Entertainment

കാത്തിരിപ്പിനൊടുവില്‍ ‘കെഞ്ചിര’ എത്തുന്നു ; ആദിവാസി സമൂഹത്തിന്റെ അതിജീവനത്തിന്റെയും പോരാട്ടത്തിന്റെയും നേര്‍സാക്ഷ്യമായി

ആദിവാസി സമൂഹത്തെക്കുറിച്ച് ഒട്ടേറെ ചിത്രങ്ങളും പഠനങ്ങളും ഡോക്യുമെന്ററികളു മൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ കെഞ്ചിര ഉപരിതലത്തി ലൂടെയല്ല സഞ്ചരിക്കുന്നത്. ആദി വാസി സമൂഹം ഇന്ന് നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അവരുടെ സാ മൂഹിക രാഷ്ട്രീയം തന്നെയാണ് കെഞ്ചിര ദൃശ്യവത്ക്കരിക്കുന്നതെന്ന് സംവിധാ യകന്‍ മനോജ് കാന

ദേശീയ ശ്രദ്ധയാകര്‍ഷിച്ച മലയാളചിത്രം ‘കെഞ്ചിര’ ഈ മാസം 17ന് പ്രേക്ഷകരിലെത്തും. പ്രശസ്ത സംവിധായകന്‍ മനോജ് കാന കഥയെഴുതി സംവിധാനം ചെയ്ത ചിത്രം നേര് ഫിലിംസും, മങ്ങാട്ട് ഫൗണ്ടേഷനും സംയുക്തമായാണ് നിര്‍മ്മിച്ചത്. മലയാളത്തിലെ പുതിയ ഒടിടി പ്ലാറ്റ്‌ഫോമായ ആ ക്ഷന്‍ ഒടിടിയുടെ പ്രഥമ ചിത്രമായാണ് ‘കെഞ്ചിര’ റിലീസ് ചെയ്യുന്നത്.

വയനാട്ടിലെ ആദിവാസി സമൂഹമായ പണിയ വിഭാഗത്തിന്റെ അതിജീവനത്തിന്റെയും പോരാട്ട ത്തിന്റെയും നേര്‍സാക്ഷ്യമാണ് ‘കെഞ്ചിര’. നൂറ്റാണ്ടുകളായി ആദിവാസി സമൂഹം നേരിടുന്ന അവ ഗണനയും അടിച്ചമര്‍ത്തലുമാണ് ‘കെഞ്ചിര’യുടെ ഇതിവൃത്തം.

2020ല്‍ ഇന്ത്യന്‍ പനോരമയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ‘കെഞ്ചിര’ ദേശീയ ചലച്ചിത്ര പുരസ്‌ക്കാര ങ്ങളില്‍ മികച്ച ഭാഷാ ചിത്രത്തിനുള്ള പുര സ്‌ക്കാരവും മൂന്ന് കേരള സംസ്ഥാന പുരസ്‌ക്കാരങ്ങളും നേടിയിരുന്നു. സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ ചിത്രമായും തെരഞ്ഞടുക്ക പ്പെട്ടു. കാന്‍ ചലച്ചിത്രമേളയില്‍ സ്‌കീനിങിനായി തെരഞ്ഞെടുക്കപ്പെട്ടെങ്കിലും കോവിഡ് രൂക്ഷമാ യതിന്റെ സാഹചര്യത്തില്‍ സ്‌ക്രീനിങ് നടന്നില്ല.

കേരള അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലും കൊല്‍ക്കത്ത ഫിലിം ഫെസ്റ്റിവെല്ലിലും ഉള്‍പ്പെടെ വി വിധ മേളകളില്‍ ‘കെഞ്ചിര’ പ്രേക്ഷക പ്രശം സയും നിരൂപക ശ്രദ്ധയും നേടിയിരുന്നു. കഴിഞ്ഞ വ ര്‍ഷത്തെ സംസ്ഥാന ചലച്ചിത്ര അവാര്‍ഡില്‍ മികച്ച രണ്ടാമത്തെ സിനിമയ്ക്കുള്ള അവാര്‍ഡ്, മികച്ച ക്യാമറാമാനുള്ള അവാര്‍ഡ് പ്രതാപ് പി നായര്‍ക്കും വസ്ത്രാലങ്കാരത്തിനുള്ള അവാര്‍ഡ് അശോകന്‍ ആലപ്പുഴയ്ക്ക് ലഭിച്ചതും’കെഞ്ചിര’യി ലൂടെയായിരുന്നു.

