Breaking News

ഓഹരി നി​ക്ഷേ​പ സാ​ധ്യ​ത​ക​ൾ ; മാർഗനിർദേശവുമായി ‘ജോയ് ആലുക്കാസ്’ എക്സ്ചേഞ്ച്.!

മസ്കത്ത്: ഇന്ത്യൻ ഓഹരിവിപണിയിൽ നിക്ഷേപം നടത്താനുദ്ദേശിക്കുന്ന പ്രവാസികൾക്കും സ്വദേശികൾക്കും മാർഗനിർദേശങ്ങളും സഹായവും നൽകാൻ ജോയ് ആലുക്കാസ് എക്സ്ചേഞ്ചും ക്യു.ബി.ജി ജിയോജിത്ത് സെക്യൂരിറ്റീസ് എൽ.എൽ.സിയും ധാരണാപത്രത്തിൽ ഒപ്പുവെച്ചു. ഇന്ത്യൻ ഓഹരി കമ്പോളത്തിലെ സാധ്യതകൾ, വെല്ലുവിളികൾ എന്നിവയെക്കുറിച്ച് നിക്ഷേപകർക്ക് ശരിയായ മാർഗനിർദേശങ്ങൾ നൽകുകയാണ് സഹകരണത്തിലൂടെ ലക്ഷ്യമിടുന്നത്. ജോയ് ആലുക്കാസ് എക്സ്ചേഞ്ചിന്റെ ഉപഭോക്താക്കൾക്ക് പുറമെ ഒമാനിലെ എല്ലാ വിദേശികൾക്കും സ്വദേശികൾക്കും ഈയവസരം ഉപയോഗിക്കാം.


ജോയ് ആലുക്കാസ് എക്സ്ചേഞ്ച് ജനറൽ മാനേജർ നിക്സൺ ബേബി, ക്യു.ബി.ജി ജിയോജിത്ത് സെക്യൂരിറ്റീസ് എൽ.എൽ.സി കൺട്രി മാനേജർ സുശാന്ത് സുകുമാരൻ എന്നിവർ ഇതുസംബന്ധിച്ച ധാരണ പത്രത്തിൽ ഒപ്പുവെച്ചു. ക്യൂ.ബി.ജി ജിയോജിത്ത് സെക്യൂരിറ്റീസ് എൽ.എൽ.സി എക്സിക്യൂട്ടിവ് ഡയറക്ട ർ ജോൺസ് ജോർജ്, എൻ.ആർ.ഐ ബിസിനസ് ഹെഡ് ആർ.കെ. രഞ്ജിത്ത്, ജോയ് ആലുക്കാസ് എ ക്സ്ചേഞ്ച് അസി. ജനറൽ മാനേജർ അൻസാർ ഷെന്താർ എന്നിവർ സംബന്ധിച്ചു .

പരമ്പരാഗത മാർഗങ്ങളിൽ നിന്ന് വേറിട്ടതും കൂടുതൽ ആദായം ലഭിക്കുന്നതുമായ നിക്ഷേപ സാധ്യതകൾ ഉപഭോക്താക്കൾക്ക് പരിചയപ്പെടുത്തുകയാണ് തങ്ങളുടെ ലക്ഷ്യമെന്ന് നിക്സൺ ബേബിയും സുശാന്ത് സുകുമാരനും പറഞ്ഞു. ഓരോ നിക്ഷേപ സാധ്യതകളിലെ അവസരങ്ങളും ഓഹരികൾ എപ്പോൾ വാങ്ങണം, വിൽക്കണം എന്നതടക്കമുള്ള കാര്യങ്ങളിൽ ഉപദേശവും നൽകും.

The Gulf Indians

Recent Posts

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

12 hours ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

യുഎഇയിൽ കനത്ത മൂടൽമഞ്ഞ്: ഷാർജ വിമാനത്താവളത്തിൽ സർവീസുകൾ താളം തെറ്റി; യാത്രക്കാരോട് ജാഗ്രത നിർദേശം

ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…

4 months ago

This website uses cookies.