കെതിരെ ജുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ച് സംസ്ഥാന സര്‍ക്കാര്‍. പ്രതികളുടെ മേല്‍ സമ്മ ദ്ദം  ചെലുത്തിയിട്ടുണ്ടെങ്കില്‍ ഏതൊക്കെ ഉദ്യോഗസ്ഥര്‍? അത് ആരൊക്കെയാണ്, ഗൂഢാലോ ചന നടന്നോ എന്നിങ്ങനെയുള്ള വിവരങ്ങളാണ് കമ്മീഷന്‍ അന്വേഷിക്കുക.

വികസന പദ്ധതികള്‍ തടസപ്പെടുത്തുകയും ഡോളര്‍, സ്വര്‍ണക്കടത്ത് അന്വേഷണങ്ങള്‍ വഴി തിരിച്ചു വിടുകയും ചെയ്യുന്നുവെന്ന് ആരോപണത്തിലും കേന്ദ്ര അന്വേഷണ ഏജന്‍സി കള്‍ ക്കെതിരെ കമ്മീഷന്‍ അന്വേഷണം നടത്തും. എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെതിരായ (ഇഡി) ആരോപണങ്ങള്‍ പരിശോധിക്കുകയാണ് ജുഡീഷ്യല്‍ കമ്മീഷന്റെ പ്രാധന ലക്ഷ്യം. മന്ത്രി സഭാ യോഗത്തിലാണ് ജുഡീഷ്യല്‍ കമ്മീഷനെ നിയോഗിക്കാന്‍ തീരുമാനിച്ചത്. നിയമസഭാ തെര ഞ്ഞെ ടുപ്പിന്റെ പശ്ചാത്തലത്തില്‍ തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി നേടിയ ശേഷമാകും ഇത് നടപ്പാക്കാകുക. റിട്ട. ജഡ്ജി വി.കെ മോഹനനെ കമ്മീഷന്‍ അധ്യക്ഷനാക്കും. ഇന്നുചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് ഇതുസംബന്ധിച്ച തീരുമാനം.

സ്വര്‍ണ്ണക്കടത്ത് അടക്കമുള്ള വിഷയത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ തീരുമാനപ്രകാരമായിരുന്നു കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം ആരംഭിച്ചത്. എന്നാല്‍ അന്വേഷണം പുരോഗമിക്കുന്നതിനിടെ കേന്ദ്ര ഏജന്‍സികള്‍ അന്വേഷണം വഴിതെറ്റിക്കാന്‍ ശ്രമിക്കുകയാണെന്ന ആരോപണമുയന്നു. മൊഴിമാറ്റിപ്പയറയാന്‍ കേന്ദ്ര ഏജന്‍സികള്‍ സമ്മദ്ദം ചെലുത്തിയെന്നടക്കം പ്രതികളുടെ വെളിപ്പെ ടുത്ത\ലുകളുമുണ്ടായി. സ്വര്‍ണക്കടത്ത് കേസ് പ്രതികളായ സ്വപ്ന സുരേഷിന്റെ ശബ്ദരേഖ, സരിത്തിന്റെ കത്ത് തുടങ്ങിയവ ഉള്‍പ്പെടെയുള്ള പ്രധാന വിഷയങ്ങളാണ് കമ്മീഷന്റെ അന്വേഷ ണ പരിഗണനയില്‍ ഉള്‍പ്പെടുക. സ്വപ്നയുടെ ശബ്ദരേഖ പുറത്തെത്തിയ സാഹചര്യമാണ് ഏറ്റവും പ്രധാനം. ഇതുമായി ബന്ധപ്പെട്ട് ഉയര്‍ന്നുവന്ന ഗൂഢാ ലോചന, മുഖ്യമന്ത്രി ക്കെതിരെ മൊഴി നല്‍കാന്‍ ഇഡി ഉദ്യോഗസ്ഥര്‍ പ്രതികള്‍ക്കു മേല്‍ സമ്മര്‍ദം ചെലുത്തിയെന്ന വെളിപ്പെടുത്തല്‍, അത്തരത്തില്‍ സമ്മര്‍ദം ചെലു ത്തിയെങ്കില്‍ അത് ആരൊക്കെ, ഇതിനു പിന്നില്‍ എന്തെങ്കിലും ഗൂഢാലോചനയുണ്ടോ എന്നിങ്ങനെ കാര്യങ്ങളും കമ്മീഷന്‍ പരിഗണിക്കും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.