പണിയ ഭാഷയില്‍ ആവിഷ്‌ക്കരിച്ച ചിത്രത്തിലെ അഭിനേതാക്കളില്‍ തൊണ്ണൂറ് ശതമാനം പേരും ആദിവാസികളാണ്. അവതരണത്തിലും പ്രമേ യത്തിലും ഏറെ പുതുമയും വ്യത്യസ്തതയുമുള്ള ചി ത്രം കൂടിയാണ് ‘കെഞ്ചിര’. കേരളത്തിന്റെ പൊതുസമൂഹം തീര്‍ച്ചയായും കണ്ടിരിക്കേണ്ട ചിത്ര മാണ് ‘കെഞ്ചിര’യെന്ന് സംവിധായകന്‍ മനോജ് കാന പറഞ്ഞു. സത്യസന്ധമായി പറഞ്ഞാല്‍ ചി ത്രം കാണാനുള്ള ബാധ്യത നമുക്കുണ്ട്. ആദിവാസികളുടെ കണ്ണീരും കിനാവും ഒപ്പിയെടുക്കുന്ന ഒരു ഫീച്ചര്‍ ഫിലിമല്ല ‘കെഞ്ചിര’. നാളുകളായി ആദിവാസി സമൂഹത്തെക്കുറിച്ച് ഒട്ടേറെ ചിത്രങ്ങളും പഠനങ്ങളും ഡോക്യുമെന്ററികളുമൊക്കെ ഉണ്ടായിട്ടുണ്ട്. പക്ഷേ കെഞ്ചിര ഉപരിതലത്തിലൂടെയല്ല സഞ്ചരിക്കുന്നത്. ആദിവാസി സമൂ ഹം ഇന്ന് നേരിടുന്ന ഗുരുതര പ്രശ്‌നങ്ങളാണ് ചൂണ്ടിക്കാട്ടുന്നത്. അവരുടെ സാമൂഹിക രാഷ്ട്രീയം തന്നെയാണ് കെഞ്ചിര ദൃശ്യവത്ക്കരിക്കുന്നതെന്നും മനോജ് കാന വ്യക്തമാക്കി.

ആദിവാസികളായ വിനുഷ രവി, കെ വി ചന്ദ്രന്‍, മോഹിനി, സനോജ് കൃഷ്ണന്‍, കരുണന്‍, വിനു കുഴി ഞ്ഞങ്ങാട്, കോലിയമ്മ എന്നിവരും നടന്‍ ജോയി മാത്യു തുടങ്ങിയവരാണ് ചിത്രത്തിലെ അഭിനേ താക്കള്‍. കഥ, തിരക്കഥ, സംവിധാനം – മനോജ് കാന, നിര്‍മ്മാണം – നേര് കള്‍ച്ചറള്‍ സൊസൈറ്റി, മങ്ങാട്ട് ഫൗണ്ടേഷന്‍, ക്യാമറ-പ്രതാപ് പി നായര്‍, എഡിറ്റിങ് – മനോജ് കണ്ണോത്ത്, സംഗീതം, പശ്ചാ ത്തല സംഗീതം – ശ്രീവത്സന്‍ ജെ മേനോന്‍, ഗാനരചന- കുരീപ്പുഴ ശ്രീകുമാര്‍, ആലാപനം- മീനാക്ഷി ജയകുമാര്‍, സൗണ്ട് ഡിസൈനിങ് – റോബിന്‍ കെ കുട്ടി, മനോജ് കണ്ണോത്ത്, സിങ്ക് സൗണ്ട് റെക്കോ ര്‍ഡിങ് – ലെനിന്‍ വലപ്പാട്, സൗണ്ട് മിക്‌സിങ് – സിനോയ് ജോസഫ്, ആര്‍ട്ട്- രാജേഷ് കല്‍പ്പത്തൂര്‍, മേക്കപ്പ് – പട്ടണം റഷീദ്, കോസ്റ്റ്യൂം – അശോകന്‍ ആലപ്പുഴ, പി ആര്‍ ഒ – പി ആര്‍ സുമേരന്‍, ഡി ഐ സ്റ്റുഡിയോ – രംഗ് റേസ് മീഡിയ കൊച്ചി, കളറിസ്റ്റ് – ബിജു പ്രഭാകരന്‍, ഡി ഐ കണ്‍ഫേമിസ്റ്റ്- രാജേഷ് മെഴുവേലി എന്നിവരാണ് അണിയറപ്രവര്‍ത്തകര്‍.

തയ്യാറാക്കിയത് :
പി ആര്‍ സുമേരന്‍ (പിആര്‍ഒ) ഫോണ്‍ : 9446190254

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.