മുംബൈ: ഓഹരി വിപണി നേട്ടത്തോടെ ഈയാഴ്‌ചയിലെ ആദ്യ വ്യാപാര ദിനത്തില്‍ ക്ലോസ് ചെയ്‌തു. തുടര്‍ച്ചയായി നാലാമത്തെ ദിവസമാണ് ഓഹരി വിപണി നേട്ടം രേഖപ്പെടുത്തിയത്.
സെന്‍സെക്‌സില്‍ 465.86 പോയിന്റ് നേട്ടമാണ് ഇന്നുണ്ടായത്. നിഫ്‌റ്റി 156 പോയിന്റും ഉയര്‍ന്നു. സെന്‍സെക്‌സ് 36,487 പോയിന്റില്‍ വ്യാപാരം അവസാനിപ്പിച്ചു. ഒരു ഘട്ടത്തില്‍ 36,661.66 പോയിന്റ് വരെ സെന്‍സെക്‌സ് ഉയര്‍ന്നിരുന്നു.
നിഫ്‌റ്റി 10,763.65 ല്‍ ക്ലോസ് ചെയ്‌തു. വ്യാപാരത്തിനിടെ നിഫ്‌റ്റി 10,811.40 പോയിന്റ് വരെ ഉയര്‍ന്നിരുന്നു. നിഫ്‌റ്റി സുപ്രധാന സമ്മര്‍ദ നിലവാരമായ 10,550 പോയിന്റ് കഴിഞ്ഞയാഴ്‌ച തന്നെ ഭേദിച്ചിരുന്നു. ഇന്ന് ആ നിലവാരത്തിനും മുകളിലായി ക്ലോസ് ചെയ്‌തതോടെ മുന്നേറ്റ പ്രവണതക്ക് ശക്തി കൂടുകയാണ്. 10,800ല്‍ നിഫ്‌റ്റിക്ക് നേരിയ സമ്മര്‍ദമുണ്ട്.
ഓട്ടോമൊബൈല്‍ ഓഹരികളാണ് ഇന്നും കുതിപ്പിന് ശക്തിയേകിയത്. നിഫ്‌റ്റി ഓട്ടോ സൂചിക 2.88 ശതമാനമാണ് ഉയര്‍ന്നത്. മഹീന്ദ്ര & മഹീന്ദ്ര 7 ശതമാനവും ടാറ്റാ മോട്ടോഴ്‌സ് 5 ശതമാനവും നേട്ടം രേഖപ്പെടുത്തി.
മഹീന്ദ്ര & മഹീന്ദ്ര, ബജാജ് ഫിനാന്‍സ്, ഹിന്‍ഡാല്‍കോ, ടാറ്റാ മോട്ടോഴ്‌സ്, റിലയന്‍സ് ഇന്റസ്‌ട്രീസ് എന്നിവയാണ് ഏറ്റവും ഉയര്‍ന്ന നേട്ടം രേഖപ്പെടുത്തിയ അഞ്ച് നിഫ്‌റ്റി ഓഹരികള്‍. 50 ഓഹരികള്‍ ഉള്‍പ്പെട്ട സൂചികയായ നിഫ്‌റ്റിയില്‍ 40 ഓഹരികളും ഇന്ന് നേട്ടമുണ്ടാക്കി.
തുടര്‍ച്ചയായി കുതിച്ചുകൊണ്ടിരിക്കുന്ന റിലയന്‍സ് ഇന്ന് 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയില്‍ പുതിയ റെക്കോഡ് രേഖപ്പെടുത്തി. 1858 രൂപ വരെ ഇന്ന് റിലയന്‍സിന്റെ ഓഹരി വില ഉയര്‍ന്നു. 20 ശതമാനമാണ് ഈ ഓഹരി കഴിഞ്ഞ ഒരു മാസത്തിനിടെ നല്‍കിയ നേട്ടം.
ഓട്ടോ ഓഹരികള്‍ക്ക് പുറമെ മെറ്റല്‍ ഓഹരികളും ഇന്ന് മികച്ച പ്രകടനമാണ് കാഴ്‌ച വെച്ചത്. അതേ സമയം കഴിഞ്ഞ കുറച്ചു ദിവസങ്ങളായി ഫാര്‍മ മേഖലയുടെ പ്രകടനം ദുര്‍ബലമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.